പ്രതീകാത്മക ചിത്രം
വെള്ളറട : ഇടവക തിരുനാള്‍ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച രാത്രി വെള്ളറട പൊലിസ് പരിധിയില്‍ ഡാലുമുഖത്താണ് സെന്മേരീസ് ഇടവക തിരുനാൾ കഴിഞ്ഞുമടങ്ങിയ കുടുംബത്തെ ഏഴംഗ ആക്രമി സംഘം ആക്രമിച്ചത്.
ആക്രമണത്തിൽ ക്ലീറ്റസ് (45)എന്നയാൾക്കും 12ഉം 14ഉം വയസുള്ള മക്കൾക്കും പരിക്കേറ്റു. തുടര്‍ന്ന് വെള്ളറട പൊലിസില്‍ പരാതി നല്കി. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാലു മുഖത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യലഹരിയില്‍ കണ്ണില്‍ കാണുന്നവരെയൊക്കെ ആക്രമിക്കുന്ന രീതിയാണ് സംഘത്തിനുള്ളത്.
പൊലിസ് പട്രോളിംഗ് ശക്തമാക്കണം എന്നുള്ള ആവശ്യവും പ്രദേശവാസികള്‍ ഉന്നയിക്കുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.
Tags : District News Nattuvishesham attack family parish feast