Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Century

അഭിഷേകിന് മിന്നും സെഞ്ചുറി, അഫ്ഗാന് 222 റണ്‍സ് വിജയലക്ഷ്യം

ന്യൂഡൽഹി: അഫ്ഗാനെതിരായ മൂന്നാം ട്വന്‍റി-20യിൽ അഭിഷേകിന്‍റെ മിന്നും സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് ഇന്ത്യ 221 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേയിൽ 100 റണ്‍സിലെത്തി. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ പറപ്പിക്കുകയായിരുന്നു. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 11 സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 108 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്.

35 പന്തിൽ 50 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. ആറ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 29 റണ്‍സും ശിവം ദുബെ 14ലും ഇഷാൻ കിഷൻ 10 റണ്‍സുമെടുത്തു.

അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റ് വീഴ്ത്തി.

Sports

മാ​ന​വ് കൃ​ഷ്ണ​യ്ക്ക് സെ​ഞ്ചു​റി; റ​ൺ​മ​ല തീ​ർ​ത്ത് ഇ​ന്ത്യ

ഗാ​ല: ശ്രീ​ല​ങ്ക​ൻ അ​ണ്ട​ർ-19 ടീ​മി​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം മാ​ന​വ് കൃ​ഷ്ണ​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ 576 റ​ൺ​സ് പ​ടു​യു​ർ​ത്തി. മ​ധ്യ​നി​ര​യി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യി ഇ​റ​ങ്ങി​യ മാ​ന​വി​ന്‍റെ ക​രു​ത്തു​റ്റ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

153 പ​ന്തി​ൽ ആ​റു ഫോ​റും മൂ​ന്ന് സി​ക്സ​റു​മ​ട​ക്കം 100 റ​ൺ​സ് നേ​ടി​യാ​ണ് താ​രം തി​ള​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 424 റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. 233 റ​ൺ​സെ​ടു​ത്ത സെ​നു​ജ വെ​കു​ന​ഗോ​ഡ​യാ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ ല​ക്ഷ്യ റാ​യ്ച​ന്ദാ​നി​യും സാ​ഗ​ർ വി​ർ​കും ചേ​ർ​ന്ന് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 295 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ക്ഷ്യ 207 റ​ൺ​സും സാ​ഗ​ർ 134 റ​ൺ​സു​മെ​ടു​ത്ത് പു​റ​ത്താ​യി. തു​ട​ർ​ന്ന് ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ മാ​ന​വ് കൃ​ഷ്ണ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വെ​ച്ച​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ അ​തി​വേ​ഗം കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി​യി​ൽ കേ​ര​ള ടീ​മി​നെ ന​യി​ച്ച​ത് മാ​ന​വ് ആ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ഫോം ​തു​ട​ർ​ന്ന താ​രം ര​ണ്ട് സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​രു​ന്നു. ഈ ​ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മാ​ന​വി​നെ ദേ​ശീ​യ അ​ണ്ട​ർ-19 ടീ​മി​ലേ​ക്ക് ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഗോ​വ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ കേ​ര​ള​ത്തി​നാ​യി ര​ഞ്ജി ട്രോ​ഫി ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലും മാ​ന​വ് അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

ബി​സി​സി​ഐ​യു​ടെ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ക്യാ​മ്പി​ലും താ​രം പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഷൈ​ൻ​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ എ​സ്.​എ​സ്. ഷൈ​നി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മാ​ന​വ് വ​ള​ർ​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ ശ്രീ​ക​ണ്ഠ​നാ​ണ് പി​താ​വ്. മാ​ന​വി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ധ​വ് കൃ​ഷ്ണ​യും കേ​ര​ള​ത്തി​ന്‍റെ അ​ണ്ട​ർ-19 ടീ​മി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് താ​ര​ലേ​ല​ത്തി​ലും മാ​ന​വ് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. 1.50 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തെ 2.90 ല​ക്ഷം രൂ​പ​യ്ക്കാ​ണ് തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

