Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camera

സു​വി​ശേ​ഷ​ത്തി​ന്‍റെ കാ​മ​റ

ഞാ​ൻ ബ​ലി​യ​ല്ല സ്നേ​ഹ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് (ഹോ​സി​യ 6:6). ബ​ലി​ക​ളു​ടെ​യും ആ​ത്മീ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ​യും പ​രി​ക്ര​മ​ണ​ത്തി​ന് അ​പ്പു​റ​ത്ത് അ​തി​നെ​യെ​ല്ലാം സാ​ർ​ഥ​ക​മാ​ക്കു​ന്ന ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ സാ​ക്ഷ്യ​ജീ​വി​ത​മാ​ണ് യ​ഥാ​ർ​ഥ നോ​ന്പ് ചൈ​ത​ന്യം.

ഈ ​കാ​ല​ത്തു വാ​യി​ക്ക​പ്പെ​ടു​ന്ന മ​റ്റൊ​രു സു​വി​ശേ​ഷ​മാ​ണ് ഫ​രി​സേ​യ​നും ചു​ങ്ക​ക്കാ​ര​നും പ്രാ​ർ​ഥി​ക്കാ​ൻ പോ​യ സ​ന്ദ​ർ​ഭം. ഫ​രി​സേ​യ​ൻ താ​ൻ ചെ​യ്ത എ​ല്ലാ കാ​ര്യ​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ സ​ന്നി​ധി​യി​ൽ പ​റ​യു​ന്നു. ആ​ഴ്ച​യി​ൽ അ​ദ്ദേ​ഹം ഉ​പ​വ​സി​ക്കു​ന്നു. എ​ല്ലാ​ത്തി​ന്‍റെ​യും ദ​ശാം​ശം കൊ​ടു​ക്കു​ന്നു(​ലൂ​ക്ക 18:11-12). പ​ക്ഷേ, ആ ​ചു​ങ്ക​ക്കാ​ര​നി​ലേ​ക്കാ​ണ് സു​വി​ശേ​ഷ​ത്തി​ന്‍റെ കാ​മ​റ തി​രി​യു​ന്ന​ത്.

മ​റ​ക്കാ​ൻ പ​റ്റു​മോ?

ചു​ങ്ക​ക്കാ​ര​ൻ ദൂ​രെ നി​ന്നു ദൈ​വ​ത്തി​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കാ​ൻ പോ​ലും യോ​ഗ്യ​ത​യി​ല്ലാ​തെ പ​റ​ഞ്ഞു: ക​ർ​ത്താ​വേ പാ​പി​യാ​യ എ​ന്‍റെമേ​ൽ ക​നി​യ​ണ​മേ. ത​ന്‍റെ പ്ര​വൃ​ത്തി​ക​ളി​ൽ അ​ദ്ദേ​ഹം അ​വ​ലം​ബം വ​യ്ക്കു​ന്നി​ല്ല, സ​ത്പ്ര​വൃ​ത്തി​ക​ളെ​യും അ​ദ്ദേ​ഹം അ​വ​ലം​ബ​മാ​ക്കു​ന്നി​ല്ല. സ​ത്പ്ര​വൃ​ത്തി​ക​ൾ​കൊ​ണ്ട് പാ​പം മ​റ​യ്ക്കാ​ൻ പ​റ്റി​ല്ല.

സ​ത്പ്ര​വൃ​ത്തി​ക​ൾ എ​ത്ര​യു​ണ്ടെ​ങ്കി​ലും പാ​പ​ത്തെ പാ​പ​മാ​യി തി​രി​ച്ച​റി​യു​ക​യും അ​ത് ഏ​റ്റു​പ​റ​യു​ക​യും ചെ​യ്യ​ണ​മെ​ന്നു​കൂ​ടി നോ​ന്പു​കാ​ലം ന​മ്മ​ളെ ഒാ​ർ​മി​പ്പി​ക്കു​ന്നു. ദൈ​വ​സ​ന്നി​ധി​യി​ൽ ത​ന്‍റെ പാ​പാ​വ​സ്ഥ​ക​ൾ ഏ​റ്റു​പ​റ​യു​ന്ന അ​വ​ൻ നീ​തീ​ക​രി​ക്ക​പ്പെ​ട്ട​വ​നാ​യി എ​ന്നു പ​റ​യു​ന്പോ​ൾ ഫ​രി​സേ​യ​ൻ നീ​തീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നും ഈ​ശോ പ​റ​യു​ന്നി​ല്ല. അ​തേ​സ​മ​യം, ഫ​രി​സേ​യ​നേ​ക്കാ​ൾ നീ​തീ​ക​രി​ക്ക​പ്പെ​ട്ട​വ​നാ​യി ചു​ങ്ക​ക്കാ​ര​ൻ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് ഈ​ശോ പ​റ​യു​ന്നു (ലൂ​ക്ക 18:14).

