Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keys

Kasaragod

സെ​ന്‍റ് പ​യ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി

കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ച്ചി​ക്കാ​നം അ​ത്തി​ക്കോ​ത്തെ ലീ​ല​യ്ക്കു​വേ​ണ്ടി നി​ർ​മി​ച്ച വീ​ടി​ന്‍റെ സ​മ​ർ​പ്പ​ണം ന​ട​ന്നു. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പു​റ​ത്ത് ലീ​ല​യ്ക്ക് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് വീ​ടൊ​രു​ക്കി​യ​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ട് നി​ർ​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട കാ​ല​ത്ത് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്ന ഡോ. ​ഇ. പാ​ർ​വ​തി, അ​ജോ ജോ​സ്, മു​ൻ വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി വി​ഷ്ണു വ​ത്സ​ൻ, മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ജ​യ​കു​മാ​ർ നെ​ല്ലി​ക്കാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up