Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afghanistan

സ​ഞ്ജു തി​രി​ച്ചെ​ത്തി; അ​ഫ്ഗാ​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ശ്രേ​യ​സ് അ​യ്യ​ർ നാ​യ​ക​നാ​യ ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം​നേ​ടി. തി​ല​ക് വ​ർ​മ ഉ​പ​നാ​യ​ക​നാ​കും. വി​ക്ക​റ്റ് കീ​പ്പ​ർ സ്ഥാ​ന​ത്ത് സ​ഞ്ജു​വി​നൊ​പ്പം ഇ​ഷാ​ൻ കി​ഷ​നും ടീ​മി​ലു​ണ്ട്. അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് ബാ​റ്റ​ർ​മാ​ർ.

ശി​വം ദു​ബെ​യും അ​ക്ഷ​ർ പ​ട്ടേ​ലും ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി ഇ​ടം നേ​ടി. നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ ടീ​മി​ലു​ണ്ടെ​ങ്കി​ലും ഫി​റ്റ്ന​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നാ​കൂ. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യ്ക്ക് 13ന് ​തു​ട​ക്ക​മാ​കും. 15, 17 തീ​യ​തി​ക​ളി​ലാ​ണ് രണ്ടും മൂന്നും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. എല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും ഡ​ൽ​ഹി​യാ​ണ് വേ​ദി.

ഇ​ന്ത്യ​ൻ ടീം: ​ശ്രേ​യ​സ് അ​യ്യ​ർ, അ​ഭി​ഷേ​ക് ശ​ർ​മ്മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, സ​ഞ്ജു സാം​സ​ൺ, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ്മ, ശി​വം ദു​ബെ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി*, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ*, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ര​വി ബി​ഷ്‌​ണോ​യ്, ജ​സ്പ്രീ​ത്‌ ബും​റ*, അ​ർ​ഷ്‌​ദീ​പ് സിം​ഗ്, ഹ​ർ​ഷി​ത് റാ​ണ*.

Sports

ധ​ർ​മ​ശാ​ല​യി​ൽ മ​ഴ​ക്ക​ളി; അ​ഫ്ഗാ​ൻ ആ​ദ്യം ബാ​റ്റ് ചെ​യ്യും, മ​ത്സ​രം 25 ഓ​വ​റാ​ക്കി ചു​രു​ക്കി

ധ​ർ​മ​ശാ​ല: ഇ​ന്ത്യ - അ​ഫ്ഗാ​നി​സ്ഥാൻ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം മ​ഴ​മൂ​ലം വൈ​കു​ന്നു. 25 ഓ​വ​റാ​ക്കി വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ‌​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ‌​ടു​ത്തു. നി​ല​വി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും പി​ച്ചി​ൽ ഷീ​റ്റി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ഫ്ഗാ​നെ​തി​രേ അ​ടു​ത്തു​ന​ട​ന്ന ഏ​ക ടെ​സ്റ്റി​ൽ ഇ​ന്ത്യ ഇ​ന്നിം​ഗ്സ് ജ​യം നേ​ടി​യി​രു​ന്നു. ഏ​ക​ദി​ന പ​ര​മ്പ​ര​കൂ​ടി നേ​ടി 2027 ലോ​ക​ക​പ്പി​നാ​യു​ള്ള വ​ര​വ​റി​യി​ക്കു​ക​യാ​ണ് ആ​തി​ഥേ​യ​രു​ടെ ല​ക്ഷ്യം. പ​രി​ക്കേ​റ്റ​തി​നാ​ൽ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി ക​ളി​ക്കു​ന്നി​ല്ല.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ൽ ഒ​ട്ടേ​റെ റി​ക്കാ​ർ​ഡു​ക​ളാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. നാ​യ​ക​ൻ ശു​ഭ്‌​മാ​ൻ ഗി​ല്ലി​ന് ഏ​ക​ദി​ന​ത്തി​ൽ 3,000 റ​ൺ​സ് തി​ക​യ്ക്കാ​ൻ 47 റ​ൺ​സു​കൂ​ടി മ​തി. ആ​റു​വി​ക്ക​റ്റു​കൂ​ടി നേ​ടി​യാ​ൽ സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ് 200 വി​ക്ക​റ്റി​ലെ​ത്തും.