പാ​പ​ബോ​ധം

വ​ച​ന​ത്തി​ൽ പ​റ​യു​ന്ന​ത് അ​പ്പ​ടി അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​തു കാ​ര​ണം ഫ​രി​സേ​യ​നു പാ​പ​ബോ​ധം ന​ഷ്ട​പ്പെ​ട്ടു എ​ന്ന​താ​ണ് സ​ത്യം. അ​താ​യ​തു വ​ച​ന​ങ്ങ​ൾ പാ​ലി​ച്ചു ജീ​വി​ക്കു​ന്പോ​ൾ ത​ങ്ങ​ൾ​ക്കു പാ​പ​ങ്ങ​ൾ ഇ​ല്ല​ല്ലോ എ​ന്നു​ള്ള ചി​ന്ത ചി​ല​ർ​ക്കു​ണ്ടാ​കും.

ഞാ​ൻ എ​ന്തി​നാ പ​ള്ളി​യി​ൽ പോ​കു​ന്ന​ത്, എ​ന്തി​നാണ് കു​ന്പ​സാ​രി​ക്കു​ന്ന​ത്, ഞാ​ൻ പാ​പം ഒ​ന്നും ചെ​യ്തി​ട്ടി​ല്ല​ല്ലോ​യെ​ന്നു ചി​ല വ്യ​ക്തി​ക​ൾ പ​റ​യും. ഒ​രു​പ​ക്ഷേ, അ​വ​ർ പാ​പം ചെ​യ്യാ​ത്ത​ത​ല്ല, പാ​പ​ബോ​ധം ന​ഷ്ട​പ്പെ​ട്ട​താ​കാം. ഫ​രി​സേ​യ​നും പാ​പ​ബോ​ധം ന​ഷ്ട​പ്പെ​ട്ട ആ​ളാ​ണെ​ന്ന് പ​റ​യാം. ഇ​വി​ടെ ചു​ങ്ക​ക്കാ​ര​ന്‍റെ ഏ​റ്റു​പ​റ​ച്ചി​ൽ ത​ന്നെ​യാ​ണ് സു​വി​ശേ​ഷം വി​ല​മ​തി​ക്കു​ന്ന​ത്. ഏ​റ്റു​പ​റ​യു​ന്ന​തി​നൊ​പ്പം അ​തു വെ​റു​ത്തു​പേ​ക്ഷി​ക്കാ​ൻ​കൂ​ടി സ​ത്യ​സ​ന്ധ​മാ​യ മ​ന​സ്താ​പം ന​മ്മെ സ​ഹാ​യി​ക്ക​ണം.

Kerala

കാമറയിൽ കുടുങ്ങാതെ പുലി; ആ​​​​റ​​​​ളത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ​​​​നംവ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.

ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ കാ​​​​മ​​​​റ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച​​​​ത്. പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞതോടെ ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​ ​​ശോ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന നാ​​ട്ടു​​കാ​​രു​​ടെ​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

