Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boy

ഒ​ന്ന​ര​വ​യ​സു​കാ​ര​നെ ര​ണ്ടാ​ന​ച്ഛ​ൻ മ​ർ​ദി​ച്ചു​ കൊ​ന്നു

നെ​ടു​മ​ങ്ങാ​ട് : ഒ​ന്ന​ര​വ​യ​സു​കാ​ര​നെ ര​ണ്ടാ​ന​ച്ഛ​ൻ മ​ർ​ദി​ച്ച് കൊ​ന്നു. ഏ​റെ​ക്കാ​ല​ത്തെ ശാ​രീ​രി​ക പീ​ഡ​ന​ത്തി​ലൊ​ടു​വി​ലാ​യി​രു​ന്നു കൊ​ല. അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ ക​രി​ക്കു​ഴി നെ​ല്ലി​ക്കു​ന്നി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന അ​ഖി​ല​യു​ടെ മ​ക​ൻ അ​ർ​ഷാ​ദാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഖി​ല​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് അ​ഷ്ക​റാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ആ​ഹാ​രം തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യെ​ന്ന വ്യാ​ജേ​ന വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ഷ്ക​ർ കു​ട്ടി​യെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​വ​ശ​നാ​യി​രു​ന്ന കു​ഞ്ഞ് അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ചു.

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന്‍റെ ദേ​ഹ​മാ​സ​ക​ലം മു​റി​വു​ക​ൾ ക​ണ്ടെ​ത്തി. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യി ഏ​റ്റ ക്ഷ​ത​ത്തി​ന്‍റെ പാ​ടും ഉ​ണ്ടാ​യി​രു​ന്നു. കാ​ൽ​പ്പാ​ദ​ങ്ങ​ളി​ലും കൈ​ക​ളി​ലും മു​തു​കി​ലു​മൊ​ക്കെ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ അ​മ്മ അ​ഖി​ല ഏ​താ​നും നാ​ളു​ക​ളാ​യി ജോ​ലി​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്നു. കു​ഞ്ഞും ര​ണ്ടാ​ന​ച്ഛ​ൻ അ​ഷ്ക​റും മാ​ത്ര​മാ​ണ് പ​ന​വൂ​രി​ലെ വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​സ​മ​യ​ങ്ങ​ളി​ലൊ​ക്കെ അ​ഷ്ക​ർ കു​ഞ്ഞി​നെ നി​ര​ന്ത​രം ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് മു​റി​വു​ക​ളും ച​ത​വു​ക​ളും ഒ​ടി​വു​ക​ളും നി​ര​ന്ത​രം സം​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്നു.അ​തെ​ല്ലാം കു​ട്ടി വീ​ണ​തു​കൊ​ണ്ടും തീ​യി​ൽ ക​ളി​ച്ച​തു​കൊ​ണ്ടു​മൊ​ക്കെ സം​ഭ​വി​ച്ച​താ​ണ് എ​ന്നാ​ണ് അ​ഷ്ക​ർ അ​ഖി​ല​യോ​ടും കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ കു​ഞ്ഞി​ന്‍റെ പി​താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ച് പോ​ലീ​സി​നെ സ​മീ​പി​ച്ചു. അ​ഷ്ക​റി​നെ​യും അ​ഖി​ല​യേ​യും നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ര​ഞ്ഞ് നി​ർ​ബ​ന്ധം​പി​ടി​ച്ച കു​ഞ്ഞി​ന്‍റെ ത​ല​ക്കു പി​ന്നി​ൽ അ​ഷ്ക​ർ ശ​ക്തി​യാ​യി അ​ടി​ക്കു​ക​യും അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ കു​ഞ്ഞി​നെ എ​ടു​ത്ത് ക​ട്ടി​ലി​ൽ കി​ട​ത്തി. ഇ​തി​നി​ട​യി​ൽ കു​ഞ്ഞ് ഛർ​ദി​ക്കു​ക​യും ചെ​യ്തു.