ടീം ​അ​ഫ്ഗാ​നി​സ്ഥാ​ൻ: ഇ​ബ്രാ​ഹിം സ​ദ്രാ​ൻ, റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), സെ​ദി​ഖു​ള്ള അ​ട​ൽ, റ​ഹ്മ​ത് ഷാ, ​ഹ​ഷ്മ​ത്തു​ള്ള ഷാ​ഹി​ദി (ക്യാ​പ്റ്റ​ൻ), അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യ്, മു​ഹ​മ്മ​ദ് ന​ബി, റാ​ഷി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് സ​ലിം സ​ഫി, എ.​എം ഗ​സ​ൻ​ഫ​ർ, സി​യാ ഉ​ർ റ​ഹ്മാ​ൻ ഷ​രീ​ഫി.

ഇ​ന്ത്യ: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ്മ, കെ.​എ​ൽ രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഹ​ർ​ഷ് ദു​ബെ, ഗു​ർ​നൂ​ർ ബ്രാ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

International

വിസ്മയം നരകമായി; താലിബാൻ ഭരണത്തിൽ സ്ത്രീകൾ ജീവനൊടുക്കുന്നതു പെരുകുന്നു

കാബൂൾ: യുഗങ്ങളായി പോരാളികളും കവികളും വ്യാപാരികളും ഒരുപോലെ സഞ്ചരിച്ച സിൽക്ക് റൂട്ടിന്‍റെ ഹൃദയഭൂമിയാണ് അഫ്ഗാനിസ്ഥാൻ. പേർഷ്യൻ കവിതയുടെ സൗരഭ്യവും ഗ്രീക്ക് സംസ്കൃതിയുടെ പ്രതാപവും മുഗൾ വാസ്തുവിദ്യയുടെ കൗതുകവും ഒന്നിച്ചുറങ്ങുന്ന മണ്ണ്. കാബൂളിന്‍റെ തെരുവുകളിൽ ഒരുകാലത്തു കവിതകൾ മുഴങ്ങിയിരുന്നു. സർവകലാശാലകളിൽ സ്ത്രീകൾ പുസ്തകങ്ങളുമായി നടന്നിരുന്നു. ബസാറുകളിൽ ജീവിതം തിളച്ചുമറിഞ്ഞിരുന്നു. ചരിത്രം എത്രമേൽ ക്രൂരമായി തിരിയുമെന്ന് ആരും അന്നു കരുതിയിരുന്നില്ല.
2021ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ആ നാടിന്‍റെ ചരിത്രം രണ്ടായി പിളർന്നു.

അവകാശമില്ലാത്തവർ

സ്കൂളുകൾ അടച്ചു, സർക്കാർ സംവിധാനങ്ങൾ തകർന്നു, അന്താരാഷ്‌ട്ര സഹായങ്ങൾ നിലച്ചു, ഒരു രാജ്യം മുഴുവൻ ഭയത്തിന്‍റെ നിഴലിലേക്കു വലിഞ്ഞുചുരുങ്ങി. ആ അരക്ഷിതാവസ്ഥയിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമർന്നത് അഫ്ഗാൻ സ്ത്രീകളാണ്. പഠിക്കാനും പ്രവർത്തിക്കാനും പുറത്തിറങ്ങാനും ശബ്ദിക്കാനും അവകാശമില്ലാത്തവരായി അവർ മാറി. നൂറ്റാണ്ടുകളുടെ സംസ്കാരം പേറുന്ന ആ മണ്ണിൽ, ഇന്ന് സ്ത്രീകൾ നിയമങ്ങളുടെ കൂട്ടിലടക്കപ്പെട്ട തടവുകാരാണ്. അവരുടെ ജീവിതം എന്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ലോകം ഇനിയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.

താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കർശന നിയന്ത്രണങ്ങളുടെയും അവകാശനിഷേധങ്ങളുടെയും ചുരുളിൽ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖല. ആറാം ക്ലാസിനു മുകളിലേക്ക് പെൺകുട്ടികൾക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയതോടെ, ആയിരക്കണക്കിനു വിദ്യാർഥിനികളുടെ പഠനയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു, അതോടൊപ്പം സർവകലാശാലകളുടെ വാതിലുകളും അവരുടെ മുന്നിൽ അടഞ്ഞു, ഉയർന്ന വിദ്യാഭ്യാസം എന്ന സ്വപ്നം അനിശ്ചിതത്വത്തിലേക്കു തള്ളപ്പെട്ടു. ഒരു കാലത്തു പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലേക്കു പോയിരുന്ന പെൺകുട്ടികൾ ഇന്നു വീടുകളുടെ ചുറ്റളവിൽ ഒതുങ്ങുകയാണ്.

തൊഴിലിനും വിലക്ക്

വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ മേഖലയും സ്ത്രീകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുക യാണ്. ഡോക്ടർമാരും അധ്യാപകരും പൊതുഉദ്യോഗസ്ഥരുമായിരുന്ന നിരവധി സ്ത്രീകൾ ഒരൊറ്റ ഉത്തരവിലൂടെ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഒരു നിമിഷം കൊണ്ടവർക്കു നഷ്ടമായി.

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. വീട്ടിൽനിന്നു പുറത്തേക്കു പോകാൻ ഒരു പുരുഷ രക്ഷകർത്താവിന്‍റെ സാന്നിധ്യം നിർബന്ധമാണ്. ഈ “മഹ്റം” വ്യവസ്ഥ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അച്ഛനോ ഭർത്താവോ സഹോദരനോ ഇല്ലാത്ത സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.

ചിരിക്കുന്നതു ശ്രദ്ധിച്ചുവേണം

അതോടൊപ്പം, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മുഖംമൂടൽ നിർബന്ധമാക്കുകയും ശബ്ദം ഉയർത്തുന്നത് മുതൽ തുറന്നു ചിരിക്കുന്നതു വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ത്രീകളുടെ മുഖം പ്രദർശിപ്പിക്കുന്നതും പാർക്കുകളിൽ നടക്കുന്നതും ജിംനേഷ്യങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകൾക്കു വിലക്കപ്പെട്ടിരിക്കുകയാണ്.

നീതിനിഷേധം

നീതിന്യായ സംവിധാനത്തിലും സ്ത്രീകൾക്കു ഗൗരവമായ പരിമിതികളാണ് നേരിടേണ്ടിവരുന്നത്. കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് വിശ്വാസ്യത നിഷേധിക്കപ്പെട്ടിരിക്കിക്കുകയാണ്. കുടുംബഹിംസയോ പീഡനങ്ങളോ നേരിട്ടാലും, നിയമപരമായ സംരക്ഷണം ലഭ്യമാകുന്നത് വളരെ അപൂർവമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ഇല്ലാതായി.

അതേസമയം, അന്താരാഷ്‌ട്ര സംഘടനകളുമായി സഹകരിച്ചിരുന്ന സ്ത്രീകൾക്കും നിയന്ത്രണങ്ങൾ ബാധകമായി. ഐക്യരാഷ്‌ട്ര സഭയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകൾ സേവനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതോടെ, രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടാനുള്ള അന്താരാഷ്‌ട്ര ഇടപെടലുകൾക്കും തിരിച്ചടി നേരിടുന്ന സാഹചര്യമാണ്.

ഒളിച്ചു പഠിക്കുന്നവർ

നിയന്ത്രണങ്ങൾ കടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകൾ വീടുകളിൽ രഹസ്യമായി പഠനം തുടരുന്നുണ്ട്. കണ്ടെത്തപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അവർ ചെറിയ കൂട്ടങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം പേർക്കും അതു സാധ്യമായിരുന്നില്ല. 2021 മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ സ്ത്രീകൾ അയൽരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു.

തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട്, ഭാവിയില്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോയ നിരവധി സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. UN ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഏജൻസികൾ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഗണ്യമായി വർധിച്ചു.

സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കിയതിന്‍റെ ആഘാതം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ തകർത്തു. വർഷങ്ങളായി കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ പെട്ടെന്നു വരുമാനം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങി. ലോകബാങ്കിന്‍റെ കണക്കുകൾ പ്രകാരം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നഷ്ടപ്പെട്ടതുമൂലം അഫ്ഗാനിസ്ഥാന്‍റെ GDP യിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.

