Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decreased

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കു​റ​ഞ്ഞു

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂ​ണ്‍ 26ന് ​അ​വ​സാ​നി​ച്ച വാ​ര​ത്തി​ൽ രാ​ജ്യ​ത്തെ വി​ദേ​ശ നാ​ണ്യ നി​ക്ഷേ​പം 5.65 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 666.93 ബി​ല്യ​ണി​ലെ​ത്തി.

ജൂ​ണ്‍ 19ന് ​അ​വ​സാ​നി​ച്ച മു​ൻ വാ​ര​ത്തി​ൽ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 963 മി​ല്യ​ണ്‍ ഡോ​ള​ർ ഉ​യ​ർ​ന്ന് 671.63 ബി​ല്യ​ണി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ഈ ​ഇ​ടി​വ്.

വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഘ​ട​ക​മാ​യ ഫോ​റി​ൻ ക​റ​ൻ​സി അ​സ​റ്റ്സ് ഈ ​വാ​ര​ത്തി​ൽ 150 മി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 541.067 ബി​ല്യ​ണി​ലെ​ത്തി.

സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ന്‍റെ മൂ​ല്യം 5.394 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 102.536 ബി​ല്യ​ണ്‍ ഡോ​ള​റാ​യ​താ​യി കേ​ന്ദ്ര ബാ​ങ്ക് അ​റി​യി​ച്ചു. സ്പെ​ഷ​ൽ ഡ്രോ​യിം​ഗ് റൈ​റ്റ്സ് (എ​സ്ഡി​ആ​ർ) 89 മി​ല്യ​ണ്‍ കു​റ​ഞ്ഞ് 18.558 ബി​ല്യ​ണി​ലെ​ത്തി.

കേ​ന്ദ്ര ബാ​ങ്കി​ന്‍റെ ക​ണ​ക്കു​ക​ൾ ​പ്ര​കാ​രം വാ​ര​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ അ​ന്താ​രാ​ഷ് ട്ര ​നാ​ണ​യ നി​ധി​യി​ലെ ഇ​ന്ത്യ​യു​ടെ റി​സ​ർ​വ് പൊ​സി​ഷ​നും 21 മി​ല്യ​ണ്‍ കു​റ​ഞ്ഞ് 4.772 ബി​ല്യ​ണ്‍ ഡോ​ള​റാ​യി.

Latest News

Corehub Up