Kerala

ദേ​വ​ഗി​രി കോളജിന് ഗ​വേ​ഷ​ണ​ത്തി​ൽ സെഞ്ചുറി

കോ​​​​ഴി​​​​ക്കോ​​​​ട്: ദേ​​​​വ​​​​ഗി​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് (ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ്) കോ​​​​ള​​​ജ് ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ചു. സു​​​​വോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഗ​​​​വേ​​​​ഷ​​​​ണ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളാ​​​​യ കെ.​​​​ ഷി​​​​ജി​​​​ന, കെ.​​​​ നി​​​​ജീ​​​​ഷ, പി.​​​​എം. കാ​​​​വ്യ​​​​മോ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ പി​​​​എ​​​​ച്ച്ഡി ഡി​​​​ഫ​​​​ൻ​​​​സ് വൈ​​​​വ ഇ​​​​ന്ന​​​​ലെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ഇ​​​​തി​​​​ന​​​​കം കോ​​​​ള​​​​ജി​​​​ൽ​​​നി​​​​ന്ന് പി​​​എ​​​​ച്ച്ഡി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ നൂ​​​​റ്റി​​​​യൊ​​​​ന്നു​​​പേ​​​​രാ​​​​യി.

ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ നൂ​​​​റ് തി​​​​ക​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ആ​​​​ഘോ​​​​ഷ ച​​​​ട​​​​ങ്ങ് കാ​​​​ലി​​​​ക്ക​​​ട്ട് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ര​​​​ജി​​​​സ്‌​​​​ട്രാ​​​​ർ ഡോ. ​​​​സി.​​​​ടി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കോ​​​​ള​​​ജ് മാ​​​​നേ​​​​ജ​​​​ർ ഫാ.​​​​പോ​​​​ൾ കു​​​​രീ​​​​ക്കാ​​​​ട്ടി​​​​ൽ, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ.​​​​ഡോ.​​​​ബി​​​​ജു ജോ​​​​സ​​​​ഫ്, വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രാ​​​​യ ഡോ.​​​​പി.​​​​ജെ.​​​​ വി​​​​നീ​​​​ഷ്, ഡോ.​​​​ സ​​​​തീ​​​​ഷ് ജോ​​​​ർ​​​​ജ്, കോ​​​​ള​​​​ജ് റി​​​​സ​​​ർ​​​​ച്ച് അ​​​​ഡ്വൈ​​​സ​​​​റി ക​​​​മ്മി​​​​റ്റി ക​​​​ൺ​​​​വീ​​​​ന​​​​ർ ഡോ.​​​​ മെ​​​​റി​​​​ൽ മാ​​​​ത്യു, സ്റ്റാ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​ മ​​​​നോ​​​​ജ് മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​സം​​​ഗി​​​​ച്ചു.

ച​​​​ട​​​​ങ്ങി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണ മ​​​​ൽ​​​​സ​​​​ര​​​​ത്തി​​​​ൽ പൊ​​​​ന്നാ​​​​നി എം​​​​ഇ​​​​എ​​​​സ് കോ​​​​ള​​​​ജി​​​​ലെ എം.​​​​ സ​​​​ബ്‌​​​​ന, എ​​​​സ്. ശ്രീ​​​​ദേ​​​​വി, കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ് നി​​​​ർ​​​​മ​​​​ല​​​​ഗി​​​​രി കോ​​​​ള​​​ജി​​​​ലെ ജി​​​​ലു അ​​​​ൽ​​​​ഫോ​​​​ൻ​​​​സ എ​​​​ന്നി​​​​വ​​​​ർ ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​ടി. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ച്ചു.

കോ​​​​ള​​​​ജി​​​​ലെ എ​​​​ട്ട് റി​​​​സ​​​​ർ​​​​ച്ച് ഡി​​​​പാ​​​ർ​​​​ട്ട്മെ​​​​ന്‍റു​​​ക​​​​ളി​​​​ലാ​​​​യി അ​​​​ൻ​​​​പ​​​​തോ​​​​ളം അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് റി​​​​സ​​​​ർ​​​​ച്ച് ഗൈ​​​​ഡ്ഷി​​​​പ്പ് ഉ​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ കീ​​​​ഴി​​​​ലാ​​​​യി ഇ​​​​പ്പോ​​​​ൾ 128 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

Sports

ഗു​ർ​ബാ​സ് പൂ​രം; ഇ​ന്ത്യ​ക്കെ​തി​രെ അ​ഫ്ഗാ​ന് മി​ക​ച്ച സ്‌​കോ​ര്‍

ധ​രം​ശാ​ല: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് 195 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. മ​ഴ​മൂ​ലം 25 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സി​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യാ​ണ് (51 പ​ന്തി​ല്‍ 102) അവരെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. എ​ട്ട് വീ​തം സി​ക്‌​സും ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഗു​ര്‍​ബാ​സി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. അ​ഫ്ഗാ​ന് വേ​ണ്ടി ഒ​മ്പ​താം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ് ഗു​ര്‍​ബാ​സ് നേ​ടി​യ​ത്.

ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി (27), അ​സ്മ​തു​ള്ള ഒ​മ​ര്‍​സാ​യ് (26) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍, ഹ​ര്‍​ഷ് ദു​ബെ എ​ന്നി​വ​ര്‍ മൂ​ന്നും നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ടോ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഗു​ർ​നൂ​ർ ബ്രാ​റി​ന് പി​ന്നാ​ലെ ഹ​ർ​ഷ് ദു​ബെ​യും ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പ​രി​ക്കേ​റ്റ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പ​ക​രം ഇ​ഷാ​ൻ കി​ഷ​ൻ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി.

Sports

നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ളും ദൈ​വ​ത്തി​ന്‍റെ കൈ​യും

മു​ന്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​വും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന യു. ​ഷ​റ​ഫ​ലി​യു​ടെ മ​ന​സി​ല്‍ സു​വ​ര്‍​ണ​ശോ​ഭ​യോ​ടെ നി​ല്‍​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​രം 1986ലെ ​അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ക്യാ​മ്പി​ല്‍ വ​ച്ച് ഷോ​ള്‍​ഡ​റി​നു പ​രി​ക്കു​പ​റ്റി സ​ര്‍​ജ​റി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കേ​യാ​ണ് മ​ത്സ​രം ക​ണ്ട​ത്.

ഷ​റ​ഫ​ലി​യു​ടെ ഓ​ര്‍​മ​ക​ളി​ലേ​ക്ക്: “ഡി​യേ​ഗോ മാ​റ​ഡോ​ണ​യെ​ന്ന അ​ന്ന​ത്തെ സൂ​പ്പ​ര്‍​താ​ര​മാ​യി​രു​ന്നു ഏ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്രം. മാ​റ​ഡോ​ണ പ​ല സു​ന്ദ​ര​മാ​യ ഷോ​ട്ടു​ക​ള്‍ ഉ​തി​ര്‍​ത്തെ​ങ്കി​ലും ഇം​ഗ്ല​ണ്ടി​ന്‍റെ ഗോ​ളി പീ​റ്റ​ര്‍ ഷി​ല്‍​ട്ട​ണ്‍ അ​തെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി തു​ട​ങ്ങി. 51ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​വാ​ദ ഗോ​ള്‍.

പ​ന്തി​നാ​യി ഉ​യ​ര്‍​ന്നു​ചാ​ടി​യ ത​ന്നേ​ക്കാ​ള്‍ എ​ട്ടി​ഞ്ച് ഉ​യ​രം കൂ​ടു​ത​ലു​ള്ള ഗോ​ളി​യെ കീ​ഴ്‌​പ്പെ​ടു​ത്തി മാ​റ​ഡോ​ണ പ​ന്ത് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ആ​ഗോ​ളി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് മാ​റ​ഡോ​ണ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​ത് ത​ന്‍റെ ത​ല​യും കു​റ​ച്ച് ദൈ​വ​ത്തി​ന്‍റെ കൈ​യും ചേ​ര്‍​ന്നാ​യി​രു​ന്നു എ​ന്നാ​ണ്. അ​ങ്ങ​നെ ആ ​ഗോ​ള്‍ 'ദൈ​വ​ത്തി​ന്‍റെ കൈ' ​എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​മാ​യി.