പു​​​​ലി​​​​യെ കൂ​​​​ട് സ്ഥാ​​​​പി​​​​ച്ച് പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. എ​​​​ന്നാ​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗം ഏ​​​​താ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷ​​​​മേ കൂ​​​​ട് സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​വൂ എ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​ത്. വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സോ​​​​ളാ​​​​ർ വേ​​​​ലി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നും പ്ര​​​​ദേ​​​​ശ​​​​ത്തെ സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ കാ​​​​ടു​​​​ക​​​​യ​​​​റിയ സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ട്ടി​​​​ത്തെ​​​​ളി​​​​ക്കാ​​​​നും യോ​​​​ഗം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​നി​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് വീ​​​​ണ്ടും പു​​​​ലി​​​​യു​​​​ടെ കാ​​​​ൽപ്പാ​​​​ടു​​​​ക​​​​ൾ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് വ​​​​നം​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കാ​​​​ൽ​​​​പാ​​​​ടു​​​​ക​​​​ൾ പു​​​​ലി​​​​യു​​​​ടേ​​​​ത​​​​ല്ലെ​​​​ന്ന് സ്ഥി​​​​രീക​​​​രി​​​​ച്ചു. പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന ഭാ​​​​ഗ​​​​ത്ത് കീ​​​​ഴ്പ്പ​​​​ള്ളി സെ​​​​ക്‌​​ഷ​​​​നി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ​​​​ട്രോ​​​​ളിം​​​​ഗ് ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

National

മ​രു​മ​ക്ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്; വി​ചി​ത്ര നി​ർ​ദേ​ശം

ജോ​ധ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​ർ ജി​ല്ല​യി​ൽ മ​രു​മ​ക്ക​ൾ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും കാ​മ​റ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. 15 ഗ്രാ​മ​ങ്ങ​ളി​ലാ​യി ജ​നു​വ​രി 26 മു​ത​ലാ​ണ് ഈ ​വി​ല​ക്ക് ബാ​ധ​ക​മാ​കു​ക.

അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ട്ടി​ലേ​ക്കോ പൊ​തു​പ​രി​പാ​ടി​യി​ലേ​ക്കോ ഫോ​ൺ കൊ​ണ്ടു പോ​കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ​ക്ക് പ​ക​രം സ്വി​ച്ച് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​ത്ര​മേ ഇ​വ​ർ​ക്ക് അ​നു​വാ​ദ​മു​ള്ളൂ.

ഗാ​സി​പൂ​ർ ഗ്രാ​മ​ത്തി​ൽ ചൗ​ധ​രി ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ​യും 14 ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റാ​യ സു​ജ്‌​നാ​റാം ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

സ്‌​കൂ​ളി​ൽ പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ വീ​ട്ടി​ൽ മാ​ത്ര​മേ അ​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. വി​വാ​ഹ​ങ്ങ​ൾ, സാ​മൂ​ഹി​ക പൊ​തു പ​രി​പാ​ടി​ക​ൾ, അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​ലും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​കാ​ൻ അ​വ​ർ​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് ചൗ​ധ​രി വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, തീ​രു​മാ​ന​ത്തി​ൽ വി​മ​ർ​ശ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സു​ജ്‌​നാ​റാം ചൗ​ധ​രി പ​റ​യു​ന്ന​ത്. വീ​ട്ടി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഫോ​ണു​ക​ളി​ൽ നോ​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ളെ പ്ര​ശ്‌​ന​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ചി​ല​ർ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​യി ഫോ​ൺ ബോ​ധ​പൂ​ർ​വ്വം ന​ൽ​കു​ന്നു​ണ്ടെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു.

നി​രോ​ധ​നം ന​ട​പ്പാ​യാ​ൽ സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലും ദൈം​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കു​മെ​ന്നും ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.

Tech

വ​മ്പ​ന്‍ കാ​മ​റ​യു​മാ​യി ഹോ​ണ​ര്‍ എ​ത്തു​ന്നു?

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഹോ​ണ​ര്‍ പു​തി​യ ഫോ​ണാ​യ മാ​ജി​ക് 8 ലൈ​റ്റ് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. 108 എം​പി​യു​ടെ കാ​മ​റ​യാ​ണ് ഫോ​ണി​ലു​ണ്ടാ​വു​ക​യെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 6.79 ഇ​ഞ്ച് ഫ്ലാറ്റ് 1.5 കെ ​അ​മോ​ലെ​ഡ് ഡി​സ്പ്ലേ
  • 8 ജി​ബി റാ​മും 512 ജി​ബി സ്റ്റോ​റേ​ജും
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ ചി​പ്സെ​റ്റ്
  • 108 എം​പി പ്രൈ​മ​റി കാ​മ​റ​യും 5 എം​പി അ​ള്‍​ട്രാ-​വൈ​ഡ് കാ​മ​റ​യും
  • സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 16 എം​പി ഫ്ര​ണ്ട് കാ​മ​റ
  • 5ജി, ​വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത്, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട് ക​ണ​ക്റ്റി​വി​റ്റി​ക​ള്‍
  • ആം​ബി​യ​ന്‍റ് ലൈ​റ്റ് സെ​ന്‍​സ​ര്‍, ഗൈ​റോ​സ്‌​കോ​പ്പ്, ഗ്രാ​വി​റ്റി സെ​ന്‍​സ​ര്‍, പ്രോ​ക്സി​മി​റ്റി സെ​ന്‍​സ​ര്‍, സു​ര​ക്ഷ​യ്ക്കാ​യി ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍

