Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modernized

Wayanad

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും: യു​ഡി​എ​ഫ്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സാ​ധാ​ര​ണ രോ​ഗി​ക​ളെ പോ​ലും ചി​കി​ത്സ ന​ൽ​കാ​തെ റ​ഫ​ർ ചെ​യ്യു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ​ധു​നി​ക​വ​ത്ക​രി​ച്ച് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്നും യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പ്ര​ക​ട​ന​പ​ത്രി​കാ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജാ​യി സ്ഥാ​പ​ന​ത്തെ ഉ​യ​ർ​ത്തും. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കും. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ മ​ന്ത്രി​ക്ക് പ്ര​തി​രോ​ധം ഒ​രു​ക്കു​ന്ന മ​ന്ത്രി​യു​ടെ പി​എ​ക്ക് പോ​ലും ചി​കി​ത്സ കി​ട്ടാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്. പ​ത്തു​വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ന​ല്ലൂ​ർ​നാ​ട് അ​ർ​ബു​ദ ചി​കി​ത്സാ സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്തു​ക​യും രോ​ഗി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്യും. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള 150 കോ​ടി രൂ​പ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

വ​യ​നാ​ട്ടി​ലെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നും വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി സ്ഥാ​പി​ച്ച് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കും. വാ​ഴ​കൃ​ഷി​ക്ക് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്തും.

വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് ഉ​ട​ന​ടി ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ചി​കി​ത്സ ചെ​ല​വ് ന​ൽ​കാ​നു​മാ​യി പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ സ്ഥാ​പി​ക്കും.

കാ​ടും നാ​ടും വേ​ർ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രും. 24 കോ​ടി രൂ​പ മു​ട​ക്കി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ക​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കു​ക​യും ചെ​യ്ത മ​ക്കി​മ​ല​യി​ലെ കെ​ട്ടി​ട​ത്തി​ൽ ക​ലിം​ഗ മോ​ഡ​ൽ വ​യ​നാ​ട് യൂ​ണി​വേ​ഴ്സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​ക​ട​ന പ​ത്രി​കാ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പൊ​ന്ന​ണ്ണ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, എ​ച്ച്.​ബി. പ്ര​ദീ​പ്, പി.​കെ. ജ​യ​ല​ക്ഷ്മി, എ​ൻ.​കെ. വ​ർ​ഗീ​സ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, ടി. ​മൊ​യ്തു, എം.​ജി. ബി​ജു, എ.​എം. നി​ശാ​ന്ത്, കൊ​ച്ചി ഹ​മീ​ദ്, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

 

Latest News

Corehub Up