ഈ ​ഗോ​ളി​ന് നാ​ലു മി​നി​റ്റു​ശേ​ഷം ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​രു ഗോ​ള്‍ ഈ ​ഫു​ട്‌​ബോ​ള്‍ മാ​ന്ത്രി​ക​ന്‍റെ കാ​ലു​ക​ളി​ല്‍​നി​ന്ന് പി​റ​ന്നു. സ്വ​ന്തം ഹാ​ഫി​ല്‍ നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച് അ​ഞ്ച് ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളെ​യും ഗോ​ള്‍​കീ​പ്പ​റെ​യും മ​റി​ക​ട​ന്ന് 68 മീ​റ്റ​ര്‍ ഡ്രി​ബി​ള്‍​ചെ​യ്ത് നേ​ടി​യ അ​തി​സു​ന്ദ​ര​മാ​യ ഒ​രു ഗോ​ള്‍.

അ​ദ്ഭുത​ക​ര​മാ​യ നി​യ​ന്ത്ര​ണ​വും വേ​ഗ​വും സാ​ങ്കേ​തി​ക മി​ക​വും പ്ര​ക​ടി​പ്പി​ച്ച ആ ​ഗോൾ പി​ന്നീ​ട് 'നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ള്‍' ആ​യി. ഒ​രേ മ​ത്സ​ര​ത്തി​ല്‍ നാ​ലു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ ഏ​റ്റ​വും വി​വാ​ദ​മാ​യ ഗോ​ളും നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ളും നേ​ടി​യ​താ​ണ് മാ​റ​ഡോ​ണ​യെ ഇ​തി​ഹാ​സ​മാ​ക്കി​യ​ത്. അ​ത്ത​വ​ണ വെ​സ്റ്റ് ജ​ര്‍​മ​നി​യെ 2-1ന് ​തോ​ല്‍​പ്പി​ച്ച് അ​ര്‍​ജ​ന്‍റീ​ന ലോ​ക​ക​പ്പു​ര്‍​ത്തി”.

ബ്ര​സീ​ല്‍ ഇ​ഷ്ടം

“കാ​ല്‍​പ്പ​ന്തു ക​ളി​യെ ക​ലാ​രൂ​പ​മാ​ക്കി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷ്ഠി​ച്ച ടീ​മാ​ണ് ബ്ര​സീ​ല്‍. മൈ​താ​ന​ത്ത് പ​ന്ത് തൊ​ടു​ന്ന ഓ​രോ നി​മി​ഷ​വും സം​ഗീ​ത​ത്തി​ന്‍റെ താ​ളം പോ​ലെ ഒ​ഴു​കു​ന്ന അ​വ​രു​ടെ ക​ളി​ശൈ​ലി ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. ബ്ര​സീ​ലി​ന്‍റെ പ്ര​ശ​സ്ത​മാ​യ 'സാം​ബ​താ​ളം' നൃ​ത്ത സം​ഗീ​ത​ത്തി​ല്‍ മാ​ത്ര​മ​ല്ല ഫു​ട്‌​ബോ​ളി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. പ​ന്ത​ട​ക്ക​ത്തി​ലെ മി​ക​വും ഡ്രി​ബ്ലിം​ഗി​ലെ ച​ടു​ല​ത​യും ആ​ക്ര​മ​ണ​ത്തി​ലെ ത​നി​മ​യും ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ളി​നെ അ​ന​ന്യ​മാ​ക്കു​ന്നു . അ​തി​നാ​ല്‍ ടീം ​എ​ന്ന നി​ല​യി​ല്‍ ബ്ര​സീ​ല്‍​ത​ന്നെ മു​ന്നി​ല്‍”.

ക്രി​സ്റ്റ്യാ​നോ​, മെ​സി​

“ക​ളി​ക്കാ​രി​ല്‍ ഏ​റ്റ​വും ഇ​ഷ്ടം റൊ​ണാ​ള്‍​ഡോ​യോ​ടാ​ണ്. അ​ദ​മ്യ​മാ​യ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റെ​യും ക​രു​ത്തി​ന്‍റെ​യും ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ​യാ​ള്‍. പ്ര​തി​രോ​ധ​ത്തെ കൊ​ടു​ങ്കാ​റ്റു​പോ​ലെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് ഗോ​ളി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണു റോ​ണോ ശൈ​ലി. മെ​സി​യു​ടെ മാ​ന്ത്രി​ക ക​ഴി​വു​ക​ള്‍ ജ​ന്മ​സി​ദ്ധ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രി​ബ്ലിം​ഗു​ക​ള്‍ ക​വി​ത പോ​ലെ ഒ​ഴു​കു​ക​യാ​ണ'.

