Kerala
തിരുവനന്തപുരം: ഇടതു സഹയാത്രികനും സൈദ്ധാന്തികനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദന്റെ ലേഖന സമാഹാരം കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു.
‘ഇന്ത്യയെ വിവർത്തനം ചെയ്യുന്പോൾ’ എന്നു പേരിലുള്ള ലേഖനസമാഹാരം കെ. സച്ചിദാനന്ദന്റെ ഇംഗ്ലീഷ് ലേഖനസമാഹാരങ്ങളിലെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ മലയാളം പരിഭാഷയാണ്.
പുസ്തകത്തിന്റെ പ്രകാശനം ഇന്നു വൈകുന്നേരം 4.30ന് തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ നടക്കും. സച്ചിദാനന്ദന്റെ സാന്നിധ്യത്തിൽ, എഴുത്തച്ഛൻ പുരസ്കാര ജേതാവും പ്രമുഖ എഴുത്തുകാരനുമായ എസ്.കെ. വസന്തൻ പ്രകാശനം നിർവഹിക്കും. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിക്കും.
സച്ചിദാനന്ദൻ വിവിധ ഘട്ടങ്ങളിലായി ഇംഗ്ലീഷിൽ എഴുതിയതും എന്നാൽ അവയിൽ മുഴുവൻ രൂപത്തിൽ വന്നിട്ടില്ലാത്തതും സിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ നാഷണൽ ഫെലോ ആയിരിക്കെ എഴുതിയ, ഇന്ത്യൻ സാഹിത്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള പോസ്റ്റ്- ഡോക്ടറൽ പ്രബന്ധം ഉൾപ്പെടെയുള്ളവയുമാണ് ‘ഇന്ത്യയെ വിവർത്തനം ചെയ്യുന്പോൾ’ എന്ന പുസ്തകത്തിലുള്ളത് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവച്ചു കൊണ്ട് സച്ചിദാനന്ദൻ വ്യക്തമാക്കി.
ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സച്ചിദാനന്ദന്റെ തുറന്നെഴുത്തിനെ കൂട്ടിവായിക്കാൻ കഴിയും. ഇടതു -ബിജെപി ലൈനുകൾക്ക് എതിരഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്ന സച്ചിദാനന്ദന്റെ സ്വതന്ത്ര നിലപാടായി ഇതിനെ വിലയിരുത്തുന്നു. പിണറായി സർക്കാരിന്റെ കാലത്ത് രണ്ടു ടേമായി സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം അലങ്കരിക്കുകയാണ് സച്ചിദാനന്ദൻ.
Kerala
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Kerala
കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവര് യേശുവിന്റെ പീഢാനുഭനവു മരണവും ഉത്ഥാനും അനുസ്മരിക്കുന്ന പുണ്യദിനങ്ങളില് ചങ്ങനാശേരി തുരുത്തി സ്വദേശി ലോറന്സ് നേര്യംപറമ്പില് എപ്പോഴും യേശുവിനൊപ്പം തന്നെയാണെന്നു പറയാം. കാരണം യേശുവിന്റെയും മാതാവിന്റെയും വ്യത്യസ്ത ചിത്രങ്ങള് ശേഖരിക്കുകയും അതു പാവനമായി സൂക്ഷിക്കുകയുമാണ് ഇദ്ദേഹം.
ഇന്റർനെറ്റില് യേശുവിന്റെ നാലായിരം പടങ്ങളുള്ളപ്പോഴാണ് ലോറന്സിന്റെ കൈയില് 25000 ല് അധികം ചിത്രങ്ങളുള്ളത്. ഇത്രയധികം ചിത്രങ്ങള് സൂക്ഷിച്ചിരിക്കുന്ന ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്ഡും സ്വന്തമാക്കിയിട്ടുണ്ട്.
മാതൃസഹോദരിയുടെ മകനും കാഞ്ഞിരപ്പള്ളി രൂപതയുടെ മുന് വികാരി ജനറാളായിരുന്ന ഫാ. ജോര്ജ് ആലുങ്കലിന്റെ കൈയിലുള്ള വ്യത്യസ്ത ഡിസൈനുകളിലുള്ള കുരുശുകളുടെയും മാതാവിന്റെ രൂപങ്ങളുടെയും വലിയ ശേഖരമാണ് ലോറന്സിനെ ഇത്തരമൊരു ചിത്രശേഖരണത്തിലേക്ക് നയിച്ചത്.
ചിത്രശേഖരണം തുടങ്ങിയിട്ട് ഇപ്പോള് 25 വര്ഷം പിന്നിട്ടു. പ്രത്യേകതരം ഫാബ്രിക് ബാനറില് 35 ചതുരശ്രയടി നീളത്തിലും 10 ചതുരശ്രയടി വീതിയിലും രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഷാര്ജയില് ലോറന്സിന്റെ സഹോദരന് വില്യം ജോമോന്റെ പ്രിന്റിംഗ് പ്രസില് ചിത്രങ്ങള് പ്രിന്റ് ചെയ്തത്. ഇതിന്റെയൊരു മിനിയേച്ചര് വീട്ടിലും സൂക്ഷിച്ചിട്ടുണ്ട്. യേശുവിന്റെ ലോകപ്രശസ്തമായ നിരവധി ചിത്രങ്ങള് ലോറന്സിന്റെ പക്കലുണ്ട്. സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ സമ്മാനിക്കുന്നതാണ് ചിത്രങ്ങളിലധികവും.
