സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ ആൺ, പെൺ ടീമുകൾ ഭാരവാഹികൾക്കൊപ്പം.
ആലപ്പുഴ: സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ ബിജിൻ ചെറിയാൻ ബിജുവും സുഭദ്ര ജയകുമാറും നയിക്കും.
പുരുഷ ടീം മറ്റ് അംഗങ്ങൾ:
അയാൻ മുഹമ്മദ് ആസിഫ്, വി.എസ്. ധനീഷ്, ഇവാൻ ജോൺ, പി. അർജുൻ മാധവ്, എ. ആനന്ദ കൃഷ്ണൻ, ആൽവിൻ ബിജു, കെ.വൈ. റെക്സൺ ആന്റണി, ഫ്ലെവിൻ വിന്റെക്സ്, ആരോൺ തോമസ്, എം. ആദിനാഥ്, അൽ ആമീൻ. കോച്ച്: ബോണി തോമസ്. മാനേജർ: ഷനാസ് എസ്.
വനിതാ ടീം മറ്റ് അംഗങ്ങൾ:
അനീഷ ഷിബു, ലയ മിൽട്ടൻ, എ. മീനാക്ഷി , സന വിമൽ, മനീഷ മനോജ്, നാദിയാ നവാസ്, നിളാ ശരത്, നേഹാ സെബാസ്റ്റ്യൻ, ആർ. ദക്ഷിണ, എസ്. ശ്രീലക്ഷ്മി, ശ്രീയ ശ്രീകുമാർ. കോച്ച്: ബിനു മനോഹരൻ. മാനേജർ: നിമ്മി ശരത്.
ടീം അംഗങ്ങൾക്കുള്ള ജേഴ്സികൾ മെഡിവിഷൻ ലാബ്സ് എംഡി ബിബു പുന്നൂരാൻ വിതരണം ചെയ്തു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ്, ട്രഷറർ ജെയിൻ ജോസ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, കോച്ചുമാരായ ഷഹബാസ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
കാസർഗോഡ് കാഞ്ഞങ്ങാട് ആറാം തീയതി മുതൽ 10 വരെയാണ് 42-ാം കേരള സ്റ്റേറ്റ് യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ് ഫോർ ബോയ്സ് ആൻഡ് ഗേൾസ് നടക്കുന്നത്.
Tags : Basketball nattuvishesham local news