Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drunkenness

നി​ന്‍റെ അ​പ്പ​ൻ ഉ​ണ്ടെ​ടാ കൂ​ടെ; ല​ഹ​രി​കേ​സി​ന് പി​ന്നാ​ലെ മ​ക​നെ പി​ന്തു​ണ​ച്ച് ടി​നി ടോം  

ല​ഹ​രി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ടി​നി ടോം. ​ല​ഹ​രി വ​സ്തു​ക്ക​ൾ കൈ​വ​ശം വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ആ​ദം ഷീം ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നാ​ലെ​യാ​ണ് മ​ക​ന് പി​ന്തു​ണ​യു​മാ​യി ടി​നി ടോം ​എ​ത്തി​യ​ത്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ മ​ക​ന് ല​ഭി​ച്ച ഫ​ല​ക​ത്തി​ന്‍റെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ടി​നി ടോം ​കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. എ​ല്ലാം കാ​ലം തെ​ളി​യി​ക്കു​മെ​ന്നും നി​ന്‍റെ അ​പ്പ​ൻ കൂ​ടെ​യു​ണ്ടെ​ന്നു​മാ​ണ് ടി​നി​യു​ടെ കു​റി​പ്പ്.

ടി​നി​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ എ​ന്‍റെ മ​ക​ൻ ആ​ദം ഷീ​മി​ന് ആ​ശം​സ​ക​ൾ. നീ ​എ​പ്പോ​ഴു​മെ​ന്‍റെ ഹീ​റോ​യാ​ണ്. സ​ങ്കീ​ർ​ത്ത​നം 91; അ​വ​ൻ നി​ന്നെ വേ​ട്ട​ക്കാ​ര​ന്‍റെ കെ​ണി​യി​ൽ നി​ന്നും, നാ​ശ​ക​ര​മാ​യ മ​ഹാ​മാ​രി​യി​ൽ നി​ന്നും വി​ടു​വി​ക്കും. ത​ന്‍റെ തൂ​വ​ലു​ക​ൾ കൊ​ണ്ട് അ​വ​ൻ നി​ന്നെ മ​റ​യ്ക്കും.

മ​റ്റു​ള്ള​വ​ന്‍റെ വീ​ഴ്ച​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​ർ ആ​ഘോ​ഷി​ക്ക​ട്ടേ. ഏ​ത് കു​രി​ശി​നും മൂ​ന്നാം നാ​ൾ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പു​ണ്ടാ​കും. കാ​ലം എ​ല്ലാം തെ​ളി​യി​ക്കും. ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ. നി​ന്‍റെ അ​പ്പ​ൻ ഉ​ണ്ടെ​ടാ കൂ​ടെ'.

വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ക​മ​ന്‍റി​ന് മ​റു​പ​ടി​യാ​യി 'അ​വ​ന്‍റെ കൈ​യി​ൽ നി​ന്ന​ല്ല ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ച​ത്' എ​ന്ന് ടി​നി ടോം ​മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടേ​മു​ക്കാ​ലോ​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ അ​മ്പ​ല​മു​ക​ളി​ന​ടു​ത്ത് ഇ​രു​മ്പ​ന​ത്തു​നി​ന്നാ​ണ് ആ​ദം, അ​മി​ത്, കാ​ർ​ത്തി​ക് എ​ന്നി​വ​രെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്നു​പേ​രെ​യും ചോ​ദ്യം​ചെ​യ്ത​ത്.

ഇ​വ​ർ പ​രു​ങ്ങി​യ​തോ​ടെ പോ​ലീ​സ് ഇ​വ​രു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ൽ ഒ​രാ​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നും ചെ​റി​യ പാ​ക്ക​റ്റി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലു​ള്ള ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​പ​തി​നും ഇ​രു​പ​ത്തി​യൊ​ന്നി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ. ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. 

Latest News

Corehub Up