Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ladies

കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര; ഗ​താ​ഗ​ത മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​കും.

ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നാ​ണ് ആ​ലോ​ച​ന. അ​ങ്ങ​നെ​യെ​ങ്കി​ൽ പ്ര​തി​മാ​സം 60 കോ​ടി രൂ​പ സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ബ്സി​ഡി​യാ​യി ന​ൽ​കേ​ണ്ടി വ​രും. പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തോ​ളം സ്ത്രീ ​യാ​ത്ര​ക്കാ​ർ പ്ര​തി​ദി​നം സ​ഞ്ച​രി​ക്കു​ന്നു​വെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

ജൂ​ൺ 15 മു​ത​ൽ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ക​ർ​ണാ​ട​ക​യി​ൽ എ​സി, സ്ലീ​പ്പ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​മി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം. അ​തേ​സ​മ​യം പ​ദ്ധ​തി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തും.

സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ വ​ലി​യൊ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​രും കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്ക് മാ​റു​മെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്നു​മാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ ആ​ശ​ങ്ക. ഉ​ദ്യോ​ഗ​സ്ഥ ത​ല ച​ർ​ച്ച​യ്ക്ക് ശേ​ഷം ബ​സു​ട​മ​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ ക​ട​ക്കും.

Latest News

Corehub Up