ചെങ്ങന്നൂർ: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി കവി, ഗാനരചയിതാവ്, മുൻ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തനായ കെ. ജയകുമാറിന് രണ്ടാമത് കസവ് പുരസ്കാരം നൽകും. കാരയ്ക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കസവ് സാംസ്കാരിക സംഘടനയാണ് പുരസ്കാരം നൽകുന്നത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
23ന് കാരയ്ക്കാട് എസ്എച്ച്വി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാട്ടുത്സവം 2026ൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തും. കസവ് പ്രസിഡന്റ് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷത വഹിക്കും.