സുൽത്താൻ ബത്തേരി: കേരളത്തിന്റെ നെല്ലച്ഛനായ് അറിയപ്പെടുന്ന പത്മശ്രീ ചെറുവയൽ രാമന്റെ ജീവിതം പ്രമേയമാകുന്ന "ദ ജീൻ സേവ്യർ' ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം നടന്നു.
സെന്റ് മേരീസ് കോളജിൽ ഗോത്രദിനാചാരണത്തിന്റെ ഭാഗമായ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമൻ പ്രകാശനകർമം നിർവഹിച്ചു. ഫോട്ടോഗ്രാഫർ കെ.ആർ. രമിത് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എഡ്യുക്കേഷൻ തീയറ്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഫാ. ബേബി ജോണ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ഗോത്ര അക്ടിവിസ്റ്റ് പ്രകൃതി, ഡോ. സുനിൽ ജോണ്, സ്റ്റാഫ് കോഓർഡിനേറ്റർ അശ്വതി എന്നിവർ പ്രസംഗിച്ചു.