Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lodge

കോ​ഴി​ക്കോ​ട് ടൗ​ണി​ലെ ലോ​ഡ്ജി​ല്‍ എം​ഡി​എം​എ വേ​ട്ട; യു​വാ​ക്ക​ള്‍ പൊ​ലി​സി​ന്‍റെ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ നി​ന്നും വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 4.850 ഗ്രാം ​എം​ഡി​എം​എ പൊ​ലി​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ര്‍ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പൂ​തു​രു​ത്തി വീ​ട്ടി​ല്‍ റ​സ​ല്‍ (25), കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി കൈ​ക്കോ​ട്ടും​പാ​ടം വീ​ട്ടി​ല്‍ മ​ര്‍​ഷൂ​ക്ക് (33) എ​ന്നി​വ​രെ സി​റ്റി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി: ക​മ്മി​ഷ​ണ​ര്‍ ജീ​വ​ന്‍ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫും ക​സ​ബ പൊ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗ്ലാ​സ് ട്യൂ​ബ്, ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 60 ഓ​ളം സി​പ് ലോ​ക്ക് ക​വ​റു​ക​ള്‍ എ​ന്നി​വ ലോ​ഡ്ജി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. അ​സി. ക​മ്മി​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത​വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്ന് ചെ​റി​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​ച്ച് കോ​ഴി​ക്കോ​ട് പാ​ള​യം, പു​തി​യ ബ​സ് സ്റ്റാ​ന്‍റ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രി​ല്‍ പ്ര​ധാ​നി​ക​ളാ​ണ്. സ്വ​കാ​ര്യ ലോ​ഡ്ജു​ക​ളി​ല്‍ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തി വ​രു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.

ക​സ​ബ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റി​നീ​ഷ്, രാ​കേ​ഷ്, ര​തീ​ഷ്, സീ​നീ​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു, സ​ജീ​വ്, ജി​തി​ന്‍, ഡാ​ന്‍​സാ​ഫ് അ​സി​സ്റ്റ​ന്‍റ് സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഖി​ലേ​ഷ്, സി​വി​ല്‍ പൊ​ലി​സ് ഓ​ഫിസ​ര്‍​മാ​രാ​യ സു​നോ​ജ്, തൗ​ഫീ​ഖ്, ദി​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ലെ ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി അ​സ്മി​ന (37) യു​ടെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​ഡ്ജി​ലെ ക്ലീ​നിം​ഗ് സ്റ്റാ​ഫാ​യ പു​തു​പ്പ​ള്ളി സ്വ​ദേ​ശി ബി​ബി​ന്‍ ജോ​ര്‍​ജാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ നാ​ലി​ന് യു​വാ​വ് ലോ​ഡ്ജി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

Latest News

Corehub Up