Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyannur

പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും എ​ന്തു​പ​റ്റി?; ന​യം വ്യ​ക്ത​മാ​ക്കാ​ൻ പി​ണ​റാ​യി ഇ​ന്ന് എ​ത്തും

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി കോ​ട്ട​ക​ളാ​യ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം വി​ശ​ദ​മാ​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് എ​ത്തും. ഇ​ന്ന് മു​ത​ൽ മൂ​ന്നു ദി​വ​സം അ​ദ്ദേ​ഹം ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്ത് പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​ക്കും.

ഒ​രി​ക്ക​ലും കു​ലു​ങ്ങാ​ത്ത കോ​ട്ട​ക​ളി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി സി​പി​എ​മ്മി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വ​ലോ​ക​നം ചെ​യ്ത് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് എ​ത്തു​ന്ന​ത്.

ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ ആ​ദ്യം എ​തി​ർ​പ്പ് ഉ​യ​ർ​ന്ന മ​യ്യി​​ലും പി​ണ​റാ​യി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ണ്ട്. യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗം മാ​ത്ര​മ​ല്ല പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും പാ​ർ​ട്ടി കേ​ഡ​ർ ത​ല​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലും സി​പി​എ​മ്മി​നു​ണ്ട്. ത​ളി​പ്പ​റ​മ്പി​നെ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​ണ് പ​യ്യ​ന്നൂ​രി​ലെ സാ​ഹ​ച​ര്യ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാർട്ടി.

Kerala

ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ മ​ത്സ​രി​ക്കു​മോ​യെ​ന്ന് നോ​ക്ക​ട്ടെ; ത​ന്‍റെ നി​ല​പാ​ട് പി​ന്നീ​ട്: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പ​യ്യ​ന്നൂ​രി​ൽ ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ മ​ത്സ​രി​ക്കു​മോ​യെ​ന്ന് നോ​ക്ക​ട്ടെ അ​തി​നു​ശേ​ഷം ത​ന്‍റെ നി​ല​പാ​ട് പ​റ​യാ​മെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ചി​ല അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത് താ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​യി കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​രി​ലെ ഭൂ​രി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും താ​ൻ പ​റ​യു​ന്ന​ത് ശ​രി​യെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പോ​ലീ​സ് നി​ഷ്‌​ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം മ​ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

Kerala

പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം; കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി


ക​​​ണ്ണൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​രി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ടി​​​ൽ വി​​​വാ​​​ദ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗം വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ സി​​​പി​​​എം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തു വേ​​​ഗ​​​ത്തി​​​ൽ. വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി നാ​​​ലു​​​ദി​​​വസ ത്തിനുള്ളി​​​ൽ​​ത്ത​​​ന്നെ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ സി​​​പി​​​എ​​​മ്മി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാം ഗ​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി.

പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​നം തി​​​ങ്ക​​​ളാ​​​ഴ്ച ചേ​​​ർ​​​ന്ന ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം എം.​​​വി. ജ​​​യ​​​രാ​​​ജ​​​നാ​​​ണ് ന​​​ട​​​പ​​​ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ പ​​​യ്യ​​​ന്നൂ​​​ർ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​ക്കു കീ​​​ഴി​​​ലു​​​ള്ള 12 ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ന​​​ട​​​ത്തി​​​യ​​​ത് ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും പാ​​​ര്‍​ട്ടി​​​ക്ക് അ​​​വ​​​മ​​​തി​​​പ്പു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ നേ​​​താ​​​ക്ക​​​ള്‍ വി​​​മ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​നു മാ​​​സ​​​ങ്ങ​​​ള്‍ മാ​​​ത്രം ശേ​​​ഷി​​​ക്കെയാ​​ണു ക​​​ണ്ണൂ​​​രി​​​ല്‍ സി​​​പി​​​എ​​​മ്മി​​​നെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി ജി​​​ല്ലാ ക​​​മ്മി​​​റ്റിയം​​​ഗം വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

കൊ​​​ല്ല​​​പ്പെ​​​ട്ട ധ​​​ന​​​രാ​​​ജി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ പാ​​​ര്‍​ട്ടി പി​​​രി​​​ച്ച ഫ​​​ണ്ടി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ന്നു​​​വെ​​​ന്നും ഒ​​​രു​​​കോ​​​ടി പി​​​രി​​​ച്ച​​​തി​​​ല്‍ 46 ല​​​ക്ഷം രൂ​​​പ പ​​​യ്യ​​​ന്നൂ​​​ര്‍ എം​​​എ​​​ല്‍​എ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. പാ​​​ര്‍​ട്ടി​​​ക്ക് തെ​​​ളി​​​വ് ന​​​ല്‍​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ല്ലെ​​​ന്നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

പി​​​രി​​​ച്ച​​​തി​​​ന്‍റെ ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ടി​​​ല്ലെ​​​ന്നു സി​​​പി​​​എം

ക​​​ണ്ണൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​ര്‍ ധ​​​ന​​​രാ​​​ജ് ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ര്‍​ന്ന ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കു യാ​​​തൊ​​​രു സാ​​​മ്പ​​​ത്തി​​​കന​​​ഷ്ട​​​വും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും എന്നാൽ, ഫ​​​ണ്ടി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വി​​​ടേ​​​ണ്ട ബാ​​​ധ്യ​​​ത പാ​​​ര്‍​ട്ടി​​​ക്കി​​​ല്ലെ​​​ന്നും സി​​​പി​​​എം ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ് പറഞ്ഞു.

