Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instagram

സൈ​ബ​ർ ആ​ക്ര​മ​ണം; ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ മ​ക​ൾ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ നൈ​മി​ഷ പ്ര​ധാ​ൻ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി. വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​വും വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

യു​എ​സി​ലെ മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫ്ലെ​ച്ച​ർ സ്കൂ​ൾ ഓ​ഫ് ലോ ​ആ​ൻ​ഡ് ഡി​പ്ലോ​മ​സി​യി​ൽ നി​ന്നാ​ണ് നൈ​മി​ഷ എ​ൽ​എ​ൽ​എം രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ല​വി​ൽ യു​സ്.-​ഇ​ന്ത്യ പാ​ർ​ട്ണ​ർ​ഷി​പ്പ് ഫോ​റ​ത്തി​ൽ സീ​നി​യ​ർ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ.

നീ​റ്റ് ക്ര​മ​ക്കേ​ടി​നെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​വി​ധ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ നൈ​മി​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ക​ണ്ടെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും, വി​ദേ​ശ പ​ഠ​ന​ത്തെ ചോ​ദ്യം ചെ​യ്തും വ്യാ​പ​ക​മാ​യി ക​മ​ന്‍റു​ക​ൾ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, നൈ​മി​ഷ​യ്‌​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. വി​ഷ​യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തെ​യും മ​ക​ളെ​യും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.

 

National

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും റെ​ക്കോ​ർ​ഡ് തി​ള​ക്കം; മോ​ദി​ക്ക് 10 കോ​ടി ഫോ​ളോ​വേ​ഴ്സ്

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ത്തു കോ​ടി ഫോ​ളോ​വേ​ഴ്സു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ഷ്‌​ട്രീ​യ നേ​താ​വാ​യി മോ​ദി മാ​റി. ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്‍റെ ഡി​ജി​റ്റ​ൽ സ്വാ​ധീ​നം വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​പൂ​ർ​വ നേ​ട്ടം.

2014-ൽ ​ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച മോ​ദി പ​ത്തു വ​ർ​ഷ​ത്തി​നി​ടെ വ​ൻ ജ​ന​പ്രീ​തി​യാ​ണു സ്വ​ന്ത​മാ​ക്കി​യ​ത്. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ, വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വി​ശേ​ഷ​ങ്ങ​ളും അ​ദ്ദേ​ഹം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. യു​വാ​ക്ക​ളു​മാ​യി നേ​രി​ട്ടു സം​വ​ദി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശൈ​ലി​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​ത്.

ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് മ​റ്റു ലോ​ക നേ​താ​ക്ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് മോ​ദി​യു​ടെ ജ​ന​പ്രീ​തി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് 4.32 കോ​ടി ഫോ​ളോ​വേ​ഴ്‌​സ് മാ​ത്ര​മാ​ണു​ള്ള​ത്. അ​താ​യ​ത് ട്രം​പി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ആ​ളു​ക​ൾ മോ​ദി​യെ പി​ന്തു​ട​രു​ന്നു. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ (1.5 കോ​ടി), ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ലു​ല ഡ ​സി​ൽ​വ (1.44 കോ​ടി) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. പ​ട്ടി​ക​യി​ലെ ആ​ദ്യ അ​ഞ്ച് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ മൊ​ത്തം ഫോ​ളോ​വേ​ഴ്‌​സി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് മോ​ദി​യു​ടെ മാ​ത്രം എ​ണ്ണം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യ വ​സ്തു​ത​യാ​ണ്.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഡി​ജി​റ്റ​ൽ ക​രു​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് 1.61 കോ​ടി ഫോ​ളോ​വേ​ഴ്‌​സും, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് 1.26 കോ​ടി ഫോ​ളോ​വേ​ഴ്‌​സു​മാ​ണു​ള്ള​ത്.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത് ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ക്കാ​ര​ൻ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് ?

കൊ​ച്ചി: സ്കൂ​ളി​ലേ​ക്കു പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് പെ​ൺ​കു​ട്ടി എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി.

ശാ​സ്‌​താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) യെ​യാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​റി​പ്പ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ചോ​റ്റാ​നി​ക്ക​ര പേ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് ശ​രി​ക്കും മ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ദി​ത്യ​യു​ടെ ഫോ​ൺ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. 

ഇ​ന്ന് രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​പ​രി​സ​ര​ത്തെ ക്വാ​റി​യോ​ട് ചേ​ര്‍​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മാ​മ​ല​യി​ലെ ഒ​രു പാ​റ​മ​ട​യ്ക്ക് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഒ​രു സ്‌​കൂ​ള്‍ ബാ​ഗ് ഇ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ബാ​ഗ് ക​ണ്ട് സം​ശ​യം തോ​ന്നി നാ​ട്ടു​കാ​രും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​റ​മ​ട​യ്ക്കു​ള്ളി​ലെ വെ​ള്ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

 

 

 

 

Latest News

Corehub Up