Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Collision

കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

ഉ​പ്പു​ത​റ :പു​ളി​യ​ൻ​മ​ല - കു​ട്ടി​ക്കാ​നം മ​ല​യോ​ര ഹൈ​വേ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് വാ​ലു​മ്മേ​ൽ വി.​ജെ.​ജോ​സ​ഫ്(​ഏ​പ്പ​ച്ച​ൻ- 73 ) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​രി​ച്ച ജോ​സ​ഫി​ന്‍റെ ഭാ​ര്യ സാ​ലി (66). മ​ക​ൻ ജോ​സി (31). ജോ​സി​യു​ടെ ഭാ​ര്യ ചി​ഞ്ചു ( 30) കൊ​ച്ചു​മ​ക​ൻ ഫെ​ർ​ണാ​ഡോ(​ഒ​ന്ന​ര) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തോ​ണി​ത്ത​ടി ചെ​മ്പ​ൻ​കു​ളം വ​ള​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം അ​വ​രു​ടെ വെ​ള്ളി​ലാ​ങ്ക​ണ്ട​ത്തെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ജോ​സി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ദി​ശ​മാ​റി എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടിയുടെ ആ​ഘാ​ത​ത്തി​ൽ മു​ൻ​സീ​റ്റി​ലി​രു​ന്ന ഏ​പ്പ​ച്ച​ന്‍റെ ത​ല വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സി​ലി​ടി​ച്ച് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും അ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഏ​പ്പ​ച്ച​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടേ​യും മു​ൻ​വ​ശം ത​ക​ർ​ന്നു. എ​തി​രെ വ​ന്ന കാ​ർ ഉ​പ്പു​ത​റ​യി​ൽ നി​ന്ന് മാ​ട്ടു​ക്ക​ട്ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​ടെ കൈ​യ്ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്.ഏ​പ്പ​ച്ച​ന്‍റെ ഭാ​ര്യ സാ​ലി ഇ​ള​ങ്ങു​ളം ഇ​രി​പ്പ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൾ- ഡോ.​ഷാ​ലി ബെ​ല്ല . മ​രു​മ​ക​ൻ- ഷെ​റി​ൻ ഒ​റ്റ​ക്കു​ട​ശേ​രി​ൽ (ഊ​ന്നു​ക​ൽ).

Latest News

Corehub Up