Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy

Kottayam

ചൂ​ട് അ​തിക​ഠി​നം, നെ​ൽ​കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ

കു​മ​ര​കം: വി​രി​പ്പ്കൃ​ഷി വെ​ള്ളം​പ്പൊ​ക്ക​ത്തെത്തുട​ർ​ന്ന് ന​ശി​ച്ച ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത് വ​ൻ പ്ര​തി​സ​ന്ധി. ത​ക​ർ​ന്ന പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ച് വീ​ണ്ടും വി​ത​ച്ച ക​ർ​ഷ​ക​ർ​ക്ക് ഊ​ണും ഉ​റ​ക്ക​വും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

അ​മി​ത​മാ​യ ചൂ​ടി​ൽ വി​ത്ത് വ​ള​രാ​തെ ഉ​ണ​ങ്ങിന​ശി​ക്കു​ക​യാ​ണ്. പു​റംതോ​ട്ടി​ൽനി​ന്നും വെ​ള്ളം ക​യ​റ്റി ജ​ല​സേ​ച​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത ക​ർ​ഷ​ക​രു​ടെ മു​ള​ച്ച വി​ത്താ​കെ പാ​ട​ത്ത് കി​ട​ന്ന് ഉ​ണ​ങ്ങി​പ്പോ​യി. പു​റം​തൂ​മ്പ് തു​റ​ന്ന് വെ​ള്ളം ക​യ​റ്റി ന​ന​യ്ക്കാ​ൻ ക​ഴി​യു​ന്ന ക​ർ​ഷ​ക​രു​ടെ ഭീ​്ഷ​ണി നീ​ർ​ക്കാ​ക്ക​യും എ​ര​ണ്ട​യു​മാ​ണ്. വെ​ള്ളം ക​ണ്ടാ​ൽ പാ​ട​ങ്ങ​ളി​ൽ പ​റ​ന്നി​റ​ങ്ങി ഇ​വ രാ​ത്രി​യു​ടെ ഇ​രു​ട്ടി​ൽ വി​ത്ത് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ രാ​ത്രി​യി​ൽ പാ​ട​ത്തുനി​ന്ന് വെ​ള്ളം ഒ​ഴു​ക്കി​ക​ള​യാ​തെ മാ​ർ​ഗ​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് മ​ഴ ല​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം ക​ർ​ഷ​ക​ർ​ക്ക് കു​ളി​ർമ​ഴ​യാ​യെ​ങ്കി​ലും പ്ര​തീ​ക്ഷ പി​ന്നീ​ട് അ​സ്ഥാ​ന​ത്താ​യി.

ഉ​ട​നെ മ​ഴ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത്ത​വ​ണ​ത്തെ വി​രി​പ്പു കൃ​ഷി​യും പു​ഞ്ചകൃ​ഷി​യും പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Latest News

Corehub Up