x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബം​ഗ​ളൂ​രു സ്വ​ദേ​ശി മ​രി​ച്ചു


Published: June 18, 2026 01:21 AM IST | Updated: June 18, 2026 01:21 AM IST

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ പെ​രു​മ്പാ​ടി​ക്കു സ​മീ​പം മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി മ​രി​ച്ചു.

ബം​ഗ​ളൂ​രു എ​സ്ആ​ർ ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ രോ​ഹി​ത് (29) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വീ​രാ​ജ്പേ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30തോ​ടെ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ പെ​രു​മ്പാ​ടി പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടി​യൂ​ർ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ച്ചു പോ​കു​ന്ന​തി​നി​ടെ കു​ട​കി​ൽ ചെ​ങ്ക​ല്ലി​റ​ക്കി തി​രി​കെ കൂ​ട്ടു​പു​ഴ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന മി​നി ലോ​റി​യു​മാ​യി ഇ​വ​ർ സ​ഞ്ച​രി​ച്ച മാ​രു​തി സ്വി​ഫ്റ്റ് കാ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രോ​ഹി​ത് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

Tags : car collision Nattuvishesham District News

Recent News

Corehub Up