Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault Case

ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ മൂ​ക്കി​നും മു​ഖ​ത്തും ഇ​ടി​ച്ചു; ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ

മാ​ന്നാ​ർ: ഷാ​പ്പി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്കാ​ലി മേ​ല്പാ​ടം ചി​റ്റാ​ടി​യി​ൽ വീ​ട്ടി​ൽ വി​മ​ൽ​കു​മാ​റാ​ണ് (41) മാ​ന്നാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ള്ള് ഷാ​പ്പി​ൽ വെ​ച്ചു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​തി ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ൻ്റെ മു​ഖ​ത്തും മൂ​ക്കി​നും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യു​ടെ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ട്ട​പ്പ​ന പു​ളി​യ​ന്മ​ല​യി​ൽ വെ​ച്ച് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യാ​യ വി​മ​ൽ​കു​മാ​റി​നെ​തി​രെ മാ​ന്നാ​ർ, വീ​യ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​റ്റ് കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​ല്ല; ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത് ഉ​ന്തി​ലും ത​ള്ളി​ലു​മെ​ന്ന് വീ​ണാ ജോ​ർ​ജ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ണ്ടു​മാ​സം പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴാ​ണ് മ​ന്ത്രി മൊ​ഴി ന​ല്‍​കി​യ​ത്.

മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന ഗ​ണ്‍​മാ​ന്‍റെ പ​രാ​തി​യി​ൽ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മാ​ണെ​ന്നും ഇ​തി​നി​ടെ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യെ​ന്നുമാണ് മ​ന്ത്രിയുടെ മൊ​ഴി​.

പ്ര​മാ​ദ​മാ​യ കേ​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ മൊ​ഴി ന​ല്‍​കാ​തി​രു​ന്ന മ​ന്ത്രി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വൂ​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​താ​യി ഇ​ല്ല.

സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ എ​ത്തി​യ ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രു​ടെ മൊ​ഴി​യി​ലും വ​ധ​ശ്ര​മ​മി​ല്ല. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന് തെ​ളി​വു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​തേ​സ​മ​യം ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന ഗ​ണ്‍​മാ​ന്‍റെ പ​രാ​തി ഇ​തോ​ടെ പൊ​ളി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് ഉ​ട​ൻ കു​റ്റ പ​ത്രം ന​ൽ​കും.

Latest News

Corehub Up