Sports
കൊച്ചി: 81-ാമത് ഫാ. ബര്‍ത്തലോമിയോ മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ആതിഥേയരായ എസ്എച്ച് തേവരയെ നേരിടും.
സേക്രഡ് ഹാര്‍ട്ട് കോളജ് തേവര 104-91നു തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളജിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
എസ്ബി ചങ്ങനാശേരിയെ 59-73നു മറികടന്ന് ക്രൈസ്റ്റ് ഇരിങ്ങാലക്കുട ഫൈനല്‍ ടിക്കറ്റ് എടുത്തു.
Sports
പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും കോഴിക്കോടും സെമിയില്‍. എറണാകുളത്തെ കീഴടക്കിയാണ് തൃശൂര്‍ സെമിയിലെത്തിയത്. സ്കോര്‍: 65-28. കോഴിക്കോട് ക്വാര്‍ട്ടറില്‍ 77-70ന് തിരുവനന്തപുരത്തെയാണ് തോല്‍പ്പിച്ചത്.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ ക്വാര്‍ട്ടറില്‍ കണ്ണൂരിനെ നേരിടും. ആലപ്പുഴ x കോട്ടയം, കോഴിക്കോട് x എറണാകുളം, തിരുവനന്തപുരം x മലപ്പുറം എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങളില്‍ കോട്ടയം 62-58ന് കൊല്ലത്തെയും തൃശൂര്‍ 75-61ന് എറണാകുളത്തെയും തിരുവനന്തപുരം 57-55ന് ആലപ്പുഴയെയും തോല്‍പ്പിച്ചു.
District News
ആലപ്പുഴ: റോട്ടറി കപ്പിനായുള്ള നാലാമത് കിഡ്സ് ഓൾ കേരള ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025 കാർമൽ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് ജെ. വെങ്കിടാചലം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ റോണി മാത്യു അധ്യക്ഷത വഹിച്ചു.
കാർമൽ അക്കാദമി ഇഎംഎച്ച്. സെക്കൻഡറി സ്കൂൾ മാനേജർ ഫാ. മാത്യു നടമുഖത്ത്, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രൊമോട്ടർ അജികുമാർ നായർ, ഓർഗനൈസിംഗ് സെക്രട്ടറി ജോൺ ജോർജ്, കെബിഎ സെക്രട്ടറി പി.സി. അന്റണി, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജെയിൻ ജോസ്, ഹസീന അമൻ, അനിൽ എസ്. പൈ, രാജേശ്വരി നായർ, സാബു ജോസഫ്, സിറിയക് കുര്യൻ, ജോ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 30 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പ് കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ (കെബിഎ) സംഘടിപ്പിക്കുകയും ആലപ്പി ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റാണ് സ്പോൺസർ ചെയ്യുന്നത്.
District News
തിരുവനന്തപുരം: ഫാ. എഫ്രേം ട്രോഫി ഓൾ കേരള പ്രൈസ് മണി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ചാന്പ്യ·ാരായി. ഫൈനലിൽ അവർ കോട്ടയം ഗിരിദീപം ബഥനിയെ (67-46) നു പരാജയപ്പെടുത്തി. തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് എം.കെ. സുൽഫികൾ മുഖ്യാതിഥിയായിരുന്നു.
സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുനിൽകുമാർ മോറിസ്, ഹെഡ് ഷമ്മി ലോറൻസ്, പിടിഎ പ്രസിഡന്റ് മരിയ ജോയ്, ജോയിന്റ് കണ്‍വീനർ ജോണ്‍ ബോസ്കോ, കണ്‍വീനർ മനോജ് സേവ്യർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.