Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling Into Well

Malappuram

കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ഞ്ചേ​രി: കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ മ​ഞ്ചേ​രി അ​ഗ്‌​നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പ​യ്യ​നാ​ട് തോ​ട്ടു​പൊ​യി​ല്‍ മ​ന​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യ പ​ശു​വാ​ണ് 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന സ്ഥ​ല​ത്തെ​ത്തി.

ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ കെ. ​കെ. പ്ര​ജി​ത്ത് കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി ഹോ​സ് ഉ​പ​യോ​ഗി​ച്ച് സേ​നാം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ ക​ര​യ്ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ര​മേ​ശ്, ര​ഞ്ജി​ത്ത്, റാ​ഷി​ദ്, മു​കു​ന്ദ​ന്‍, മ​നാ​ഫ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗം സ​ല്‍​മാ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു

ഉ​ഡു​പ്പി: ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​രി കീ​ർ​ത്ത​ന​യാ​ണു മ​രി​ച്ച​ത്.

ഉ​ഡു​പ്പി​യി​ലെ കി​ന്നി​മു​ൾ​ക്കി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ട് വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ൽ​നി​ന്നു വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കു​ട്ടി കി​ണ​റ്റി​ൽ വീ​ഴു​ക​യി​രു​ന്നു.

അ​മ്മ ഉ​ട​ൻ ത​ന്നെ ക​യ​റി​ൽ തൂ​ങ്ങി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ഡു​പ്പി സി​റ്റി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

District News

കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷി​ച്ചു

 തൊ​ടു​പു​ഴ: കാ​ളി​യാ​ർ മു​ള്ള​ൻ​കു​ത്തി​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ

അ​ല​ൻ പൈ​ലി (20) ആ​ണ് ഇ​ന്ന​ലെ രാ​ത്രി 11ന് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ള്ള​ൻ​കു​ത്തി​യി​ലെ സ്വ​ന്തം വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലാ​ണ് അ​ല​ൻ വീ​ണ​ത്. 35 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ൽ 10 അ​ടി​യോ​ളം വെ​ള്ള​വും ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഉ​ട​ൻ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​വ​ർ ഇ​ട്ടു​കൊ​ടു​ത്ത ക​യ​റി​ലും ഗോ​വ​ണി​യി​ലും പി​ടി​ച്ച് അ​ല​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന, നെ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ല​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ചു. തു​ട​ർ​ന്ന് ഉ​ട​ൻ​ത​ന്നെ മു​ത​ല​ക്കു​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും ഇ​ട​പെ​ട​ലാ​ണ് കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ല​ൻ പൈ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ. ജാ​ഫ​ർ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഷൗ​ക്ക​ത്ത​ലി ഫ​വാ​സ്, ജ​യിം​സ് പു​ന്ന​ൻ, ജ​യിം​സ് നോ​ബി​ൾ, ടി.​കെ. വി​വേ​ക്, ബി. ​ആ​ഷി​ക്, സ​ണ്ണി ജോ​സ​ഫ്, രാ​ജീ​വ് ആ​ർ. നാ​യ​ർ, പി.​ടി. ഷാ​ജി, പ്ര​മോ​ദ് എ​ന്നി​വ​രാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​ളി​യാ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up