ചെറുപുഴ: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചെറുപുഴ പഞ്ചായത്തിലെ 100 കുടുംബങ്ങള്‍ക്ക് ശ്രേയസ് ചെറുപുഴ യൂണിറ്റ് ഭക്ഷ്യക്കിറ്റുകള്‍ നല്കി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കലും പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി ദുരിതബാധിത കുടുംബങ്ങള്‍ക്ക് കൈമാറി.
ശ്രേയസ് മേഖല പ്രോഗ്രാം ഓഫിസര്‍ ഷാജി മാത്യു, കമ്യൂണിറ്റി ഡവലപ്പ്മെന്റ് ഓഫീസര്‍ ഡോളി ജോജി, യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് ആര്പ്പില്, ഷാജി പാലക്കല്‍ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നൂറുകണക്കിന് വീടുകളിലായിരുന്നു വെള്ളം കയറിയത്. വെള്ളം കയറിയത് കാരണം നിരവധിവീടുകൾ ഉപയോഗശൂന്യമാവുകയും വ്യാപക കൃഷിനാശവും ഈ മേഖലയിലുണ്ടായിട്ടുണ്ട്.