ഛർ​ദി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദം​കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളി​ൽ ചി​ല​ർ വീ​ട്ടി​ലെ​ത്തി. ആ​ഹാ​രം തൊ​ണ്ട​യി​ൽ കു​രു​ങ്ങി എ​ന്നാ​ണ് അ​ഷ്ക​ർ അ​വ​രോ​ട് പ​റ​ഞ്ഞ​ത്. അ​വ​രു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​ര​മാ​ണ് ആം​ബു​ല​ൻ​സ് വി​ളി​ച്ച് അ​ഷ്ക​ർ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ഞ്ഞി​നെ ഉ​യ​ര​ത്തി​ൽനി​ന്നു ത​ള്ളി​യി​ട്ട് ഇ​രു​കൈ​ക​ളും ഒ​ടി​ച്ച​താ​യും ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ദേ​ഹ​മാ​സ​ക​ലം പൊ​ള്ളി​ച്ച​താ​യും വ​ടി ഉ​പ​യോ​ഗി​ച്ച് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും അ​ഷ്ക​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

വെ​ങ്കി​ട്ട​ക്കാ​ല സ്വ​ദേ​ശി​നി​യാ​ണ് അ​ഖി​ല.പാ​ലോ​ട് സ്വ​ദേ​ശി അ​ഖി​ലാ​ണ് അ​ഖി​ല​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്. ഒ​രു​വ​ർ​ഷം മു​മ്പ് അ​ഖി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു. ശേ​ഷ​മാ​ണ് അ​ഷ്ക​റെ കൂ​ടെ​ക്കു​ട്ടി​യ​ത്. ന​ർ​ത്ത​കി​യാ​യ അ​ഖി​ല ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പോ​യ​ത്. ഇ​തി​നു​ശേ​ഷം അ​ഷ്ക​ർ കു​ഞ്ഞി​നെ നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം അ​ഖി​ലി​ന്‍റെ പി​താ​വ് ഏ​റ്റു​വാ​ങ്ങി പാ​ലോ​ട് പ​ച്ച​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

National

വീ​ണ്ടും ജീ​വ​നെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ഗെ​യിം; പെൺകുട്ടികൾക്കു പിന്നാലെ കൗമാരക്കാരനും മരിച്ചു

ഭോ​പ്പാ​ൽ: അ​മി​ത​മാ​യി ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​മാ​ക്കി​യ​തി​ന് മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു വ​ച്ച​തി​ന് പി​ന്നാ​ലെ 14 വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ഭോ​പ്പാ​ലി​ലെ ശ്രീ​റാം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന അ​ൻ​ഷ് സാ​ഹു എ​ന്ന എ​ട്ടാം ക്ലാ​സു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​ൻ​ഷ് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ അ​ൻ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ തി​രി​ച്ച​ത്തി​യ​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ൻ​ഷി​ന് മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള ആ​സ​ക്തി വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ പ​ല ത​വ​ണ കു​ട്ടി​യെ ഉ​പ​ദേ​ശി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഓ​ൺ​ലൈ​ൻ ഗെ​യിം​മി​നാ​യി അ​ൻ​ഷി, മു​ത്ത​ച്ഛ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 28,000 രൂ​പ പി​ൻ​വ​ലി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ പോ​ൺ പി​ടി​ച്ചു​വ​ച്ച ദി​വ​സം അ​ൻ​ഷി ധാ​രാ​ളം സ​മ​യം ഗെ​യിം ക​ളി​ച്ചി​രു​ന്നു. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ സ​മ​ർ​ദ​ത്തി​ലാ​യി​രു​ന്നു അ​ൻ​ഷി​യെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. അ​ൻ​ഷി​യു​ടെ മു​റി​യി​ൽ നി​ന്നും പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

മൊബൈൽ ഫോൺ ഗെയിം വിലക്കിയതിനു മൂന്നു പെൺകുട്ടികൾ യുപിയിൽ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് കൗമാരക്കാരന്‍റെ മരണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കെ​ട്ടി​ട​ത്തി​ൽനി​ന്നു ചാ​ടി മൂ​ന്നു സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി. അ​മി​ത​മാ​യ ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​ത്തെ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണം.

