x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തിൽ ചികിത്സാപ്പിഴവ് ആരോപണം


Published: February 17, 2026 06:41 AM IST | Updated: February 17, 2026 06:41 AM IST

നെ​ടു​മ​ങ്ങാ​ട്:​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നെ​തി​രേ വീ​ണ്ടും ചി​കി​ത്സപ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം.ഗ​ർ​ഭ​ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി കു​ത്തി​വെ​പ്പ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്നു ചു​ള്ളി​മാ​നൂ​ർ മു​ള​മൂ​ട് സ്വ​ദേ​ശി​നി ര​ഞ്ജി​നി​യു​ടെ കാ​ലു​ക​ളി​ൽ പ​ഴു​പ്പ് ഉ​ണ്ടാ​യെ​ന്നാ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു വ​രെ​യാ​ണ് ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി​നി ര​ഞ്ജി​നി നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഗ​ർ​ഭ​ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള​കു​ത്തി​വ​യ്പും ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്തി​രു​ന്നു. നാ​ലു ദി​വ​സ​ത്തെ ചി​കി​ത്സ​യ് ക്കു​ശേ​ഷം ഡി​സ്ചാ​ർ​ജ് ആ​യ​പ്പോ​ൾ കു​ത്തി​വ​യ്പ് എ​ടു​ത്ത കാ​ലു​ക​ളു​ടെ ഭാ​ഗ​ത്ത് വേ​ദ​ന​യും പ​ഴു​പ്പും ഉ​ണ്ടാ​യ​താ​യി ര​ഞ്ജി​നി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്നു യു​വ​തി വ​ട്ട​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ തേ​ടി. അ​തേ സ​മ​യം ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു പ​രാ​തി​യും ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

Tags : nattu vishesham medical malpractice Nedumangad

Recent News

Corehub Up