x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് ശ്രേ​യ​സ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: August 8, 2026 04:14 AM IST | Updated: August 8, 2026 04:14 AM IST

ശ്രേ​യ​സ് ന​ൽ​കു​ന്ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ൽ​കാ​നാ​യി ചെ​റു​പു​ഴ പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ​ക്ക​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്

ചെ​റു​പു​ഴ: മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ശ്രേ​യ​സ് ചെ​റു​പു​ഴ യൂ​ണി​റ്റ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ന​ല്‍​കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​മാ​റി.

ശ്രേ​യ​സ് മേ​ഖ​ല പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഷാ​ജി മാ​ത്യു, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡോ​ളി ജോ​ജി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ആ​ര്‍​പ്പി​ല്‍, ഷാ​ജി പാ​ല​ക്ക​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലാ​യി​രു​ന്നു വെ​ള്ളം ക​യ​റി​യ​ത്. വെ​ള്ളം ക​യ​റി​യ​ത് കാ​ര​ണം നി​ര​വ​ധി​വീ​ടു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും വ്യാ​പ​ക കൃ​ഷി​നാ​ശ​വും ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews food kits

Recent News

Corehub Up