സാ​ധ്യ​ത ഇ​വ​ര്‍​ക്ക്

“ഇ​ത്ത​വ​ണ ഫ്രാ​ന്‍​സോ സ്‌​പെ​യി​നോ കി​രീ​ടം നേ​ടും എ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​രു ടീ​മു​ക​ളും ശ​ക്ത​രും നി​ര​വ​ധി പ്ര​തി​ഭ​ക​ള്‍​കൊ​ണ്ട് സ​മ്പ​ന്ന​വു​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ സാ​ധി​ക്കാ​തെ പോ​യ​ത് എം​ബ​പ്പെ ഇ​ത്ത​വ​ണ നേ​ടു​മെ​ന്നാ​ണു വി​ശ്വാ​സം”.

Sports

സഞ്ജുവിന് സെഞ്ചുറി; മുംബൈയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മലയാളി താരമായ സഞ്ജു സാംസണിന് വീണ്ടും സെഞ്ചുറി. മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു പുറത്താകാതെ 101 റണ്‍സെടുത്തു. സഞ്ജുവിന്‍റെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റണ്‍സെടുത്തു. സീസണിൽ സഞ്ജുവിന്‍റെ രണ്ടാം സെഞ്ചുറിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ് 22 റണ്‍സും സർഫറാസ് ഖാൻ 14 റണ്‍സും നേടി. ശിവം ദുബെ (5 റണ്‍സ്) നിരാശപ്പെടുത്തിയപ്പോൾ ഡെവാൾഡ് ബ്രെവിസ് 21 റണ്‍സും കാർത്തിക് ശർമ 18 റണ്‍സും നേടി. ജാമി ഓവർട്ടണ്‍ 15 റണ്‍സെടുത്തു.

സഞ്ജു 54 പന്തിൽ പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റണ്‍സെടുത്തു. അവസാന പന്ത് സിക്സ് പറത്തിയാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡൽഹിക്ക് എതിരെയായിരുന്നു ഈ സീസണിലെ സഞ്ജുവിന്‍റെ ആദ്യ സെഞ്ചുറി.

Sports

അ​ഭി​ഷേ​കി​ന് വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി; ഡ​ൽ​ഹി​ക്ക് പ​ടു​കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ഡ​ൽ​ഹി​ക്ക് പ​ടു​കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​ര​ബാ​ദ് 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 242 റ​ൺ​സാ​ണ് നേ​ടി​യ​ത്.

അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ അ​പ​രാ​ജി​ത സെ​ഞ്ചു​റി​യും ഹെ​ൻ​ഡ്രി​ച്ച് ക്ലാ​സ​ന്‍റെ കൂ​റ്റ​ന‌​ടി​യു​മാ​ണ് (13 പ​ന്തി​ൽ 37) ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ൻ ടോ​ട്ട​ൽ സ​മ്മാ​നി​ച്ച​ത്. 68 പ​ന്തി​ൽ പ​ത്ത് വീ​തം സി​ക്‌​സ​റും ഫോ​റു​ക​ളും അ​ട​ക്കം 135 റ​ൺ​സാ​ണ് അ​ഭി​ഷേ​ക് നേ​ടി​യ​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍ (25) ട്രാ​വി​സ് ഹെ​ഡ് (37) എന്നിവരും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ടോ​സ് നേ​ടി​യ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

National

മും​ബൈ​യു​ടെ ത​ട്ട​ക​ത്തി​ൽ ഡി ​കോ​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ട്; 53 പ​ന്തി​ൽ സെ​ഞ്ചു​റി

മും​ബൈ: പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​ക​രം ടീ​മി​ലെ​ത്തി​യ ക്വി​ന്‍റ​ൺ ഡി ​കോ​ക്കി​ന്‍റെ ബാ​റ്റിം​ഗ് ക​രു​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് മി​ക​ച്ച പ്ര​ക​ട​നം. വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 53 പ​ന്തി​ൽ നി​ന്നാ​ണ് ഡി ​കോ​ക്ക് ത​ന്‍റെ സെ​ഞ്ചു​റി തി​ക​ച്ച​ത്. ഈ ​സീ​സ​ണി​ലെ ത​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ സെ​ഞ്ചു​റി നേ​ടി​ക്കൊ​ണ്ട് ഡി ​കോ​ക്ക് ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്.

