Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dengue Fever

Kannur

ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ കോ​ഴി​ച്ചാ​ൽ ടൗ​ണി​ൽ ജാ​ഗ്ര​താ സ​ദ​സ്

ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ആ​യു​ഷ് പി​എ​ച്ച്സി (ഹോ​മി​യോ) ചെ​റു​പു​ഴ, ആ​യു​ഷ് പി​എ​ച്ച്സി (ആ​യു​ർ​വേ​ദം) പ്രാ​പ്പൊ​യി​ൽ, ജി​എ​ച്ച്എ​സ്‌​എ​സ്‌ കോ​ഴി​ച്ചാ​ൽ എ​ൻ​എ​സ്‌​എ​സ്‌ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ആ​രോ​ഗ്യ ജാ​ഗ്ര​ത-2026' ഭാ​ഗ​മാ​യി കോ​ഴി​ച്ചാ​ൽ ടൗ​ണി​ൽ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി​ജി കെ. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം റോ​ഷി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്ങോം എ​ഫ്എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​

ർ വി. ​മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ന്സ്പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ എ​ച്ച്ഐ ജോ​ബി​ൻ ജോ​ർ​ജ്, പു​ളി​ങ്ങോം എ​ഫ്എ​ച്ച്സി ജെ​എ​ച്ച്ഐ വി.​എ​സ്. ബി​ജു, ശ്രീ​ല​ക്ഷ്മി, ജെ​പി​എ​ച്ച്എ​ൻ അ​ഞ്ജു ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ളി​ങ്ങോം എ​ഫ്എ​ച്ച്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട്,10 വാ​ർ​ഡു​ക​ളി​ൽ കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി മെ​ഗാ സ്‌​ക്വാ​ഡ് ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ട്ട് ടീ​മു​ക​ളി​ലാ​യി ന​ട​ത്തി​യ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ, എം​എ​ൽ​എ​സ്‌​പി​മാ​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗൃ​ഹ സ​ന്ദ​ർ​ശ​ന​ത്തോ​ടൊ​പ്പം കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ ടെ​മി​ഫോ​സ് ഉ​പ​യോ​ഗി​ച്ച് കൊ​തു​ക് കൂ​ത്താ​ടി ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ജാ​ഗ്ര​ത സ​ദ​സി​ൽ ചെ​റു​പു​ഴ ആ​യു​ഷ് പി​എ​ച്ച്സി (ഹോ​മി​യോ) സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. പ്രാ​പ്പോ​യി​ൽ ആ​യു​ഷ് ആ​യു​ർ​വേ​ദ പി​എ​ച്ച്സി​യു​ടെ സ​ഹ​ക​ര​ത്തോ​ടെ കൊ​തു​ക് നി​യ​ന്ത്ര​ണ​ത്തി നാ​യു​ള്ള ആ​യു​ർ​വേ​ദ അ​പ​രാ​ജി​ത ധൂ​പ ചൂ​ർ​ണം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up