Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Audio

ബി​എ​ൽ​ഒ​മാ​ർ​ക്ക് അ​വ​ധി​യി​ല്ല; ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്. ബി​എ​ൽ​ഒ​മാ​ർ​ക്ക് ടാ​ർ​ഗ​റ്റ് ഉ​ണ്ടെ​ന്നും അ​വ​ധി എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ബി​എ​ൽ​ഒ​മാ​ർ​ക്ക് ഒ​രു ഇ​ആ​ർ​ഒ അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ടാ​ർ​ഗ​റ്റ് ക്യ​ത്യ​മാ​ക്ക​ണം, സം​സ്ഥാ​ന ശ​രാ​ശ​രി​ക്ക് താ​ഴെ പോ​ക​രു​ത്. എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ണ്ടാ​കും എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന സ​ന്ദേ​ശം.

പ​യ്യ​ന്നൂ​ർ ഏ​റ്റു​കു​ടു​ക്ക​യി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ അ​നീ​ഷ് ജോ​ർ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​നെ തു​ട​ര്‍​ന്ന് ബി​എ​ൽ​ഒ​മാ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​പ​റ്റി വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​ണ് ബി​എ​ൽ​ഒ​മാ​രെ നി​യ​മി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, വി​ല്ലേ​ജ് ലെ​വ​ൽ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ബി​എ​ൽ​ഒ​യാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ, വോ​ട്ട​ർ​മാ​രെ ചേ​ർ​ക്ക​ൽ, ഒ​ഴി​വാ​ക്ക​ൽ, തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ൽ എ​ന്നി​വ​യു​ടെ ചു​മ​ത​ല ബി​എ​ല്‍​എ​ക്കാ​ണ്.

Latest News

Corehub Up