Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indigo

ക്രൂ അംഗത്തിന് അസ്വസ്ഥത: ദോഹ-ബംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിൽ ഇറക്കി

മസ്‌കറ്റ്: ദോഹയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

യാത്രയ്ക്കിടെ ജീവനക്കാരന്‍റെ ആരോഗ്യം വഷളായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തയുടൻ രോഗബാധിതനായ ജീവനക്കാരനെ വിദഗ്ധ പരിശോധനകൾക്കായി മാറ്റുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

ലാൻഡിംഗിനെ തുടർന്ന് യാത്രക്കാരുടെ തുടർയാത്ര മുടങ്ങാതിരിക്കാൻ ഇൻഡിഗോ ഉടനടി ഇടപെടുകയും പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും മസ്‌കറ്റിൽ ഏർപ്പെടുത്തുകയും ചെയ്തു.

അപ്രതീക്ഷിതമായുണ്ടായ ഈ അടിയന്തര ലാൻഡിംഗിനെ തുടർന്ന് യാത്രക്കാർ ഉണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അധികൃതർ ഔദ്യോഗികമായി ക്ഷമാപണം നടത്തി.

National

ഇൻഡിഗോയുടെ സമഗ്ര ഓഡിറ്റ് ആരംഭിച്ച് ഡിജിസിഎ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ടു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ഇ​​​ൻ​​​ഡി​​​ഗോ​​​യി​​​ൽ വ്യോ​​​മ​​​യാ​​​ന നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ) സ​​​മ​​​ഗ്ര ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു.

വി​​​മാ​​​ന​​​നി​​​ര​​​യെ​​​ക്കു​​​റി​​​ച്ചും പൈ​​​ല​​​റ്റ്, ക്രൂ ​​​എ​​​ന്നി​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ തീ​​​വ്ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഡി​​​ജി​​​സി​​​എ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​ത്. വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മ​​​ഗ്ര​​​മാ​​​യ ഡാ​​​റ്റ, ഫ്ലൈ​​​റ്റ് പു​​​നഃ​​​സ്ഥാ​​​പ​​​നം എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള പൂ​​​ർ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ഇ​​​ൻ​​​ഡി​​​ഗോ സി​​​ഇ​​​ഒ പീ​​​റ്റ​​​ർ എ​​​ൽ​​​ബേ​​​ഴ്സി​​​നോ​​​ട് ഇ​​​ന്നു ഹാ​​​ജ​​​രാ​​​കാ​​​നും ഡി​​​ജി​​​സി​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​യെ​​​ന്ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 200ല​​​ധി​​​കം ഇ​​​ൻ​​​ഡി​​​ഗോ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും റ​​​ദ്ദാ​​​ക്കി. വ്യോ​​​മ​​​യാ​​​ന ഗ​​​താ​​​ഗ​​​ത പ്ര​​​തി​​​സ​​​ന്ധി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വ്യോ​​​മ​​​യാ​​​ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് സ​​​മി​​​തി ഈ ​​​മാ​​​സം 17ന് ​​​യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.

Business

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി മു​ത​ലെ​ടു​ത്ത് ശേ​ഷി കൂ​ട്ടി സ്പൈ​സ് ജെ​റ്റ്

മും​ബൈ: ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ൻ​ഡി​ഗോ നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ, ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​യി സ്പൈ​സ് ജെ​റ്റ്. ര​ണ്ട് പു​തി​യ ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ൾ കൂ​ടി സ്പൈ​സ് ജെ​റ്റ് ഫ്ളീ​റ്റി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി-​ബാ​ങ്കോ​ക്ക്, അ​ഹ​മ്മ​ദാ​ബാദ്- ദു​ബാ​യ്, അ​ഹ​മ്മ​ദാ​ബാ​ദ്-കോ​ൽ​ക്ക​ത്ത തു​ട​ങ്ങി​യ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​ണ് നി​ല​വി​ൽ ഇ​വ​യു​ടെ സ​ർ​വീ​സ്. എ​ല്ലാ റെ​ഗു​ലേ​റ്റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്ക​യി​ശേ​ഷം ക​ഴി​ഞ്ഞ മാ​സം 26, 29 തീ​യ​തി​ക​ളി​ലാ​ണ് വി​മാ​നം വാ​ണി​ജ്യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​ത്.

ഓ​പ്പ​റേ​ഷ​ണ​ൽ ത​ക​രാ​റു​ക​ൾ കാ​ര​ണം ഇ​ൻ​ഡി​ഗോ​യോ​ട് 5 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നാണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 110 പ്ര​തി​ദി​ന വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ​ക്ക് പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേശി​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പു​തി​യ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ലൂ​ടെ തി​ര​ക്കേ​റി​യ സീ​സ​ണ​ി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്ര ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​നും​യാ​ത്ര മെ​ച്ച​പ്പെ​ടു​ത്താ​നും സ​മ​യ​ക്ര​മം കൃ​ത്യ​ത​യോ​ടെ പാ​ലി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് സ്പൈ​സ് ജെ​റ്റ് ക​രു​തു​ന്നു.

ഓ​ഹ​രി വി​ല ഉ​യ​ർ​ന്നു

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്പൈ​സ് ജെ​റ്റ് ഓ​ഹ​രി​യി​ൽ 15 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up