District News
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരേ വീണ്ടും ചികിത്സപ്പിഴവെന്ന് ആരോപണം.ഗർഭശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്തതിനെ തുടർന്നു ചുള്ളിമാനൂർ മുളമൂട് സ്വദേശിനി രഞ്ജിനിയുടെ കാലുകളിൽ പഴുപ്പ് ഉണ്ടായെന്നാന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ മാസം അഞ്ചു മുതൽ ഒന്പതു വരെയാണ് ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനി നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഡോക്ടറുടെ നിർദേശ പ്രകാരം ഗർഭശുശ്രൂഷയുടെ ഭാഗമായുള്ളകുത്തിവയ്പും ഈ ദിവസങ്ങളിലായി എടുത്തിരുന്നു. നാലു ദിവസത്തെ ചികിത്സയ് ക്കുശേഷം ഡിസ്ചാർജ് ആയപ്പോൾ കുത്തിവയ്പ് എടുത്ത കാലുകളുടെ ഭാഗത്ത് വേദനയും പഴുപ്പും ഉണ്ടായതായി രഞ്ജിനിയുടെ ബന്ധുക്കൾ പറഞ്ഞു.
തുടർന്നു യുവതി വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേ സമയം ഇതു സംബന്ധിച്ച് ഒരു പരാതിയും ആശുപത്രിയിൽ ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.