തിരുവനന്തപുരം: എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്നും അവധി എടുക്കാൻ പാടില്ലെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്. എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.
പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിനെ തുടര്‍ന്ന് ബിഎൽഒമാർ നേരിടുന്ന പ്രതിസന്ധികളെപറ്റി വലിയ വിമർശനങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്.
അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, വില്ലേജ് ലെവൽ വർക്കർമാർ തുടങ്ങിയവരെയാണ് ബിഎൽഒയായി നിയമിച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ, വോട്ടർമാരെ ചേർക്കൽ, ഒഴിവാക്കൽ, തിരുത്തലുകൾ വരുത്തൽ എന്നിവയുടെ ചുമതല ബിഎല്എക്കാണ്.
Tags : sir heavy target blos audio message pathanamthitta