കൊല്ലപ്പെട്ട മാലിനിയും പിടിയിലായ അഭിജിത്തും
ഗോഹട്ടി: ആസാമിൽ കാമുകി മറ്റ് പുരുഷൻമാരുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കാംരൂപ് ജില്ലയിലെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം.
സോനിത്പുർ സ്വദേശിനി മാലിനി ഗുരിയ (23) ആണ് കൊല്ലപ്പെട്ടത്. ഉദൽഗുരി സ്വദേശിയായ അഭിജിത് കിൻഡോ (22) ആണ് പിടിയിലായത്. ചെന്നൈയിൽ ജോലിയുള്ള മാലിനി ശനിയാഴ്ച രാത്രി രണ്ട് സുഹൃത്തുക്കൾക്കൊപ്പം രംഗിയയിലെത്തിയിരുന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ കൂട്ടിയ അഭിജിത് അവർ താമസിച്ച അതേ ഹോട്ടലിൽ തന്നെ മറ്റൊരു മുറി ബുക്ക് ചെയ്ത് അവിടെ താമസിക്കുകയായിരുന്നു. രാത്രി വൈകി മാലിനിയുടെ മുറിയിലെത്തിയ പ്രതി കത്രികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് മാലിനിയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഞായറാഴ്ച രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മാലിനിയെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അറിയിച്ചു. സുഹൃത്തുക്കൾ വിവരം പൊലിസിനെ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസ് സ്വയം മുറിവേൽപിച്ച പ്രതിയെ ആശുപത്രിയിലാക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Tags : Assam Guwahati Crime Police Investigation CaseFile FIR