ഏ​ഴ് ഫോ​റു​ക​ളും ഏ​ഴ് സി​ക്‌​സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഡി ​കോ​ക്കി​ന്റെ ഇ​ന്നിം​ഗ്‌​സ്. സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റി​ന്‍റെ പ​ന്തി​ൽ ഒ​രു മ​നോ​ഹ​ര​മാ​യ 'റി​വേ​ഴ്‌​സ് റാം​പ്' ഷോ​ട്ട് ക​ളി​ച്ചാ​ണ് താ​രം തന്‍റെ മൂ​ന്നാം ഐ​പി​എ​ൽ സെ​ഞ്ചു​റി ആ​ഘോ​ഷി​ച്ച​ത്. നേ​ര​ത്തെ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നും (ഇ​ന്ന​ത്തെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്) ല​ഖ്‌​നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നും വേ​ണ്ടി​യും ഡി ​കോ​ക്ക് സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്.

ഐ​പി​എ​ൽ 2026 സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. നേ​ര​ത്തെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് വേ​ണ്ടി സ​ഞ്ജു സാം​സ​ൺ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ ഓ​പ്പ​ണ​റാ​യി എ​ത്തി​യ ഡി ​കോ​ക്ക് ആ ​കു​റ​വ് നി​ക​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഹോം ​ഗ്രൗ​ണ്ടി​ലെ കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഈ ​പ്ര​ക​ട​നം മും​ബൈ​യ്ക്ക് വ​ലി​യ മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. കൂ​ടു​ത​ൽ സ്പോ​ർ​ട്സ് വാ​ർ​ത്ത​ക​ൾ​ക്കാ​യി ഫോ​ളോ ചെ​യ്യു​ക.

Sports

വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗില്‍ ക​​ന്നി സെ​​ഞ്ചു​​റി

വ​​ഡോ​​ദ​​ര: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ൽ) ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ​​ിൽ ക​​ന്നി സെ​​ഞ്ചു​​റി പി​​റ​​ന്നു. ഇം​​ഗ്ലീഷ് താ​​രം നാ​​റ്റ് സ്കി​​വ​​ർ​​ബ്ര​​ന്‍റ് ആ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ലെ ആ​​ദ്യ സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് ഉ​​ട​​മ​​യാ​​യ​​ത്.

റോ​​യ​​ൽ ചാ​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 57 പ​​ന്തി​​ൽ 100 റ​​ണ്‍​സെ​​ടു​​ത്ത മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് താ​​രം സ്കി​​വ​​ർ​​ബ്ര​​ന്‍റ് പു​​റ​​ത്താ​​കാ​​തെ നി​​ന്നു.16 ഫോ​​റു​​ക​​ളും ഒ​​രു സി​​ക്സു​​മ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു സ്കി​​വ​​ർ​​ബ്ര​​ന്‍റ് ഇ​​ന്നിം​​ഗ്സ്.

പ​​ത്തു​​ത​​വ​​ണ​​യാ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ൽ ബാ​​റ്റ​​ർ​​മാ​​ർ തൊ​​ണ്ണൂ​​റോ അ​​തി​​നു മു​​ക​​ളി​​ലോ റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​ത്. സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ സ്മൃ​​തി മ​​ന്ഥാ​​ന​​യും സോ​​ഫീ ഡി​​വൈ​​നും സെ​​ഞ്ചു​​റി​​ക്ക​​രി​​കി​​ൽ എ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും തൊ​​ണ്ണൂ​​റു​​ക​​ളി​​ൽ വീ​​ണു. ഇ​​തോ​​ടെ സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന ബ​​ഹു​​മ​​തി നാ​​റ്റ് സ്കി​​വ​​ർ​​ബ്ര​​ന്‍റി​​ന് സ്വ​​ന്ത​​മാ​​യി.

