കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി. ഗോപിനാഥ് പിന്മാറി. ഹര്‍ജി ഇന്ന് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കുവരും.
ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. നഴ്സുമാരുടെ സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അവശ്യ സേവന നിയമമടക്കം പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ജോലിക്കെത്തുന്ന നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് ദ്രോഹിക്കരുതെന്നും നേരത്തേ നിര്‍ദേശിച്ചിരുന്നു. സമരത്തിനു പരിഹാരം കാണുന്നതിന് മധ്യസ്ഥചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
Tags : Nurses strike Justice P. Gopinath considering petition recuses