x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പി​ളി​ൽ വീ​ണ്ടും പി​രി​ച്ചു​വി​ട​ൽ: ര​ണ്ടു​മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ

ടെക് ഡെസ്ക്
Published: September 21, 2026 12:09 PM IST | Updated: September 21, 2026 12:10 PM IST

പ്രതീകാത്മക ചിത്രം

 ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​ങ്കേ​തി​ക ഭീ​മ​നാ​യ ആ​പ്പി​ൾ ക​മ്പ​നി​യി​ൽ വീ​ണ്ടും പി​രി​ച്ചു​വി​ട​ൽ. ര​ണ്ടു​മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​മ്പ​നി ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​ത്. ഫി​റ്റ്‌​ന​സ് പ്ല​സ് സേ​വ​ന​ത്തി​ന്‍റെ ഓ​ഡി​യോ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​റി​യൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

നി​ർ​മി​ത ബു​ദ്ധി , ഓ​ട്ടോ​മേ​ഷ​ൻ എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​നും ചെ​ല​വു​ക​ൾ ചു​രു​ക്കാ​നും ടെ​ക് ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​പ്പി​ളി​ന്‍റെ നീ​ക്കം.

ആ​പ്പി​ൾ വാ​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി വീ​ഡി​യോ കാ​ണാ​തെ ത​ന്നെ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന 'ടൈം ​ടു വാ​ക്ക്' , 'ടൈം ​ടു റ​ൺ' തു​ട​ങ്ങി​യ ഓ​ഡി​യോ ഫീ​ച്ച​റു​ക​ൾ നി​ർ​മിച്ചി​രു​ന്ന ടീ​മി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​യ​ത്.

ഈ ​ന​ട​പ​ടി കാ​ര​ണം ആ​പ്പി​ൾ ഫി​റ്റ്‌​ന​സ്+ സേ​വ​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കി​ല്ല. എ​ന്നാ​ൽ ഇ​നി​മു​ത​ൽ പു​തി​യ ഓ​ഡി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്‍റെ വേ​ഗ​ത കു​റ​യും. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സി​രി, വി​ഷ​ൻ പ്രോ, ​സോ​ഫ്റ്റ്‌​വെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രെ ആ​പ്പി​ൾ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി പു​തി​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കേ​ണ്ടി വ​രു​ന്ന​ത് ഫി​റ്റ്‌​ന​സ് പ്ല​സി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​ച്ചെ​ല​വ് കൂ​ട്ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​ത്ത് ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഫി​റ്റ്‌​ന​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​പ്പി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഗ്ലോ​ബ​ൽ കാ​പ്പ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ൾ, മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ൾ, ഐ​ടി ഔ​ട്ട്‌​സോ​ഴ്‌​സിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ഈ ​ആ​ഗോ​ള മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഐ​ടി ജീ​വ​ന​ക്കാ​രെ​യും ബാ​ധി​ച്ചേ​ക്കാം.

പു​തി​യ​താ​യി കോ​ഴ്‌​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​റ​ങ്ങു​ന്ന തു​ട​ക്ക​ക്കാ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​ന്ന​ത് മു​ൻ​പ​ത്തേ​ക്കാ​ൾ പ്ര​യാ​സ​ക​ര​മാ​യേ​ക്കും. എ​ന്നാ​ൽ എ​ഐ എ​ൻ​ജി​നീ​യ​റി​ങ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ പു​തി​യ നൈ​പു​ണ്യ​മു​ള്ള​വ​ർ​ക്ക് വി​പ​ണി​യി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Tags : technology apple layoffs fitness+ audio

Recent News

Corehub Up