അബുദാബി ലൂവര് മ്യൂസിയത്തില് സൂക്ഷിച്ചിരിക്കുന്ന സാല്വത്തോര് മൂന്തി എന്ന യേശുവിന്റെ ഏറ്റവും വിലയേറിയ ചിത്രവും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. ഗിന്നസ് ബുക്കില് ഇടം നേടാനുള്ള കാത്തിരിപ്പിലാണ് ലോറന്സ്.
തന്റെ കൈയിലുള്ള ചിത്രങ്ങളുടെ ശേഖരവുമായി ഫ്രാന്സിസ് മാര്പാപ്പയെ കാണണമന്നൊരു വലിയ സ്വപ്നം സാധ്യമായില്ലെന്നൊരു സങ്കടം ലോറന്സിനുണ്ട്. ലെയോ പതിനാലാമന് മാര്പാപ്പയെ കാണാം എന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 2019 ല് ലോറന്സ് തന്റെ ചിത്രങ്ങളെ സീറോ മലബാര് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് മാര് ജോര്ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില് പ്രദര്ശിപ്പിച്ചിരുന്നു.
ലോറന്സിന്റെ അടുത്ത കമ്പം പേനയിലും കോഫീ മഗിലുമാണ്. അമ്പതിനായിരത്തിലധികം പേനകളുടെ ശേഖരം കൈയിലുണ്ട്. വിവിധ രാജ്യങ്ങളുടെയും വിവധ ഡിസൈനുകളിലുമുള്ള കപ്പുകളുടെ വലിയൊരു ശേഖരവുമുണ്ട്.
വിശുദ്ധ മദര് തെരേസ നേര്യംപറമ്പില് കുടുംബം സന്ദര്ശിച്ചിട്ടുണ്ട്. 1974 ല് കോട്ടയം വടവാതൂരില് എത്തിയപ്പോഴാണ് മദര് മദര് തെരേസ തുരുത്തിയിലെ നേര്യംപറമ്പില് കുടുംബവീട്ടിലെത്തിയത്.
ദീപികയുടെ മുഖ്യ പത്രാധിപരായിരുന്ന ഫാ. വില്യം നേര്യം പറമ്പില് തങ്ങളുടെ കുടുംബത്തിന്റെ എക്കാലത്തെയും മാര്ഗദര്ശിയാണെന്നും ലോറന്സ് ഓര്ക്കുന്നു.
ചങ്ങനാശേരി തുരുത്തി നേര്യംപറമ്പില് മാത്യു ജോര്ജ്, അച്ചാമ്മ മാത്യു എന്നിവരാണ് ലോറന്സിന്റെ മാതാപിതാക്കള്. ലോറന്സ് നിലവില് ദുബായിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ഷീലയും ഇളയമകള് ഇസബെല്ലയും കേരളത്തിലും. വില്യം, ടോം എന്നീ രണ്ട് ആണ്മക്കള് കാനഡയിലുമാണ്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ തെളിവെടുപ്പ് നടത്തിയത്.
ജനരോഷം മൂലം രണ്ട് തവണ മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്. കഴിഞ്ഞ നാലിനാണ് എംസി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപം ദമ്പതികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്നത്.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിനുശേഷം നിര്ത്താതെ പോയ വാഹനം നാട്ടുകാര് തടഞ്ഞ് വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏല്പ്പിച്ചെങ്കിലും കേസെടുക്കാതെ ഇയാളെ വിട്ടയക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ പാറശാലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഐഡികാര്ഡുകള് ലഭിച്ചെങ്കിലും ഇവർക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
നിലന്പൂർ: മൈസൂരു സ്വദേശി പാരന്പര്യ സിദ്ധവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മൂന്നാം പ്രതിയുമായി നിലന്പൂർ പോലീസിന്റെ തെളിവെടുപ്പ്. നെടുമുണ്ടക്കുന്ന് സ്വദേശി കുന്നേക്കാട് ഷമീം (പൊരി ഷമീം) മിനെയാണ് നിലന്പൂർ സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.
അബുദാബിയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് നിലന്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് എത്തിച്ചത്.
ഒളിവിൽ കിഴയുന്നതിനിടെ ചെന്നൈയിൽവച്ചാണ് സിബിഐ സംഘം ഷമീമിനെ അറസ്റ്റ് ചെയ്തത്. അബുദാബിയിൽ ബിസിനസ് കണ്സൾട്ടന്റായിരുന്ന കോഴിക്കോട് സ്വദേശി തത്തമ്മപ്പറന്പിൽ ഹാരിസ്, ഹാരിസിന്റെ മാനേജരായിരുന്ന ഡെൻസി ആന്റണി എന്നിവരെ അബുദാബിയിൽ 2020ൽ കൊലപ്പെടുത്തിയ കേസിലാണ് ഷമീമിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഷമീം ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.
മൈസൂരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായിരുന്ന നിലന്പൂർ സ്വദേശി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പ്രതിയായിരുന്ന ഷമീം കൂട്ടുപ്രതികളോടൊപ്പം ഒളിവിൽ പോയത്.
മറ്റു പ്രതികളെ പോലീസ് എറണാകുളത്തുവച്ച് പിടികൂടിയെങ്കിലും ഷമീമും മറ്റൊരു പ്രതി ഫാസിലും എറണാകുളത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്ന് ഫാസിൽ ഗോവയിൽ മരിച്ചു. ഷമീം വീണ്ടും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു
ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.