x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി


Published: July 7, 2026 07:55 AM IST | Updated: July 7, 2026 07:55 AM IST

മ​ഞ്ചേ​രി: കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ മ​ഞ്ചേ​രി അ​ഗ്‌​നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പ​യ്യ​നാ​ട് തോ​ട്ടു​പൊ​യി​ല്‍ മ​ന​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യ പ​ശു​വാ​ണ് 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന സ്ഥ​ല​ത്തെ​ത്തി.

ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ കെ. ​കെ. പ്ര​ജി​ത്ത് കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി ഹോ​സ് ഉ​പ​യോ​ഗി​ച്ച് സേ​നാം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ ക​ര​യ്ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ര​മേ​ശ്, ര​ഞ്ജി​ത്ത്, റാ​ഷി​ദ്, മു​കു​ന്ദ​ന്‍, മ​നാ​ഫ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗം സ​ല്‍​മാ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Cow rescued falling into well

Recent News

Corehub Up