Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petition

കേജരിവാളിനെതിരായ കോടതിയലക്ഷ്യ ഹർജി: ജഡ്ജി പിന്മാറി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ കോ​ട​തി​ന​ട​പ​ടി​ക​ൾ റി​ക്കാർ​ഡ് ചെ​യ്തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി തേ​ജ​സ് ക​രി​യ പി​ന്മാ​റി.

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റീ​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​നു മു​ന്പാ​കെ വി​ഷ​യം എ​ത്തി​യ​പ്പോ​ഴാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നു പി​ന്മാ​റു​ന്നു​വെ​ന്ന് ജഡ്ജി വ്യക്ത​മാ​ക്കി​യ​ത്. തീ​രു​മാ​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​റ്റൊ​രു ബെ​ഞ്ച് ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

അ​ഭി​ഭാ​ഷ​ക​നാ​യ വൈ​ഭ​വ് സിം​ഗാ​ണ് കേ​ജ​രി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യു​ടെ കോ​ട​തി​യി​ൽ കേ​ജ​രി​വാ​ൾ നേ​രി​ട്ടു വാ​ദി​ച്ച ന​ട​പ​ടി​ക​ൾ അ​നു​മ​തി​യി​ല്ലാ​തെ റി​ക്കാർ​ഡ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ പ്ര​ധാ​ന പ​രാ​തി.

ഇ​ത്ത​രം വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. നേ​ര​ത്തേ ഹൈ​ക്കോ​ട​തി ഭ​ര​ണ​വി​ഭാ​ഗം ഈ ​വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സി​ന് ക​ത്ത​യ​ച്ചി​രു​ന്നു.

Kerala

ജിനീഷ് ജെറോണിന്‍റെ ആശ്രിതര്‍ക്കു സംരക്ഷണം : ഹര്‍ജി തീര്‍പ്പാക്കി

കൊ​​​​​ച്ചി: പ്ര​​​​​ള​​​​​യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് നി​​​​​ര​​​​​വ​​​​​ധി ജീ​​​​​വ​​​​​നു​​​​​ക​​​​​ള്‍ ര​​​​​ക്ഷി​​​​​ച്ച മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യ ജി​​​​​നീ​​​​​ഷ് ജെ​​​​​റോ​​​​​ണ്‍ വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​തി​​​​​നാ​​​​​ല്‍ ആ​​​​​ശ്രി​​​​​ത​​​​​ര്‍ക്കു മ​​​​​തി​​​​​യാ​​​​​യ സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ല്‍ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഹ​​​​​ര്‍ജി ഹൈ​​​​​ക്കോ​​​​​ട​​​​​തി തീ​​​​​ര്‍പ്പാ​​​​​ക്കി.

സൗ​​​​​ജ​​​​​ന്യ പാ​​​​​ര്‍പ്പി​​​​​ടം ഉ​​​​​ള്‍പ്പെ​​​​​ടെ സാ​​​​​ധ്യ​​​​​മാ​​​​​യ എ​​​​​ല്ലാ സ​​​​​ഹാ​​​​​യ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​യി സ​​​​​ര്‍ക്കാ​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​ണു ഹ​​​​​ര്‍ജി തീ​​​​​ര്‍പ്പാ​​​​​ക്കി​​​​​യ​​​​​ത്.

കു​​​​​ടും​​​​​ബ​​​​​ത്തോ​​​​​ടു​​​​​ള്ള സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ബാ​​​​​ധ്യ​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഹ​​​​​ര്‍ജി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൗ​​​​​മ​​​​​ന്‍ സെ​​​​​ന്‍, ജ​​​​​സ്റ്റീ​​​​​സ് വി.​​​​​എം.​​​​​ശ്യാം​​​​​കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ചാ​​​​​ണു തീ​​​​​ര്‍പ്പാ​​​​​ക്കി​​​​​യ​​​​​ത്.

പ്ര​​​​​ള​​​​​യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ര്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ളെ ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ രം​​​​​ഗ​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പൂ​​​​​ന്തു​​​​​റ പ​​​​​ള്ളി​​​​​യി​​​​​ടം​​​​​പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ല്‍ ജെ​​​​​റോ​​​​​ണ്‍-​​​​​സെ​​​​​ല്‍വി ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ന്‍ ജി​​​​​നീ​​​​​ഷ് ജെ​​​​​റോ​​​​​ണ്‍ (24) പ്ര​​​​​ള​​​​​യം ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടു മാ​​​​​സ​​​​​ത്തി​​​​​ന​​​​​ക​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ബൈ​​​​​ക്ക​​​​​പ​​​​​ക​​​​​ട​​​​​ത്തെ തു​​​​​ട​​​​​ര്‍ന്ന് നെ​​​​​യ്യാ​​​​​റ്റി​​​​​ൻ​​​​​ക​​​​​ര​​​​​യി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

National

യുജിസിയുടെ പുതിയ ചട്ടത്തിനെതിരായ ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ജാ​തി​വി​വേ​ച​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് യു​ജി​സി പു​റ​ത്തി​റ​ത്തി​റ​ക്കി​യ പു​തി​യ ച​ട്ട​ത്തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​മെ​ന്നും ഹ​ർ​ജി പ​രി​ശോ​ധി​ച്ച് പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​നം ത​ട​യാ​ൻ കാ​ന്പ​സു​ക​ളി​ൽ തു​ല്യ​താ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന ച​ട്ടം ഈ ​മാ​സം ര​ണ്ടാം​വാ​ര​മാ​ണ് യു​ജി​സി പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.

