Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Police

ബി​ജെ​പി സീ​ൽ വി​വാ​ദം; എ​ക്സി​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും എ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന വീ​​​ഡി​​​യോ നീ​​​ക്കം ചെ​​​യ്യാ​​​ത്ത​​​തി​​​ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ക്സി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് സൈ​​​ബ​​​ർ പോ​​​ലീ​​​സ്.

വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത ല​​​ക്ഷ്മി എ​​​ൻ. രാ​​​ജു എ​​​ന്ന അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യെ ഒ​​​ന്നാം പ്ര​​​തി​​​യും എ​​​ക്സി​​​നെ ര​​​ണ്ടാം പ്ര​​​തി​​​യു​​​മാ​​​ക്കി​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൈ​​​ബ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

പോ​​​ലീ​​​സ് രേ​​​ഖാ​​​മൂ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും വീ​​​ഡി​​​യോ നീ​​​ക്കം ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ണ് എ​​​ക്സി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. മ​​ത​​​സ്പ​​​ർ​​​ധ​​​യു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു, രാ​​​ജ്യ​​​ത്ത് ക​​​ലാ​​​പ​​​മു​​​ണ്ടാ​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ സീ​​​ൽ പ​​​തി​​​ച്ച സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​വി​​​ധ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി വി​​​മ​​​ർ​​​ശ​​​ന പോ​​​സ്റ്റു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.

സ​​​ർ​​​ക്കു​​​ല​​​റി​​​ന്‍റെ ചി​​​ത്ര​​​മു​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പോ​​​സ്റ്റു​​​ക​​​ളാ​​​ണ് പ്ര​​​ച​​​രി​​​ച്ച​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ട​​​പെ​​​ട്ട് നി​​​ര​​​വ​​​ധി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പോ​​​സ്റ്റു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു മി​​​നി​​​റ്റ് 57 സെ​​​ക്ക​​​ൻഡ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എ​​​ഐ വീ​​​ഡി​​​യോ എ​​​ക്സ് പ്ലാ​​​റ്റ്ഫോം വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും എ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് വീ​​​ഡി​​​യോ​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്കം.

സീ​​​ൽ വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ മ​​​റു​​​പ​​​ടി​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ത് സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വാ​​​യി​​​രു​​​ന്നെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

വി​​​ശ​​​ദീ​​​ക​​​ര​​​ണം വ​​​ന്നി​​​ട്ടും സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വി​​​ന്‍റെ പേ​​​രി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ൽ വീ​​​ഡി​​​യോ​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
ഇ​​​തി​​​നു പി​​​ന്നാ​​​ലെ സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നെ​​​തി​​​രേയും രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നു.

കേ​​​സെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യി​​​ലും പോ​​​സ്റ്റി​​​ട്ട​​​വ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​യും വി​​​മ​​​ർ​​​ശി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും രം​​​ഗ​​​ത്തെ​​​ത്തി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി പോ​​​ലീ​​​സും രം​​​ഗ​​​ത്തെ​​​ത്തി.

വി​​​വാ​​​ദ​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​തേ​​​സ​​​മ​​​യം മെ​​​റ്റ​​​യ്ക്കും എ​​​ക്സി​​​നും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സൈ​​​ബ​​​ർ പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up