x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്ക​ണം’  


Published: February 10, 2026 08:02 AM IST | Updated: February 10, 2026 08:02 AM IST

 

മ​ല​പ്പു​റം: ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ "ക​നി’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കി. മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ൾ ആ​ധു​നി​ക​വ​ത്ക​രി​ച്ച് ചാ​രി​റ്റി, ക​ലാ, കാ​യി​ക സം​ഘ​ട​ന​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ന​ൽ​കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ല​പ്പു​റ​ത്ത് ക​ലാ​പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് ക​ലാ​കേ​ന്ദ്ര​വും ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ​ക്ക് ഗ്രൗ​ണ്ട്, ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി എ​ന്നി​വ സാ​ധ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ക​നി കൂ​ട്ടാ​യ്മ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മാ​ന്പ്ര, ര​ക്ഷാ​ധി​കാ​രി​യും ഫു​ട്ബോ​ൾ താ​ര​വു​മാ​യ സൂ​പ്പ​ർ സ്റ്റു​ഡി​യോ അ​ഷ്റ​ഫ്, അ​ഡ്മി​ൻ പാ​ന​ൽ മെം​ബ​ർ​മാ​രാ​യ അ​ൻ​വ​ർ ടൈ​റ്റാ​നി​യം, പി.​എ​സ്.​എ. സ​ബീ​ർ, വി.​ടി. ജ​ലീ​ൽ, ഹാ​രി​സ് കാ​രാ​ത്തോ​ട്, റ​ഷീ​ദ ഷെ​രീ​ഫ്, ഫ​സി ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham Malappuram T modernized

Recent News

Corehub Up