x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​സ്ക​റ്റ് ബോ​ൾ പോ​ൾ ഒ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: April 6, 2026 11:01 AM IST | Updated: April 6, 2026 11:01 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ ബാ​സ്ക​റ്റ് ബോ​ൾ പോ​ൾ ഒ​ടി​ഞ്ഞു​വീ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്തി സ്വ​ദേ​ശി വി​ശാ​ൽ വ​ർ​മ്മ (20) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാം വ​ർ​ഷ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു വി​ശാ​ൽ.

കോ​ള​ജി​ലൂ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ വി​ശാ​ൽ വ്യാ​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​സ്ക​റ്റ് ബോ​ൾ പോ​ളി​ൽ തൂ​ങ്ങി​ക്കി​ന്ന​തോ​ടെ ഇ​രു​ന്പു​കൊ​ണ്ടു​ണ്ടാ​ക്കി​യ പോ​ൾ ഒ​ടി​ഞ്ഞു​വീ​ണ് ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശാ​ലി​നെ സ​ഹ​പാ​ഠി​ക​ളും കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബാ​സ്ക​റ്റ് ബോ​ൾ പോ​ളി​ലെ തു​രു​ന്പോ ഫി​റ്റി​ഗി​ലെ ത​ക​രാ​റാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Tags : Student die fall basketball

Recent News

Corehub Up