ആശുപത്രികളിൽനിന്നു വനിതാ ഡോക്ടർമാർ പോയതോടെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. സ്കൂളുകളിൽനിന്ന് അധ്യാപകർ പോയതോടെ അടുത്ത തലമുറ അക്ഷരമറിയാത്തവരായി വളരുന്നു. വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാബൂളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാലവിവാഹം പെരുകി

സാമ്പത്തിക തകർച്ച മറ്റൊരു പ്രതിസന്ധി കൂടി വഴിയൊരുക്കി ബാലവിവാഹം. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അതിജീവനത്തിനായി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന സാഹചര്യം വ്യാപകമായി. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കപ്പെടുന്നു, ചിലപ്പോൾ വധുവിനു നൽകുന്ന വില കുടുംബത്തിന്‍റെ ഏക വരുമാനമാകുന്നു. യുനിസെഫിന്‍റെ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടിക്കു വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് വിവാഹമാണ് എന്ന ചിന്ത രക്ഷിതാക്കൾക്കിടയിൽ വേരോടുന്നു.

ഒന്നിനും മാറ്റമില്ല

അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ കണ്ടു നടുങ്ങി നിൽക്കുകയാണ് ലോകം. പലേടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. യുഎൻ പ്രമേയങ്ങൾ പാസായി. മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാഷ്‌ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും കാബൂളിലെ തെരുവുകളിൽ ഒന്നും മാറിയില്ല. 2022ൽ അഫ്ഗാൻ സ്ത്രീകൾതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചു, അവരെ താലിബാൻ തടവിലാക്കി, മർദിച്ചു, നിശബ്ദമാക്കി. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര വ്യക്തിത്വങ്ങൾ ശക്തമായ പ്രതികരണങ്ങൾ നടത്തി. എന്നിട്ടും താലിബാൻ ഭരണകൂടം ഒരു നിയമം പോലും പിൻവലിക്കാൻ തയാറായിട്ടില്ല.

1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഒരിക്കൽ താലിബാൻ ഭരണം അനുഭവിച്ചിട്ടുണ്ട്. അന്നും സ്ത്രീകൾ സമാന നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. എന്നാൽ, 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ഇടപെട്ടതോടെ ആ ഭരണം അവസാനിച്ചു, പതുക്കെ സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി. ഇരുപതു വർഷംകൊണ്ട് അഫ്ഗാൻ സ്ത്രീകൾ ഏറെ മുന്നോട്ടു പോയി.

പാർലമെന്‍റിൽ വനിതാ പ്രതിനിധികളുണ്ടായി, സർവകലാശാലകളിൽ പെൺകുട്ടികൾ നിറഞ്ഞു, മാധ്യമരംഗത്തും നിയമമേഖലയിലും വൈദ്യശാസ്ത്രരംഗത്തും സ്ത്രീകൾ സജീവമായി. ആ ഇരുപതു വർഷത്തെ പുരോഗതി 2021ൽ സ്വിച്ച് ഇട്ടതുപോലെ നിന്നു എന്നതാണ് ചരിത്രം. താലിബാനെതിരായ പോരാട്ടം അവസാനിപ്പിച്ച് യുഎസ് സേന പിൻമാറിയതോടെ സ്ത്രീകളുടെ ജീവിതം വീണ്ടും നരകത്തിലേക്കു നടന്നു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിനെ വിസ്മയം എന്നു വിശേഷിപ്പിച്ചവർ ഈ സ്ത്രീകളുടെ നരകയാതനകൾ കണ്ടില്ലെന്നു നടിക്കുന്നു.

International

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണം; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​കി​സ്ഥാ​ൻ

അ​ങ്കാ​റ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം തു​ട​രു​ന്ന​തിൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​കി​സ്ഥാ​ൻ. ഒ​രു വി​ദേ​ശ രാ​ജ്യ​വു​മാ​യു​ള്ള ര​ഹ​സ്യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണം തു​ട​രു​ന്നതെന്ന് വെ​ളി​പ്പെ​ടു​ത്തൽ നടത്തിയത്. തു​ർ​ക്കി​യി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​ൻ - പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ഫ്ഗാ​നി​സ്ഥാ​നു​ള്ളി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പാ​കി​സ്ഥാ​ൻ പ്ര​തി​നി​ധി സം​ഘം നി​സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ൽ ഇ​സ്താം​ബു​ളി​ൽ ന​ട​ന്നു​വ​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്‌​തു.

