x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ നി​രീ​ക്ഷി​ക്കാ​ൻ കി​ട​പ്പു​മു​റി​യി​ൽ വ​രെ സി​സി​ടി​വി: ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി


Published: June 18, 2026 10:19 AM IST | Updated: June 18, 2026 10:19 AM IST

മും​ബൈ: ഭ​ര്‍​ത്താ​വി​ന്‍റെ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രു​ടെ​യും മാ​ന​സി​ക പീ​ഡ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി. താ​നെ സ്വ​ദേ​ശി​നി വി​ശാ​ഖ തി​ല്‍​ക്ക​ർ (26) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശാ​ഖ​യു​ടെ ഭ​ർ​ത്താ​വും ഡോ​ക്ട​റു​മാ​യ നി​തി​ൻ തി​ൽ​ക്ക​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​ശാ​ഖ​യു​ടെ​യും നി​തി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ് വെ​റും 48 ദി​വ​സം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് യു​വ​തി ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30-നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

വീ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണ​വും സ്വ​ർ​ണ​വും വാ​ങ്ങി വ​രാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വി​ശാ​ഖ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ശാ​ഖ​യു​ടെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി നി​തി​ൻ വീ​ടി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഇ​തോ​ടെ വി​ശാ​ഖ​യു​ടെ സ്വ​കാ​ര്യ​ത പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു യു​വ​തി​യെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

വീ​ട്ടി​ൽ വ​ച്ച് വി​ശാ​ഖ ആ​രോ​ടൊ​ക്കെ സം​സാ​രി​ക്കു​ന്നു, എ​ന്തൊ​ക്കെ ചെ​യ്യു​ന്നു എ​ന്ന് ഈ ​കാ​മ​റ​ക​ളി​ലൂ​ടെ നി​തി​ൻ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ച്ചാ​ൽ വി​ശാ​ഖ​യെ ക്രൂ​ര​മാ​യ മ​ർ​ദി​ക്കും. അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യോ​ട് ചി​രി​ച്ച് സം​സാ​രി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് വി​ശാ​ഖ ജീ​വ​നൊ​ടു​ക്കി​യ​ത്. താ​ൻ അ​നു​ഭ​വി​ക്കു​ന്ന ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശാ​ഖ മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് ക​ര​ഞ്ഞു പ​റ​ഞ്ഞി​രു​ന്നു. മ​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ൾ വി​ശാ​ഖ​യെ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും തി​രി​കെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്.

നി​തി​ൻ, അ​മ്മ ഛായ, ​സ​ഹോ​ദ​ര​ന്‍ നി​ന​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​ൽ നി​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ പോ​യ ഛായ​ക്കും നി​ന​ദി​നും വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Tags : CCTV camera wife Newlywed

Recent News

Corehub Up