Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guwahati

മ​റ്റ് പു​രു​ഷ​ൻ‌​മാ​രു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്ന് സം​ശ​യം; യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ കാ​മു​കി മ​റ്റ് പു​രു​ഷ​ൻ‌​മാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. കാം​രൂ​പ് ജി​ല്ല​യി​ലെ രം​ഗി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ‌

സോ​നി​ത്പു​ർ സ്വ​ദേ​ശി​നി മാ​ലി​നി ഗു​രി​യ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ദ​ൽ​ഗു​രി സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത് കി​ൻ​ഡോ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ൽ ജോ​ലി​യു​ള്ള മാ​ലി​നി ശ​നി​യാ​ഴ്ച രാ​ത്രി ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം രം​ഗി​യ​യി​ലെ​ത്തി​യി​രു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​വ​രെ കൂ​ട്ടി​യ അ​ഭി​ജി​ത് അ​വ​ർ താ​മ​സി​ച്ച അ​തേ ഹോ​ട്ട​ലി​ൽ ത​ന്നെ മ​റ്റൊ​രു മു​റി ബു​ക്ക് ചെ​യ്ത് അ​വി​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി വൈ​കി മാ​ലി​നി​യു​ടെ മു​റി​യി​ലെ​ത്തി​യ പ്ര​തി ക​ത്രി​ക​യും സ്ക്രൂ​ഡ്രൈ​വ​റും ഉ​പ​യോ​ഗി​ച്ച് മാ​ലി​നി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​ലി​നി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് താ​ൻ മാ​ലി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ വി​വ​രം പൊ​ലി​സി​നെ അ​റി​യി​ച്ചു.

‌സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സ്വ​യം മു​റി​വേ​ൽ​പി​ച്ച പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

 

Sports

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നാം ട്വ​​ന്‍റി-20 ഇ​​ന്ന്

ഗോ​​ഹ​​ട്ടി​​: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി അ​​വ​​സാ​​നവ​​ട്ട ഒ​​രു​​ക്കം ന​​ട​​ത്തു​​ന്ന ടീം ​​ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് സ​​ഹ​​താ​​രം ഇ​​ഷാ​​ന്‍ കി​​ഷ​​നെ മു​​ക്ത​​ക​​ണ്ഡം പ്ര​​ശം​​സി​​ച്ചു.

റാ​​യ്പു​​രി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ഷാ​​ന്‍ 32 പ​​ന്തി​​ല്‍ നാ​​ല് സി​​ക്‌​​സും 11 ഫോ​​റും അ​​ട​​ക്കം 76 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. 237.50 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ലാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ ബാ​​റ്റിം​​ഗ്. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​തും ഇ​​ഷാ​​ന്‍​ത​​ന്നെ.

ഇ​​ഷാ​​ന്‍റെ പ​​വ​​ര്‍​പ്ലേ

209 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ന്‍ ല​​ക്ഷ്യം പി​​ന്തു​​ട​​രാ​​ന്‍ ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ആ​​റ് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് ഓ​​പ്പ​​ണ​​ര്‍​മാ​​രെ​​യും ന​​ഷ്ട​​പ്പെ​​ട്ടു. തു​​ട​​ര്‍​ന്നാ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട്. ടീം ​​ഇ​​ന്ത്യ, ബാ​​റ്റ​​ര്‍​മാ​​രി​​ല്‍​നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത് ഇ​​ത്ത​​രം പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണെ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ള്‍​ക്കു മു​​ന്നി​​ലെ​​ത്തി​​യ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് വ്യ​​ക്ത​​മാ​​ക്കി.

31-5; പ​​ര​​മ്പ​​ര നേ​​ടാ​​ന്‍

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഈ ​​ഫോ​​ര്‍​മാ​​റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 31-5 എ​​ന്ന​​താ​​ണ്. ലോ​​ക​​ത്തി​​ല്‍ മ​​റ്റൊ​​രു ടീ​​മി​​നും എ​​ത്തി​​പ്പി​​ടി​​ക്കാ​​നാ​​ക്കാ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക്. സ്വ​​ന്തം മ​​ണ്ണി​​ല്‍ ട്വ​​ന്‍റി-20 കി​​രീ​​ടം മോ​​ഹി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക്, ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യു​​ള്ള അ​​വസ​​ാന മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലേ​​ത്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​രം ഇ​​ന്നു ഗോ​​ഹ​​ട്ടി​​യി​​ല്‍ ന​​ട​​ക്കും.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക ഡ്രൈ​വിം​ഗ് സീ​റ്റി​ൽ; ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ

ഗോ​ഹ​ട്ടി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ‍​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 489ന് ​മ​റു​പ​ടി പ​റ​ഞ്ഞ ഇ​ന്ത്യ 201 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ‌​ടെ ഇ​ന്ത്യ 288 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി.

ഇ​ന്ത്യ​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്‌​ട​മി​ല്ലാ​തെ 26 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. അ​വ​ർ​ക്കി​പ്പോ​ൾ 314 റ​ൺ​സ് ലീ​ഡാ​യി. റ​യാ​ൻ റി​ക്കെ​ൽ​ട്ട​ൺ (13), ഏ​യ്ഡ​ൻ മാ​ർ​ക്രം (12) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ര്‍​കോ യാ​ന്‍​സ​നാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. സി​മോ​ണ്‍ ഹാ​ര്‍​മ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 58 റ​ണ്‍​സ് നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (48), കു​ല്‍​ദീ​പ് യാ​ദ​വ് (19) എ​ന്നി​വ​ര്‍ ന​ട​ത്തി​യ ചെ​റു​ത്ത് നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

 

 

Sports

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക്

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക്. ര​ണ്ടാം ദി​ന​ത്തി​ൽ ചാ​യ​യ്ക്ക് പി​രി​യു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 316 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക.

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​യും കൈ​ൽ വെ​രെ​യ്നും ആ​ണ് ക്രീ​സി​ൽ. സെ​നു​ര​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 56 റ​ൺ​സെു​ത്തി​ട്ടു​ണ്ട് താ​രം. വെ​രെ​യ്ൻ 38 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 എ​ന്ന നി​ല​യി​ൽ ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 69 റ​ൺ​സാ​ണ് ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. മു​ത്തു​സാ​മി​യും വെ​രെ​യ്നും ചേ​ർ​ന്നു​ള്ള സ​ഖ്യം 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ ആ​ദ്യ സെ​ഷ​നി​ൽ വി​ക്ക​റ്റ് ഒ​ന്നും വീ​ണി​ല്ല.

Latest News

Corehub Up