x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു: ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

വെബ് ഡെസ്ക്
Published: August 5, 2026 10:24 PM IST | Updated: August 5, 2026 10:24 PM IST

അ​ടൂ​ർ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​രി​ക്കേ​റ്റ മ​ഷി​ക​ല്ലേ​ൽ ര​തീ​ഷി​നെ എം.​വി. ഗോ​വി​ന്ദ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് ശ​മ​നം. ഇ​ന്ന​ലെ കാ​ര്യ​മാ​യ തോ​തി​ല്‍ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് ആ​ശ​ങ്ക അ​ക​ന്നി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഇ​തേ​ത്തു​ട​ര്‍​ന്ന് ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ഴ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​നി​രോ​ധ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും നാ​ളെ​യും മ​റ്റ​ന്നാ​ളും യെല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ തീ​വ്ര മ​ഴ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ​ക​ല്‍ കാ​ര്യ​മാ​യ മ​ഴ​യു​ണ്ടാ​യി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും വെ​യി​ല്‍ തെ​ളി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്. 65.4 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഇ​ടു​ക്കി - 37.6, പീ​രു​മേ​ട് - 49.7, ദേ​വി​കു​ളം - 27.6, ഉ​ടു​ന്പഞ്ചോ​ല -17 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ​യു​ടെ ക​ണ​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ജി​ല്ല​യി​ല്‍ ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും മൂ​ന്ന് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 18 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 349 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. തൊ​ടു​പു​ഴ, പീ​രു​മേ​ട്, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ ഉ​ള്ള​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ വാ​ട​ക വീ​ടു​ക​ളെ​ടു​ത്ത് മാ​റ്റ​ണ​മെ​ന്ന് ക​ള​ക്‌​ട​ര്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നു നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​ടു​ക്കി ഡാ​മി​ല്‍ 2349.46 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 45.40 ശ​ത​മാ​നം വെ​ള്ള​മാ​ണ് ഡാ​മി​ലു​ള്ള​ത്. മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ ഒ​രു മീ​റ്റ​ര്‍ വ​രെ ഘ​ട്ടം ഘ​ട്ട​മാ​യി ഉ​യ​ര്‍​ത്തി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. 39.66 അ​ടി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ ജ​ല​നി​ര​പ്പ്.

Tags : Nattuvishesham Local News Rain decreased Orange alert

Recent News

Corehub Up