അരുവിക്കര ഗവ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ശരത്ത് ദാസ് ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട് : അരുവിക്കര ഗവ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ആഭേരി- കലയുടെ വർണരാഗം സിനിമാ സീരിയൽ താരം ശരത്ത് ദാസ് ഉദ്ഘാടനം ചെയ്തു.
കലോത്സവ ലോഗോ, തീം സോംഗ് പ്രകാശനം സിനിമ, സീരിയൽ താരം കാലടി ഓമന നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ആർ. സുനിൽ അധൃക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷജിത, വൈസ് പ്രസിഡന്റ് വി.വിജയൻ നായർ, എസ്എംസി ചെയർമാൻ വി.ആർ ഹരിലാൽ, എംപിടിഎ.പ്രസിഡന്റ് രജിത്ര. പിടിഎ വൈസ് പ്രസിഡന്റ് ആന്റണി, സ്കൂൾവികസന സമിതി ചെയർമാൻ എസ്.മണികണ്ഠൻ, വി.എസ്.സജീവ് കുമാർ, എസ്.ഷിജ, നസീജ, ആശാറാം, ഷജീർ, കുമാരി അലക്സ് എന്നിവർ പ്രസംഗിച്ചു.
മീര. ബി. നായർ സ്വാഗതവും പ്രിൻസിപ്പൽ ലക്ഷ്മി പ്രിയ നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham Aruvikkara School Arts Festival