Kerala

സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ഇ​നി കാ​മ​റ​ക​ൾ നി​ർ​ബ​ന്ധം

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ


കൊ​​​ല്ലം: സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍റെ (സി​​​ബി​​​എ​​​സ്ഇ) അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ഇ​​​നി മു​​​ത​​​ൽ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ടി​​​യ​​​ന്ത​​​ര നി​​​ർ​​​ദേ​​​ശം എ​​​ല്ലാ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​ബി​​​എ​​​സ്ഇ ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക​​​പ്പു​​​റം പ​​​രോ​​​ക്ഷ​​​മാ​​​യ ഭീ​​​ഷ​​​ണി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യു​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ബോ​​​ർ​​​ഡി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ അ​​​നു​​​ബ​​​ന്ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​വി​​​ടെ​​​യൊ​​​ക്കെ​​​യാ​​​ണ് കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​യി സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ങ്ങ​​​ൾ, പു​​​റ​​​ത്തേ​​​ക്കു​​​ള്ള വ​​​ഴി​​​ക​​​ൾ, ഇ​​​ട​​​നാ​​​ഴി​​​ക​​​ൾ, ലോ​​​ബി​​​ക​​​ൾ, പ​​​ടി​​​ക​​​ൾ, ക്ലാ​​​സ് മു​​​റി​​​ക​​​ൾ, ലാ​​​ബു​​​ക​​​ൾ, ലൈ​​​ബ്ര​​​റി, കാ​​​ന്‍റീ​​​ൻ ഏ​​​രി​​​യ, സ്റ്റോ​​​ർ റൂം, ​​​ക​​​ളി​​​സ്ഥ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ശു​​​ചി​​​മു​​​റി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ലും സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മ്പോ​​​ൾ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളും പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഉ​​​യ​​​ർ​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള കാ​​​മ​​​റ​​​ക​​​ൾ ആ​​​യി​​​രി​​​ക്ക​​​ണം സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത്. ഓ​​​ഡി​​​യോ വി​​​ഷ്വ​​​ൽ റി​​​ക്കാ​​​ർ​​​ഡിം​​​ഗു​​​ള്ള ഉ​​​യ​​​ർ​​​ന്ന റെ​​​സ​​ലൂ​​​ഷ​​​ൻ കാ​​​മ​​​റ​​​ക​​​ളാ​​​ണ് നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കാ​​​മ​​​റ​​​ക​​​ൾ​​​ക്ക് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് 15 ദി​​​വ​​​സ​​​ത്തെ റി​​​ക്കാ​​​ർ​​​ഡിം​​​ഗു​​​ക​​​ൾ സൂ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം.


സ്കൂ​​​ളു​​​ക​​​ൾ കാ​​​മ​​​റ​​​ക​​​ളി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ബാ​​​ക്ക​​​പ്പു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യും സൂ​​​ക്ഷി​​​ക്ക​​​ണം. അ​​​ധി​​​കാ​​​രി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്പോ​​​ൾ ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.


എ​​​ൻ​​​സി​​​പി​​​സി​​​ആ​​​റി​​​ന്‍റെ (നാ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ഓ​​​ഫ് ചൈ​​​ൽ​​​ഡ് റൈ​​​റ്റ്സ്) മാ​​​നു​​​വ​​​ലി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യാ​​​ണ് സ്കൂ​​​ളു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ നി​​​ർ​​​ദേ​​​ശം വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up