Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Condition

Kollam

ഷി​ഗെ​ല്ല ബാ​ധി​ത​രു​ടെ ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നു

പാ​രി​പ്പ​ള്ളി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയില്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഷി​ഗെ​ല്ല ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഏ​ഴ് വ​യ​സു​കാ​രാ​യ പ​ര​വൂ​ര്‍ നെ​ടു​ങ്ങോ​ലം, നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​യു​ടെ നി​ല വ​ള​രെ​യേ​റെ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് ഷി​ഗെ​ല്ല ബാ​ധ​യു​ണ്ടാ​യ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. പ​ര​വൂ​ര്‍, പാ​രി​പ്പ​ള്ളി, കി​ളി​കൊ​ല്ലൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ് ഷി​ഗെ​ല്ല ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.കി​ണ​റു​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ച് രോ​ഗ​വ്യാ​പ​നം ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. രോ​ഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

മ​ഴ വ്യാ​പി​ക്കു​ന്ന​തി​നാ​ല്‍ ഷി​ഗെ​ല്ല, പ​ക​ര്‍​ച്ച​പ്പ​നി അ​ട​ക്ക​മു​ള്ള​വ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​വേ​ഗ വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള രോ​ഗ​മാ​ണ് ഷി​ഗെ​ല്ല. കു​ട്ടി​ക​ളി​ലും വ​യോ​ധി​ക​രി​ലും രോ​ഗം ഗു​രു​ത​ര​മാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

 

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ജോ​ർ​ജി​യ​യി​ൽ പ​നി ബാ​ധി​ച്ച് മ​രി​ച്ചു

കൊ​ച്ചി: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കോ​മ​യി​ലാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ജോ​ർ​ജി​യ​യി​ൽ മ​രി​ച്ചു. ആ​ലു​വ സ്വ​ദേ​ശി​നി സോ​ണ റോ​യി (22) ആ​ണ് മ​രി​ച്ച​ത്.

ജോ​ർ​ജി​യ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​ണ. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം മു​ൻ​പ് സോ​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​മ​യി​ലാ​യ​ത്.

ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര എ​സ്എ​ൻ​പു​രം സ്വ​ദേ​ശി​ക​ളാ​യ റോ​യ് - ജി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മൃ​ത​ദേ​ഹം നാ‌​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

Kerala

ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​ര്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നു ച​വി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്കു തെ​റി​ച്ച് വീ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​ന്ദി​യോ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യു​ടെ (19) ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.

വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ്രീ​ക്കു​ട്ടി.

സ്വ​യം ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ശ്രീ​ക്കു​ട്ടി. ഓ​ക്‌​സി​ജ​ന്‍ സ​പ്പോ​ര്‍​ട്ട് തു​ട​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഓ​ടു​ന്ന ട്രെ​യി​നി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ പു​റ​ത്തേ​ക്കു ച​വി​ട്ടി വീ​ഴ്ത്തി​യ കേ​സി​ല്‍ പ്ര​തി സു​രേ​ഷ് റി​മാ​ന്‍​ഡി​ലാ​ണ്.

വ​ധ​ശ്ര​മം അ​ട​ക്കം ആ​റു വ​കു​പ്പു​ക​ളാ​ണ് സു​രേ​ഷി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ ര​ണ്ടി​ന് കേ​ര​ള എ​ക്സ്പ്ര​സി​ല്‍ നി​ന്നാ​ണ് ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി​യ​ത്. പു​ക​വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് പ്ര​തി ച​വി​ട്ടി വീ​ഴ്ത്താ​ന്‍ കാ​ര​ണം.

ശ്രീ​ക്കു​ട്ടി​ക്കൊ​പ്പം അ​ര്‍​ച്ച​ന എ​ന്ന പെ​ണ്‍​കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. അ​ര്‍​ച്ച​ന​യെ​യും സു​രേ​ഷ് ആ​ക്ര​മി​ച്ചി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര്‍ പാ​സ്വാ​ന്‍ എ​ന്ന​യാ​ളാ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന​യെ ര​ക്ഷി​ച്ച​ത്.

Kerala

രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി

 

കൊ​ച്ചി: പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ന​ട​നും അ​വ​താ​ര​ക​നു​മാ​യ രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. രാ​ജേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി​യ​താ​യി വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ല്‍ തു​ട​രു​ക​യാ​ണ്.

സ്വ​യം ശ്വാ​സ​മെ​ടു​ക്കാ​ന്‍ ആ​രം​ഭി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ഗാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി, ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ള്‍​പ്പെ​ടു​ന്ന​താ​ണ് സം​ഘം.

ഞാ​യ​റാ​ഴ്ച​ത്തെ പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തോ​ടെ ഹോ​ട്ട​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ രാ​ജേ​ഷി​നെ ഉ​ട​ന്‍ ത​ന്നെ മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ന്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up