x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൈ​സ​നേ​ക്കാ​ൾ വി​ല​ക്കു​റ​വി​ൽ ക്യാ​മ​റ​യു​ള്ള പു​തി​യ സ്മാർട്ട് ബ്രഷുമായി യുസ്‌മൈൽ

ടെക് ഡെസ്ക്
Published: September 21, 2026 01:31 PM IST | Updated: September 21, 2026 01:31 PM IST

പ്രതീകാത്മക ചിത്രം

 

ഡൈ​സ​ൺ പു​റ​ത്തി​റ​ക്കി​യ $500 (ഏ​ക​ദേ​ശം ₹41,000) വി​ല​യു​ള്ള 'ക്യാ​മ​റാ​ജെ​റ്റ്' സ്മാ​ർ​ട്ട് ടൂ​ത്ത് ബ്ര​ഷ് വി​പ​ണി​യി​ലി​റ​ക്കി​യ​ത് വ​ലി​യ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഡെ​ന്‍റി​സ്റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ർ​മി​ച്ച് ഇ​തി​ന്‍റെ പ​കു​തി​യി​ൽ താ​ഴെ മാ​ത്രം വി​ല​യു​ള്ള മ​റ്റൊ​രു ക്യാ​മ​റ ടൂ​ത്ത് ബ്ര​ഷ് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 'യു​സ്‌​മൈ​ൽ ഡി50 ​ഓ​റ​ൽ​ക്യാം' എ​ന്നാ​ണ് ഈ ​പു​തി​യ മോ​ഡ​ലി​ന്‍റെ പേ​ര്.

പ​ല്ലു​ക​ളി​ലെ ചെ​ളി അ​ഥ​വാ പ്ലാ​ക്ക് (Plaque) ക​ണ്ടെ​ത്താ​ൻ 3 ല​ക്ഷം പി​ക്സ​ൽ ക്യാ​മ​റ​യും, 6 വ​യ​ല​റ്റ് എ​ൽ​ഇ​ഡി (405nm LED) ലൈ​റ്റു​ക​ളും ഇ​തി​ലു​ണ്ട്. വ​യ​ല​റ്റ് വെ​ളി​ച്ച​ത്തി​ൽ പ​ല്ലി​ലെ ബാ​ക്ടീ​രി​യ​യും ചെ​ളി​യും ചു​വ​പ്പ് അ​ല്ലെ​ങ്കി​ൽ പി​ങ്ക് നി​റ​ത്തി​ൽ തി​ള​ങ്ങി കാ​ണ​പ്പെ​ടും (QFL സാ​ങ്കേ​തി​ക​വി​ദ്യ).

ടൂ​ത്ത് ബ്ര​ഷി​ന്‍റെ ഹാ​ന്‍റി​ലി​ൽ ത​ന്നെ ലൈ​വ് കാ​ണാ​ൻ ക​ഴി​യു​ന്ന ഡി​സ്‌​പ്ലേ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ബ്ലൂ​ടൂ​ത്ത് വ​ഴി മൊ​ബൈ​ൽ ആ​പ്പി​ലേ​ക്ക് സ്കാ​ൻ വി​വ​ര​ങ്ങ​ൾ അ​യ​ക്കാ​നും സാ​ധി​ക്കും.

ഇ​ന്‍റ​ർ​നെ​റ്റ് അ​ഥ​വാ വൈ​ഫൈ ക​ണ​ക്റ്റി​വി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ക്ലൗ​ഡി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ടി​ല്ല. ആ​റ് ഓ​റ​ൽ-​ഹെ​ൽ​ത്ത് ലാ​ബു​ക​ളു​ടെ​യും പ്രൊ​ഫ​ഷ​ണ​ൽ ഡെ​ന്‍റി​സ്റ്റു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് യു​സ്‌​മൈ​ൽ ഇ​ത് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡൈ​സ​ന്‍റെ ടൂ​ത്ത് ബ്ര​ഷി​ന് $500 വി​ല​യു​ള്ള​പ്പോ​ൾ $199.99 (ഏ​ക​ദേ​ശം ₹16,500) ആ​ണ് യു​സ്‌​മൈ​ൽ D50യു​ടെ വി​ല. കൂ​ടാ​തെ പ​ല്ലി​ന്‍റെ കൂ​ടു​ത​ൽ അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 'D-lite OralCam' എ​ന്ന അ​ക്സ​സ​റി $69.99 (ഏ​ക​ദേ​ശം ₹5,800) വി​ല​യി​ൽ വേ​റെ​യും ല​ഭ്യ​മാ​ണ്.

 

Tags : usmile dyson camera toothbrush dentists

Recent News

Corehub Up