Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassing

നി​ശാ​ക്ല​ബ്ബി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​എം ബൈ​പാ​സി​നു സ​മീ​പ​മു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ നി​ശാ​ക്ല​ബ്ബി​ൽ​വ​ച്ച് യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് റാ​ഫി അ​സിം എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബെ​നി​പു​കൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​സ​തി​യി​ൽ നി​ന്നാ​ണ് മു​ഹ​മ്മ​ദ് റാ​ഫി അ​സി​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ഗ​തി മൈ​താ​ൻ പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ൻ നി​ശാ​ക്ല​ബ്ബി​ൽ പോ​യ​തെ​ന്നും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ്ര​തി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

പ്ര​തി ത​ന്നോ​ട് അ​ശ്ലീ​ല​വും അ​പ​മാ​ന​ക​ര​മാ​യ​തു​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​വെ​ന്നും തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ശ​ല്യം ചെ​യ്തു, ആ​ക്ര​മി​ച്ചു; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ശ​ല്യം ചെ​യ്ത് ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. വാ​ട്ട​ർ അ​തോ​റി​റ്റി​യി​ലെ ക്ലാ​ർ​ക്ക് വ​ർ​ക്ക​ല ഇ​ട​വ സ്വ​ദേ​ശി നി​ഷാ​ദ് ( 40 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ന്നോ​ട് അ​ടു​പ്പം പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വാ​ഹി​ത​യാ​യ യു​വ​തി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തു​വെ​ന്നും വ​ഴ​ങ്ങാ​ത്ത​തി​നാ​ൽ ആ​ക്ര​മി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഈ​സ്റ്റ് പോ​ലീ​സ് കേ​സ് എ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഫീ​സി​ൽ വ​ച്ച് ആ​ക്ര​മി​ച്ചു​വെ​ന്നും യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ കെ​ട്ടി​യി​ട്ട് ത​ല്ലി, പ്ര​തി പി​ടി​യി​ൽ

കാ​യം​കു​ളം: ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ 15കാ​രി​യെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് ചൂ​ര​ൽ​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ.

കീ​രി​ക്കാ​ട് വേ​രു​വ​ള്ളി ഭാ​ഗം ത​യ്യി​ൽ പ​ടീ​റ്റ​തി​ൽ യൂ​സ​ഫ് കു​ട്ടി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​യം​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

Kerala

മ​ദ്യം​ ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: സ്കൂ​ളി​നെ​തി​രേ എ​ഇ​ഒ​യു​ടെ റി​പ്പോ​ർ​ട്ട്

പാ​​​ല​​​ക്കാ​​​ട്: അ​​​ധ്യാ​​​പ​​​ക​​​ൻ ആ​​​റാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​ദ്യം​​​ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ്കൂ​​​ളി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര ക​​​ണ്ടെ​​​ത്ത​​​ലു​​​മാ​​​യി എ​​​ഇ​​​ഒ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. വി​​​വ​​​രം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ൽ സ്കൂ​​​ളി​​​നു വീ​​​ഴ്ച പ​​​റ്റി.

അ​​​ധ്യാ​​​പ​​​ക​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യോ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ല. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ നി​​​സ​​​ഹ​​​ക​​​ര​​​ണ​​​വും വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ശ്ന​​​മാ​​​യെ​​​ന്നാ​​​ണ് എ​​​ഇ​​​ഒ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണു വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ നി​​​സ​​​ഹ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കാ​​​മാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വം അ​​​റി​​​ഞ്ഞ​​​തോ​​​ടെ അ​​​ധ്യാ​​​പ​​​ക​​​ന്‍റെ രാ​​​ജി എ​​​ഴു​​​തി​​​വാ​​​ങ്ങി. അ​​​ധ്യാ​​​പ​​​ക​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യോ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ല. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​ക്ക് എ​​​ഇ​​​ഒ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് സ്കൂ​​​ളി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 29നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​യെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ​​​ത്തി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​നി​​​ൽ മ​​​ദ്യം​​​ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ൻ പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​ത്.

അ​​​ധ്യാ​​​പ​​​ക​​​നു സ​​​സ്പെ​​​ൻ​​​ഷ​​​ൻ

മ​​​ല​​​ന്പു​​​ഴ​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​ദ്യം​​​ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ്. എ​​​ഇ​​​ഒ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി.

സ്കൂ​​​ൾ മാ​​​നേ​​​ജ​​​രെ അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്നു എ​​​ഇ​​​ഒ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വി​​​ഷ​​​യം അ​​​റി​​​ഞ്ഞി​​​ട്ടും മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മാ​​​നേ​​​ജ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്കു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ്കൂ​​​ളി​​​ലെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക, ക്ലാ​​​സ് ടീ​​​ച്ച​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​ത്. മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ വ​​​കു​​​പ്പു​​​ത​​​ല​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേ​താ​ണ് ന​ട​പ​ടി.

സ്‌​കൂ​ൾ മാ​നേ​ജ​രെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് എ​ഇ​ഒ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി. വി​ഷ​യം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചെ​ന്ന കാ​ര​ണം ചൂ​ണി​ക്കാ​ട്ടി​യാ​ണ് മാ​നേ​ജ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക, ക്ലാ​സ് ടീ​ച്ച​ർ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

National

വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നും മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യും അ​റ​സ്റ്റി​ൽ

 

ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​യും സം​ഭ​വം മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ഞ്ചാ​വൂ​ർ പ​ട്ടു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

എ​ട്ടു​പു​ലി​ക്കാ​ട് ഗ​വ. മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഭാ​സ്ക​ർ, പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പ​ക​നി​ൽ നി​ന്നു​ള്ള മോ​ശം അ​നു​ഭ​വം വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ടു പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ പ​രാ​തി അ​വ​ഗ​ണി​ച്ചു.

ഇ​തേ​ത്ത​ടു​ർ​ന്നു മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ്കൂ​ൾ ഉ​പ​രോ​ധി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ഇ​യാ​ൾ മ​റ്റു നി​ര​വ​ധി കു​ട്ടി​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ പീ​ഡി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up