Sports

കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; കേരളത്തിനെതിരേ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 343 റ​ൺ​സെ​ടു​ത്ത​ത്. ക​ര​ണ്‍ ലാം​ബ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ദീ​പ​ക് ഹൂ​ഡ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 131 പ​ന്തി​ല്‍ 119 റ​ണ്‍​സു​മാ​യി ലാം​ബ പു​റ​ത്താ​കാ​തെ നി​ന്നു. ദീ​പ​ക് ഹൂ​ഡ 83 പ​ന്തി​ല്‍ 86 റ​ൺ​സെ​ടു​ത്തു.

ആ​ദി​ത്യ റാ​ത്തോ​ർ (25), എ.​ബി. കൂ​ക്ന (23), നാ​യ​ക​ൻ എം.​ജെ. സു​ത​ർ (21) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ല്കി. കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ന്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ എം.​ഡി. നി​ഥീ​ഷ്, ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ങ്കി​ത് ശ​ർ​മ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

വിഷ്ണു വിനോദിന് സെഞ്ചുറി; ത്രിപുരയ്ക്കെതിരേ കേരളത്തിന് കൂറ്റന്‍ സ്കോര്‍

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരേ കേരളത്തിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു.

വിഷ്ണു വിനോദിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.
62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹന്‍ കുന്നുമ്മല്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 64 റണ്‍സെടുത്തു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.

ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Sports

ഫൈനലിൽ സമീർ ഷോ! പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ജയിക്കാൻ 348 റൺസ്

ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 348 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക് പട നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.

വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്‍റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.

അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.

Sports

വെടിക്കട്ട് ഇരട്ടസെഞ്ചുറിയുമായി അഭിഗ്യാൻ കുണ്ടു; മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.

ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.

അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മഹാത്രെ (14), വിഹാന്‍ മല്‍ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.

മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്‌വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗ്രൂപ്പ് ബിയില്‍ യുഎഇ, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

Sports

ഹീ​ത​ർ നൈ​റ്റി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് 289 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഇ​ൻ​ഡോ​ർ: ഐ​സി​സി വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 289 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഹീ​ത​ർ നൈ​റ്റി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 288 റ​ണ്‍​സെ​ടു​ത്തു.

ഹീ​ത​ർ നൈ​റ്റ് 91 പ​ന്തി​ൽ ഒ​രു സി​ക്സും 15 ഫോ​റും ഉ​ൾ​പ്പെ​ടെ 109 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഹീ​ത​റി​നു കൂ​ട്ടാ​യി ആ​മി ജോ​ണ്‍​സും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 68 പ​ന്തു​ക​ൾ നേ​രി​ട്ട ആ​മി 56 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. ക്യാ​പ്റ്റ​ൻ നാ​റ്റ് സ്കൈ​വ​ർ ബ്ര​ണ്ട് 38 റ​ണ്‍​സും ടാ​മി ബ്യൂ​മോ​ണ്ട് 22 റ​ണ്‍​സും നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ശ്രീ ​ച​ര​ണി ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Sports

ജ​യ്സ്‌​വാ​ളി​ന് സെ​ഞ്ചു​റി, സാ​യി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; വി​ൻ​ഡീ​സി​നെ​തി​രെ നി​ല​യു​റ​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്‌​വാ​ൾ സെ​ഞ്ചു​റി​യും സാ​യി സു​ദ​ർ​ശ​ൻ അ​ർ​ധ സെ​ഞ്ചു​റി​യും കു​റി​ച്ചു.

145 പ​ന്തു​ക​ളി​ൽ​നി​ന്നാ​ണ് ജ​യ്സ്‌​വാ​ൾ 100 ക​ട​ന്ന​ത്. 16 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ജ​യ്സ്‌​വാ​ൾ സെ​ഞ്ച​റി​യി​ലെ​ത്തി​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ജ​യ്സ്‌​വാ​ളി​ന്‍റെ ഏ​ഴാം സെ​ഞ്ചു​റി​യാ​ണി​ത്. ജ​യ്സ്‌​വാ​ളി​നൊ​പ്പം അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സാ​യ് സു​ദ​ർ​ശ​നും (113 പ​ന്തി​ൽ 62) പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്നു.

മ​ത്സ​രം 52 ഓ​വ​റു​ക​ൾ പി​ന്നി​ടു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. 38 റ​ൺ​സ് നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

Latest News

Corehub Up