Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appoints

"വോട്ട് ബചാവോ, ദേശ് ബചാവോ’പ്രചാരണം ച കോൺഗ്രസ് 208 നിരീക്ഷകരെ നിയമിച്ചു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വോ​​​​​ട്ടു​​​​​കൊ​​​​​ള്ള​​​​​യ്ക്കെ​​​​​തി​​​​​രേ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച "വോ​​​​​ട്ട് ബ​​​​​ചാ​​​​​വോ, ദേ​​​​​ശ് ബ​​​​​ചാ​​​​​വോ’ (വോ​​​​​ട്ട് സം​​​​​ര​​​​​ക്ഷി​​​​​ക്കൂ, രാ​​​​​ജ്യത്തെ ​​​​​ര​​​​​ക്ഷി​​​​​ക്കൂ) രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക പ്ര​​​​​ചാ​​​​​ര​​​​​ണം ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി 208 നേ​​​​​താ​​​​​ക്ക​​​​​ളെ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. വോ​​​​​ട്ട് ചോ​​​​​ർ​​​​​ച്ച​​​​​യ്‌​​​​​ക്കെ​​​​​തി​​​​​രാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധം ശ​​​​​ക്ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ഈ ​​​​​നീ​​​​​ക്കം.

പാ​​​​​ർ​​​​​ട്ടി ദേ​​​​​ശീ​​​​​യ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ സം​​​​​ഘ​​​​​ട​​​​​നാ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ലാ​​​​​ണ് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി വൈ​​​​​കി പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അ​​​​​ധീ​​​​​ർ ര​​​​​ഞ്ജ​​​​​ൻ ചൗ​​​​​ധ​​​​​രി, അ​​​​​വി​​​​​നാ​​​​​ശ് പാ​​​​​ണ്ഡെ, പൃ​​​​​ഥ്വി​​​​​രാ​​​​​ജ് ച​​​​​വാ​​​​​ൻ, നാ​​​​​നാ പ​​​​​ടോ​​​​​ലെ, കെ.​​​​​എ​​​​​സ്. സു​​​​​രേ​​​​​ഷ്, അ​​​​​ശോ​​​​​ക് ത​​​​​ൻ​​​​​വ​​​​​ർ, അ​​​​​ജോ​​​​​യ് കു​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ൾ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ണ്ട്.

വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി പ്ര​​​​​ചാ​​​​​ര​​​​​ണം ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ക, ബൂ​​​​​ത്ത് ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക, സം​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ പോ​​​​​രാ​​​​​യ്മ​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ. സം​​​​​സ്ഥാ​​​​​ന​​​​​ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ന്ന് ഇ​​​​​വ​​​​​ർ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും.

മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മിഷ​​​​​ണ​​​​​റെ നീ​​​​​ക്കംചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടും എ​​​​​സ്‌​​​​​ഐ​​​​​ആ​​​​​ർ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും പാ​​​​​ർ​​​​​ട്ടി ഈ ​​​​​മാ​​​​​സം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച പ്ര​​​​​തി​​​​​ഷേ​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യാ​​​​​ണ് ഈ ​​​​​നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ. ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചി​​​​​ന് ന​​​​​ട​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പേ​​​​​രു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട 13.3 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രി​​​​​ലേ​​​​​ക്ക് എ​​​​​ത്താ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

 

Sports

ബാ​റ്റിം​ഗ് കോ​ച്ചാ​യി ഹെ​യ്ഡ​ൻ; ഐ​പി​എ​ല്ലി​നൊ​രു​ങ്ങി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ബാ​റ്റിം​ഗ് കൊ​ച്ചാ​യി ഓ​സീ​സ് ഇ​തി​ഹാ​സം മാ​ത്യു ഹെ​യ്ഡ​നെ നി​യ​മി​ച്ച് ഐ​പി​എ​ൽ ടീ​മാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്. മാ​ർ​ച്ച് അ​വ​സാ​ന​വാ​രം പു​തി​യ സീ​സ​ൺ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഹെ​യ്ഡ​ൻ ഗു​ജ​റാ​ത്ത് ടീ​മി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത്.

ര​ണ്ട് ത​വ​ണ ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന ഹെ​യ്ഡ​ൻ, ഓ​സീ​സി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വി​വി​ധ ഫോ​ർ​മാ​റ്റു​ക​ളി​ലാ​യി 273 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച ഹെ​യ്ഡ​ൻ, 15,000ത്തി​ല​ധി​കം റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഓ​സീ​സി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ഉ​ൾ​പ്പെ​ടു​ന്ന ബാ​റ്റിം​ഗ് നി​ര​യ്ക്ക് ഹെ​യ്ഡ​ന്‍റെ വ​ര​വ് കൂ​ടു​ത​ൽ ക​രു​ത്താ​വും. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഘ​ട്ട​ത്തി​ലാ​ണ് ഹെ​യ്ഡ​ന്‍റെ ക​ട​ന്നു​വ​ര​വെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്ത് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ക്രി​ക്ക​റ്റ് ഡ​യ​റ​ക്ട​ർ വി​ക്രം സോ​ള​ങ്കി പ​റ​ഞ്ഞു.

Kerala

ഡോ.​എ.​ജെ. ഷ​ഹ​ന ജീ​വ​നൊ​ടു​ക്കി​യ കേ​സ്; സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​എ.​ജെ.​ഷ​ഹ്ന ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. കേ​സി​ൽ എ​ൻ. സ​ലാ​വു​ദീ​നെ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. സ്ത്രീ​ധ​നം കൂ​ട്ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്താ​യ ഡോ. ​ഉ​വൈ​സ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

ഇ​തി​ൽ മ​നം​നൊ​ന്ത് ഷ​ഹ്ന ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് കേ​സ്. 2023 ഡി​സം​ബ​ർ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഒ​പി ടി​ക്ക​റ്റി​ന്‍റെ പി​ന്നി​ൽ ഷ​ഹ​ന എ​ഴു​തി​യ കു​റി​പ്പി​ലെ വ​രി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡോ. ​ഉ​വൈ​സി​നെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത്.

ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തി​നാ​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഡോ. ​ഷ​ഹ​ന ഡോ. ​ഉ​വൈ​സി​ന് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് മു​മ്പ് ഷ​ഹ​ന അ​യ​ച്ച സ​ന്ദേ​ശം റു​വൈ​സ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഷ​ഹ​ന സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യി റു​വൈ​സ് സ​മ്മ​തി​ച്ചു. ഷ​ഹ​ന​യു​ടെ മൊ​ബൈ​ലി​ൽ നി​ന്നുള്ള തെ​ളി​വു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Latest News

Corehub Up