ധ​​​ന​​​രാ​​​ജ് ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് മ​​​റ്റ് പാ​​​ര്‍​ട്ടി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി മാ​​​റ്റി​​​യ​​​തി​​​ലും ക​​​ണ​​​ക്ക് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ന്‍ വൈ​​​കി​​​യ​​​തി​​​ലും തെ​​​റ്റു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ത്ത​​​ന്നെ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഫ​​​ണ്ടി​​​ല്‍ ന​​​യാ​​​പൈ​​​സ പോ​​​ലും ന​​​ഷ്ട​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് രാ​​​ഗേ​​​ഷ് ആ​​​വ​​​ര്‍​ത്തി​​​ച്ചു.​​​ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വി​​​വാ​​​ദം പു​​​റ​​​ത്തു​​​വി​​​ട്ട സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റിയം​​​ഗം വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​തു സംബന്ധിച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ വി​​​ളി​​​ച്ച വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ പ​​​റ​​​യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​വി​​​ടെ​​​ത്ത​​​ന്നെ പ​​​റ​​​യു​​​മെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പാ​​​ര്‍​ട്ടി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. താ​​​ന്‍ മാ​​​ത്ര​​​മാ​​​ണ് ശ​​​രി​​​യെ​​​ന്ന വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും 2022 ഏ​​​പ്രി​​​ലി​​​ല്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ള്‍ വീ​​​ണ്ടും ആ​​​രോ​​​പ​​​ണ​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഗേ​​​ഷ് പ​​​റ​​​ഞ്ഞു.

കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​ക്കു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലൂ​​​ടെ പാ​​​ര്‍​ട്ടി ശ​​​ത്രു​​​ക്ക​​​ളു​​​ടെ "കോ​​​ടാ​​​ലി​​​ക്കൈ’​​​യാ​​​യി മാ​​​റി​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ല്‍ ക​​​ണ്ടാ​​​ണ് അ​​​ഭി​​​മു​​​ഖം ന​​​ല്‍​കി​​​യ​​​തെ​​​ന്നും രാഗേഷ് ആ​​​രോ​​​പി​​​ച്ചു. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ത്ത​​​മ​​​നാ​​​യ ക​​​മ്യൂ​​​ണി​​​സ്റ്റ​​​ല്ല. പാ​​​ര്‍​ട്ടി​​​യെ പി​​​ന്നി​​​ല്‍​നി​​​ന്നു കു​​​ത്തി​​​യ ആ​​​ളാ​​​ണ്. ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ന്‍ കെ​​​ല്‍​പ്പു​​​ള്ള പാ​​​ര്‍​ട്ടി​​​യാ​​​ണു സി​​​പി​​​എ​​​മ്മെ​​​ന്നും രാ​​​ഗേ​​​ഷ് പ​​റ​​ഞ്ഞു.

Kerala

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്; അ​ക്ര​മ​ത്തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ സി​പി​എം ശ്ര​മം: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ടി.​എ.​മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യെ ര​ക്ഷി​ക്കാ​ൻ സി​പി​എം ശ്ര​മം ആ​രം​ഭി​ച്ചെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​പ്പി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ഈ ​ആ​ക്ര​മ​ണം. മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യാ​ണ് തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​ത്. ഇ​തി​ലെ ജാ​ള്യ​ത​യാ​ണ് സി​പി​എ​മ്മി​നെ ആ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തോ​ടും അ​ണി​ക​ളോ​ടും സി​പി​എ​മ്മി​ന് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ഫ​ണ്ട് വെ​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​ണം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ടെ സ​മ്മ​ർ‌​ദ്ദ​മെ​ന്ന് ആ​രോ​പ​ണം; ബി​ൽ​ഒ ജീ​വ​നൊ​ടു​ക്കി

 ക​ണ്ണൂ​ർ: ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​റ്റു​കു​ടു​ക്ക സ്വ​ദേ​ശി അ​നീ​ഷി​നെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ന്ന​രു എ​യു​പി സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നീ​ഷ്. നി​ല​വി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​ട്ടും മു​റി​ക്കു പു​റ​ത്തു വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന് സ​മ്മ​ർ‌​ദ്ദ​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്പ്ലൈ​ൻ ന​മ്പ​രു​ക​ൾ 1056, 0471-2552056)

Latest News

Corehub Up