പാ​ക്കി​സ്ഥാ​നെ​തി​രെ​യോ സൗ​ദി അ​റേ​ബ്യ​യ്‌​ക്കെ​തി​രെ​യോ ന​ട​ക്കു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നു ക​ണ​ക്കാ​ക്കി സം​യു​ക്ത പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ക​രാ​ർ ഇ​രു രാ​ജ്യ​ങ്ങ​ളും സെ​പ്‌​റ്റം​ബ​ർ 17ന് ​ഒ​പ്പു​വ​ച്ചി​രു​ന്നു.

സ​മീ​പ​ മാ​സ​ങ്ങ​ളി​ൽ യു​എ​സു​മാ​യും ത​ന്ത്ര​പ​ര​മാ​യ സ​ഖ്യം പാ​ക്കി​സ്ഥാ​ൻ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ഗ്രാം വ്യോ​മ​ത്താ​വ​ള​ത്തി​ന്‍റെ അ​ധി​കാ​രം തി​രി​ച്ചു പി​ടി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി സെ​പ്‌​റ്റം​ബ​റി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്‌​ത​മാ​ക്കി​യി​രു​ന്നു. ഈ ​താ​വ​ളം താ​ലി​ബാ​ന് വി​ട്ടു​കൊ​ടു​ത്ത​​ശേ​ഷ​മാ​ണ് യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് 2021ൽ ​പി​ൻ​വാ​ങ്ങി​യ​ത്.

International

താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: ബെ​ഹ്‌​രാം​പു​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. 30ലേ​റെ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ബൂ​ളി​ലെ സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഒ​രു ആ​ക്ര​മ​ണ​ത്തി​നും ഉ​ത്ത​രം​കി​ട്ടാ​തെ പോ​കി​ല്ലെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ലി​ൽ 20 അ​ഫ്ഗാ​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഫ്ഗാ​നി​സ്ഥാ​ന് ഞ​ങ്ങ​ളു​ടെ ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ൽ ഒ​രു ആ​ക്ര​മ​ണ​ത്തി​നും മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കി​ല്ല.

പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ രാ​ജ്യ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന ഐ​എ​സ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​യോ ഇ​സ്‌​ളാ​മി​ക് എ​മി​റേ​റ്റി​ന് കൈ​മാ​റു​ക​യോ ചെ​യ്യ​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തെ പ​ല​രാ​ജ്യ​ങ്ങ​ൾ​ക്കും ഐ​എ​സ് ഒ​രു ഭീ​ഷ​ണി​യാ​ണെ​ന്ന് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​തി​ർ​ത്തി​യി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പോ​സ്റ്റു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും 25 പോ​സ്‌​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

International

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ​ൻ ഭൂ​ച​ല​നം; അ​ഞ്ഞൂ​റോ​ളം മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

 

 

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ അ​ഞ്ഞൂ​റി​ലേ​റെ പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളാ​യ കു​നാ​റി​ലും ന​ൻ​ഗ​ർ​ഹാ​റി​ലു​മാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ റി​ക്ട​ർ സ്കെ​യി​ലി​ൽ ആ​റ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ക​ന്പ​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ മ​രി​ച്ച​താ​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്ര​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഭൂ​ച​ല​ന​ത്തി​ൽ ത​ക​ർ​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ഭൂ​ക​ന്പ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും എ​ണ്ണം കൂ​ടു​ത​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ഷ​റ​ഫ​ത്ത് സ​മാ​ൻ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ഴും സ്ഥ​ല​ത്തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പ്ര​വി​ശ്യാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മേ​ധാ​വി ന​ജീ​ബു​ള്ള ഹ​നീ​ഫ് പ​റ​ഞ്ഞു. നം​ഗ​ർ​ഹാ​ർ, കു​നാ​ർ പ്ര​വി​ശ്യ​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2023 ഒ​ക്ടോ​ബ​റി​ൽ പ​ടി​ഞ്ഞാ​റ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ ഏ​ക​ദേ​ശം 2,400 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Latest News

Corehub Up