കല്‍പ്പറ്റ: ലഹരി വിരുദ്ധ കാമ്പയിനായ ഓപ്പറേഷന് തൂഫാന് കണിയാമ്പറ്റ ഗവ. യുപി സ്കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായ സിഗ്നേച്ചര്‍ കാമ്പയിന്, ഫ്െളഷ് മോബ്, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് അംഗം സജ്ന അന്‍ഷിഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഫൈസല്‍, എസ്എംസി ചെയര്മാന് ടി.പി. ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ. ജാഫര്‍, സി.എച്ച്. ഹനീഫ, പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപിക സോജ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.