പു​ല​ർ​ച്ചെ 2.30 ന് ​ഭാ​ര​ത് സി​റ്റി ഏ​രി​യ​യി​ലാ​ണ് ദാ​രു​ണ ​സം​ഭ​വം. നി​ഷി​ക (16), പ്രാ​ചി (14), പാ​ഖി (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 
'അ​മ്മേ, അ​ച്ഛാ, ക്ഷ​മി​ക്ക​ണം' എ​ന്ന കു​ട്ടി​ക​ളെ​ഴു​തി​യ ഒ​രു പേ​ജ് വ​രു​ന്ന കു​റി​പ്പ് ക​ണ്ടു​കി​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ന്നും കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ടാ​സ്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗെ​യി​മിം​ഗ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

NRI

15 വ​യ​​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് സം​ഗീ​ത ഉ​പ​ക​ര​ണം ക​വ​ർ​ന്നു; ത​ട​യാ​ൻ വ​ന്ന​യാ​ൾ​ക്കും മ​ർ​ദനം

 

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ 15 വ​യ​​സു​കാ​ര​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് സം​ഗീ​ത ഉ​പ​ക​ര​ണ​മാ​യ ‘ചെല്ലോ’ (Cello) ക​വ​ർ​ന്ന കേ​സി​ൽ 23 വ​യ​​സു​കാ​ര​ൻ പി​ടി​യി​ൽ.

അ​മി​യ​ൽ ക്ലാ​ർ​ക്ക് എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ വ്യ​ക്തി​യെ​യും ഇ​യാ​ൾ മ​ർ​ദ്ദി​ച്ചു.

കു​ട്ടി​യു​ടെ മു​ഖ​ത്തെ അ​സ്ഥി​ക​ൾ​ക്ക് ഒ​ടി​വു​ണ്ട്. പ്ലാ​സ്റ്റി​ക് സ​ർ​ജ​ന്റെ​യും നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി.

പ്ര​തി ഇ​തി​നു​മു​മ്പും നി​ര​വ​ധി അ​ക്ര​മ​ക്കേ​സു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യാ​ണ്. മ​റ്റൊ​രു കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​ക്ര​മം ന​ട​ത്തി​യ​ത്. ജ​നു​വ​രി 15ന് ​പ്ര​തി​യെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

ക​ഴ​ക്കൂ​ട്ട​ത്തെ നാ​ലു​വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം; അ​മ്മ​യു‌​ടെ സു​ഹൃ​ത്ത് കു​റ്റം സ​മ്മ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തെ ലോ​ഡ്ജി​ൽ നാ​ലു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം. അ​മ്മ​യു​ടെ സു​ഹൃ​ത്ത് കു​റ്റം സ​മ്മ​തി​ച്ചു. കു​ഞ്ഞി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​ത് താ​നാ​ണെ​ന്ന് അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ ത​ൻ​ബീ​ർ ആ​ലം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ന്ന ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ത​ൻ​ബീ​ർ ആ​ലം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ക​ഴു​ത്തി​ൽ ട​വ്വ​ൽ മു​റു​ക്കി​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു കു​റ്റ​സ​മ്മ​തം.

ഞാ​യ​റാ​ഴ്ച​യാ​ണ് ക​ഴ​ക്കൂ​ട്ട​ത്തെ ലോ​ഡ്ജി​ൽ​വ​ച്ച് ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മു​ന്നി ബീ​ഗ​വും ത​ൻ​ബീ​ർ ആ​ല​വും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് കു​ഞ്ഞി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ത​ൻ​ബീ​ർ മൊ​ഴി ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ൾ കു​ഞ്ഞി​ന് ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ത​ൻ​ബീ​റി​ന്‍റെ അ​റ​സ്റ്റ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൃ​ത്യ​ത്തി​ൽ മു​ന്നി ബീ​ഗ​ത്തി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

National

ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; 16കാ​രി​യു​ടെ പ​രാ​തി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സ്

