Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interest

ജയിച്ചാൽ 20 ലക്ഷം പലിശരഹിത വായ്പ; ടിവികെ

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ൻ വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ​​ക വെ​​​ട്രി​​​ക​​​ഴ​​​കം (ടി​​വി​​കെ) പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി.

സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വ​​​മ്പ​​​ൻ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളാ​​​ണ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 60 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 2500 രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​മെ​​​ന്ന് ഇ​​ന്ന​​ലെ വി​​​ജ​​​യ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​റ് പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കും. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പിന്നാക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് എ​​​ട്ടു​​​ഗ്രാം സ്വ​​​ർ​​​ണ​​​വും പ​​​ട്ടു​​​സാ​​​രി​​​യും ന​​​ൽ​​​കും. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള കൊ​​​ഴി​​​ഞ്ഞു​​​പോ​​​ക്ക് ത​​​ട​​​യാ​​​ൻ വ​​​ർ​​​ഷം 15,000 രൂ​​​പ ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കും. ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന് 20 ല​​​ക്ഷം രൂ​​​പ​​​വ​​​രെ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ ന​​​ൽ​​​കും.

അ​​​ഞ്ച് ഏ​​​ക്ക​​​റി​​​ൽ താ​​​ഴെ ഭൂ​​​മി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​രു​​​ടെ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്തള്ളും. നെ​​​ല്ലി​​​ന് ക്വി​ന്‍റ​ലി​ന് 3500 രൂ​​​പ താ​​​ങ്ങു​​​വി​​​ല ഉ​​​റ​​​പ്പാ​​​ക്കും. സ്ത്രീ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ്വ​​​യം സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് ല​​​ക്ഷം വ​​​രെ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​ക​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നും ടി​​​വി​​​കെ​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up