National

നിഷ്ക്രിയ ദയാവധം: പിതാവിന്‍റെ ഹർജിയിൽ വിധി പറയാൻ മാറ്റി

ന്യൂ​ഡ​ൽ​ഹി: പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി ച​ല​ന​ശേ​ഷി​യി​ല്ലാ​തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ക​ന്‍റെ ദ​യാ​വ​ധം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി.

ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി 32കാ​ര​നാ​യ മ​ക​ന് നി​ഷ്ക്രി​യ ദ​യാ​വ​ധം (പാ​സി​വ് എ​ത്ത​നേ​ഷ്യ) അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി.​ പ​ർ​ദി​വാ​ല, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ര​ണ്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡും മ​ക​ൻ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രി​ല്ലെ​ന്നു വി​ധി​യെ​ഴു​തി കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. 2018ലെ ​ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​പ്ര​കാ​രം ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത് നി​ഷ്ക്രി​യ ദ​യാ​വ​ധം ഇ​ന്ത്യ​യി​ൽ അ​നു​വ​ദ​നീ​യ​മാ​ണ്.

ഇ​തി​ന് കോ​ട​തി നി​യോ​ഗി​ക്കു​ന്ന പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ൾ രോ​ഗി​യെ പ​രി​ശോ​ധി​ച്ച് ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രി​ല്ല എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.
ഈ ​കേ​സി​ൽ സു​പ്രീം​കോ​ട​തി നി​ഷ്ക്രി​യ ദ​യാ​വ​ധം അ​നു​വ​ദി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ കേ​സാ​യി​രി​ക്കു​മി​ത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി. ആ​ദ്യ കേ​സി​ലെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ നീ​ക്കം.

മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ കേ​ൾ​ക്ക​ണം. ത​ന്നെ​യും ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് അ​തി​ജീ​വി​തയുടെ ആ​വ​ശ്യം. വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​രു​ക​യാ​ണെ​ന്നും അ​തി​ജീ​വി​ത പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​ർ​ത്ത​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു ഖേ​ദ​ക​ര​മാ​ണ്. എ​ന്നെ​പ്പോ​ലെ വേ​ദ​നി​ക്കു​ന്ന ഒ​ട്ടേ​റെ പേ​ർ​ക്കു വേ​ണ്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. എ​നി​ക്കും നീ​തി വേ​ണ​മെ​ന്നും കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ന്ന​താ​ണെ​ന്നാ​ണ് രാ​ഹു​ൽ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ന്ന ആ​ളാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം ത​ന്നെ​യും കൂ​ടി വി​ളി​ച്ചി​രു​ത്തി സം​സാ​രി​ക്കേ​ണ്ടേ. അ​ത​ല്ലേ ഒ​രു നാ​ട്ടു​ന​ട​പ്പ്.

രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യ​ണം. രാ​ഹു​ൽ തെ​റ്റ് ചെ​യ്‌​തു​വെ​ന്ന് പോ​ലീ​സി​നും കോ​ട​തി​ക്കും ബോ​ധ്യ​മാ​വു​ക​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. ഒ​രു എം​എ​ൽ​എ​യ്ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

 

 

 

National

ചെങ്കോട്ട സ്ഫോടനം: ഹർജി തള്ളി

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ വി​​​ചാ​​​ര​​​ണ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ചാ​​​ര​​​ണ ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഇ​​​തു​​​വ​​​രെ ആ​​​രം​​​ഭി​​​ക്കാ​​​ത്ത വി​​​ചാ​​​ര​​​ണ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു വി​​​മ​​​ർ​​​ശി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.

കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് നീ​​​തി ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​മെ​​​ന്നും ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പം 2000 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഏ​​​ഴു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ വാ​​​ദി​​​ച്ചെ​​​ങ്കി​​​ലും ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​സ് നി​​​ല​​​വി​​​ൽ എ​​​ൻ​​​ഐ​​​എ​​​യ്ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും യു​​​എ​​​പി​​​എ നി​​​യ​​​മ​​​ച്ച​​​ട്ട​​​ക്കൂ​​​ടി​​​നു കീ​​​ഴി​​​ലാ​​​യി​​​രി​​​ക്കും ഇ​​​നി കേ​​​സ് പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യെ​​​ന്നും ഹ​​​ർ​​​ജി​​​യെ എ​​​തി​​​ർ​​​ത്ത് കേ​​​ന്ദ്രം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

Kerala

അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന കേ​സ്: എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ അ​ന്‍​വ​റി​നെ ക​ക്ഷി​ചേ​ര്‍​ത്തു

 

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​നെ ക​ക്ഷി​ചേ​ര്‍​ത്തു.

കൂ​ടാ​തെ വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി ന​ല്‍​കി. വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ്റ്റേ ​ഒ​രാ​ഴ്ച​കൂ​ടി തു​ട​രും.

ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ച് ഹ​ര്‍​ജി​ക​ള്‍ 25ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ന്‍​വ​റി​നെ ക​ക്ഷി​ചേ​ര്‍​ക്കു​ന്ന​തി​നെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തി​ല്ല. എ​ന്നാ​ല്‍ ഇ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ന്‍​വ​ര്‍ കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ക​ക്ഷി​യാ​ണെ​ന്നും അ​ജി​ത്കു​മാ​ര്‍ വാ​ദി​ച്ചു.

Latest News

Corehub Up