ദി​സ്പു​ർ: ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സ്. ആ​സാ​മി​ലെ കാ​ച്ച​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

16കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, പോ​ക്സോ ആ​ക്ട് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍ ബി​സി​ന​സു​കാ​ര​നും മ​ത​പ്ര​ഭാ​ഷ​ക​നു​മാ​ണെ​ന്നും മ​ക​ന്‍റെ പ്ര​വൃ​ത്തി​ക​ളെ പി​ന്തു​ണ​ച്ച​താ​യും ഇ​ര​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​തി​യു​ടെ പി​താ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് കാ​ച്ച​റി​ലെ സീ​നി​യ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്എ​സ്പി) പാ​ർ​ഥ പ്ര​തിം ദാ​സ് പ​റ​ഞ്ഞു.

Kerala

ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ കു​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ; അ​മ്മ​യും സ​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. ക​ഴ​ക്കൂ​ട്ട​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​മ്മ​യേ​യും സ​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്തു.

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദ​ർ (നാ​ല്) ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്ന ശേ​ഷം കു​ട്ടി ഉ​ണ​ർ​ന്നി​ല്ല എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് അ​മ്മ പ​റ​ഞ്ഞ​ത്. കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ പാ​ടു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

Kerala

സൈ​ക്കി​ൾ നി​യ​ന്ത്ര​ണം വി​ട്ട് ഭി​ത്തി​യി​ലി​ടി​ച്ചു; ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ല​ന്തൂ​ർ: സൈ​ക്കി​ൾ നി​യ​ന്ത്ര​ണം വി​ട്ട് ഭി​ത്തി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ ഇ​ട​പ്പ​രി​യാ​ര​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​സു​ദേ​വ വി​ലാ​സ​ത്തി​ൽ ബി​ജോ​യ്‌ ഹ​രി​ദാ​സ്, വി. ​ആ​ർ.​സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഭ​വ​ന്ദ് (14) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം​മ്പാ​റ ഇ​ട​പ്പെ​രി​യാ​രം റോ​ഡി​ലെ ഇ​റ​ക്കം ഇ​റ​ങ്ങി വ​രുമ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട സൈ​ക്കി​ൾ വെ​ൽ​ഡിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്ത് ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ഭ​വ​ന്ദ്.

ഇ​ട​പ്പെ​രി​യാ​രം ഗു​രു​മ​ന്ദി​ര​ത്തി​ലെ പു​നഃ​പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​രി : അ​ഭി​ന​വ. മാ​താ​വ് സൗ​മ്യ വി​ദേ​ശ​ത്ത് ന​ഴ്സാ​ണ്.

Kerala

നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​നി​ല്ല; വ്യാ​പ​ക തെ​ര​ച്ചി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ചി​റ്റൂ​ർ ക​റു​ക​മ​ണി എ​രു​മ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് - തൗ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ഹാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം.

ക​ളി​ച്ചു​കൊ​ണ്ട് വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​ഹാ​നെ അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി സു​ഹാ​ൻ മു​റ്റ​ത്തു​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ക​യാ​ണ്. വെ​ളു​ത്ത വ​ര​യു​ള്ള ടീ ​ഷ​ർ​ട്ടും ക​റു​ത്ത ട്രൗ​സ​റു​മാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

 

 

Kerala

വൈ​ക്ക​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച​ര വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: വൈ​ക്കം ഉ​ദ​യ​നാ​പു​ര​ത്ത് അ​ഞ്ച​ര വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു. ബി​ഹാ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍​ഖാ​ഫ​റി​ന്‍റെ മ​ക​ന്‍ അ​സ​ന്‍ രാ​ജ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ൾ കു​ട്ടി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നാ​ല​ര​വ​യ​സു​കാ​ര​നും ഒ​പ്പം മു​ങ്ങി​ത്താ​ഴ്ന്നു. ഇ​രു​വ​രെ​യും ഉ​ട​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​സ​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ല​ര വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ല.

Latest News

Corehub Up