x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ സ്ലീവ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന് ഒരു വയസ്

വെബ്ഡെസ്ക്
Published: September 14, 2026 01:24 AM IST | Updated: September 14, 2026 01:24 AM IST

മാ​ര്‍ സ്ലീ​വ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​ർ

പാ​ലാ: മാ​ര്‍ സ്ലീ​വ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ന് ഒ​രു വ​യ​സ്. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ വാ​ര്‍ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്റ്റം​ബ​ര്‍ 14നാ​യി​രു​ന്നു ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള കാ​ന്‍സ​ര്‍ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​നു തു​ട​ക്കംകു​റി​ച്ച​ത്.

ആ​ശു​പ​ത്രി​യു​ടെ അ​ന​ക്‌​സ് ഒ​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍റ​ര്‍ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ളും അ​തി​നൂ​ത​ന യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും കാ​ന്‍സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് പു​തി​യ ച​രി​ത്രം കു​റി​ച്ചു ക​ഴി​ഞ്ഞു.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്തു​ണ​യോ​ടെ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത കാ​ന്‍സ​ര്‍ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തി​ല്‍ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​ർ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്. ആ​യി​ര​ത്തി​ല്‍ അ​ധി​കം പെ​റ്റ് - സിടി സ്‌​കാ​നു​ക​ള്‍ കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍ണ​യ​ത്തി​നും രോ​ഗ​ത്തി​ന്‍റെ ഘ​ട്ട​നി​ര്‍ണ​യ​ത്തി​നും ഇ​വി​ടെനി​ന്നു സാ​ധി​ച്ചു .

500ല​ധി​കം റേ​ഡി​യോ​തെ​റാ​പ്പി ചി​കി​ത്സ​ക​ളും ല​ഭ്യ​മാ​ക്കി. സ്ത​ന സ്വ​യം​പ​രി​ശോ​ധ​ന​യും മാ​മോ​ഗ്രാ​ഫി ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പു​ക​ളും എഐ തെ​ര്‍മ​ലാ​റ്റി​ക്‌​സ് അ​ധി​ഷ്ഠി​ത സ്ത​നാ​ര്‍ബു​ദ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പു​ക​ളും ഉ​ള്‍പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ര​ണ്ടാ​യി​ര​ത്തി​ല്‍പ​രം ആ​ളു​ക​ളി​ലേ​ക്കു സേ​വ​നം എ​ത്തി​ച്ചു.

ഇ​ല​ക്ട്ര വേ​ര്‍സ എ​ച്ച്ഡിആ​ര്‍​എ​സ് ലീ​നി​യ​ര്‍ ആ​ക്‌​സി​ല​റേ​റ്റ​ര്‍, ഏ​ഴ് മി​നി​റ്റി​നു​ള്ളി​ല്‍ കാ​ന്‍സ​ര്‍ രോ​ഗം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഡി​ജി​റ്റി​ല്‍ പെ​റ്റ് സിടി സീ​മ​ന്‍സ് സിം​ബി​യ ഇ​വോ സ്‌​പെ​ക്റ്റ് തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ക്കൊ​പ്പം ആ​ധു​നി​ക കീ​മോ​തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ള്‍, കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പ്ര​ത്യേ​ക കാ​ന്‍സ​ര്‍ പ​രി​ച​ര​ണം, നൂ​ത​ന ട്രാ​ന്‍സ്പ്ലാ​ന്‍റ്, സെ​ല്ലു​ലാ​ര്‍ തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഈ ​കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ണ്. ഹൈ​പെ​ക് , പൈ​പെ​ക് തു​ട​ങ്ങി​യ നൂ​ത​ന ചി​കി​ത്സ​ക​ളും സെ​ന്‍റ​റി​ന്‍റെ പ്ര​ത്യ​ക​ത​യാ​ണ്.

ഒ​ന്നാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റെം​സെ​ല്‍ ആ​ന്‍ഡ് ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റും കാ​ര്‍-​ടി സെ​ല്‍ തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍ക്കും തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ സ​മ്പൂ​ര്‍ണ കാ​ന്‍സ​ര്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്്ട​ര്‍ ആ​ന്‍ഡ് സിഇഒ ​ഫാ. മാ​ത്യു തെ​ക്കേ​ല്‍ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റി​ന്‍റെ ആ​ശീ​ര്‍വാ​ദം നി​ര്‍വ​ഹി​ക്കും.​നാ​ല് ബെ​ഡോ​ടു​കൂ​ടി​യ ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റ് ആ​ന്‍ഡ് കാ​ര്‍-​ടി-​സെ​ല്‍ തെ​റാ​പ്പി യൂ​ണി​റ്റാ​ണ് പു​തു​താ​യി ഒ​രു​ങ്ങു​ന്ന​ത്.

Tags : MarSlieva CancerCare&ResearchCenter Pala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up